തിരുവനന്തപുരം: ട്രിവാൻഡ്രം ടെന്നീസ് ക്ലബിൽ നടന്ന ഏഷ്യൻ ജൂനിയർ അണ്ടർ 16 ടെന്നീസ് ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വി. ധൻവിനും പെൺകുട്ടികളുടെ വിഭാഗത്തിൽ ഇളയനിലാ കണ്ണനും ചാമ്പ്യന്മാരായി.
ഫൈനലിൽ ധൻവിൻ 7-8 (3), 6-3 എന്ന സ്കോറിൽ ഗുർഷാൻ ചഹലിനെയും ഇളയനില 6-0, 6 -0 എന്ന സ്കോറിൽ വൈദേഹി ഷിൻഡെയേയും തോൽപ്പിച്ചു. ഡബിൾസിൽ സരിത്ര എൻഡൂരിക്കൊപ്പം ഡബിൾസിലും ചാമ്പ്യൻപട്ടം നേടിയ ഇളയനില ഇരട്ട കിരീട നേട്ടം സ്വന്തമാക്കി.
ഫൈനലിൽ കുഷ്ഷി ബുധ്യപ്രിഷ പാട്ടിൽ സഖ്യത്തെയാണ് (6-1,7-5) തോൽപ്പിച്ചത്. ആൺകുട്ടികളുടെ ഡബിൾസിൽ മലയാളി സഖ്യമായ എ.ആർ. ശ്രീകാത്തികും നയൻ കൃഷ്ണയും ചാമ്പ്യന്മാരായി.
വി. ധൻവിൻ -മിഖായേൽ ഷിയാദ് സഖ്യത്തെ തോൽപ്പിച്ചാണ് (7-6(4),6-3) ട്രിവാൻഡ്രം ടെന്നീസ് ക്ലബിൽ പരിശീലിക്കുന്ന ഇവരുടെ കിരീടം നേട്ടം.