Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asif Alif

കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നു, ഇ​ര​യ്ക്ക് പൂ​ർ​ണ നീ​തി കി​ട്ടി​യോ എ​ന്ന് പ​റ​യാ​ന​റി​യി​ല്ല: ആ​സി​ഫ് അ​ലി

ഇ​ടു​ക്കി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​തി​ജീ​വി​ത​ക്ക് ഒ​പ്പ​മാ​ണെ​ന്നും കോ​ട​തി​വി​ധി​യെ മാ​നി​ക്കു​ന്നു​വെ​ന്നും ന​ട​ൻ ആ​സി​ഫ് അ​ലി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സി​ഫ് അ​ലി​യു​ടെ പ്ര​തി​ക​ര​ണം.

അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​ന്‍റെ നി​ല​പാ​ട്. അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. വി​ധി​യെ കു​റി​ച്ച് ഏ​തെ​ങ്കി​ലും പ​റ​ഞാ​ൽ കോ​ട​തി നി​ന്ദ ആ​കു​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

കോ​ട​തി​വി​ധി​യെ പ​റ്റി അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. കോ​ട​തി​വി​ധി​യെ സ്വീ​ക​രി​ക്കു​ന്നു. ഇ​ര​യ്ക്ക് പൂ​ർ​ണ​മാ​യി നീ​തി കി​ട്ടി​യോ എ​ന്ന് പ​റ​യാ​ന​റി​യി​ല്ല. കോ​ട​തി​വി​ധി​യി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് നി​ന്ദ​യാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. കോ​ട​തി മ​ന​സി​ലാ​ക്കി​യ​വ​രെ​ല്ലാം ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

ഏ​ത് സ​മ​യ​ത്തും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ്. അ​തി​ജീ​വി​ത​യോ​ട് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​ജീ​വി​ത​യു​ടെ പ്ര​തി​ക​ര​ണം നേ​രി​ട്ട് അ​റി​യി​ക്കു​മാ​യി​രി​ക്കും. എ​ല്ലാ​വ​രും വ​ള​രെ ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ക്കേ​ണ്ട വി​ഷ​യം കൂ​ടി​യാ​ണി​ത്.

പ​ല ത​ര​ത്തി​ലും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു ടോ​പ്പി​ക്കാ​ണി​ത്. പ​റ​യു​ന്ന​ത് കൃ​ത്യ​ത​യോ​ടെ പ​റ​യ​ണം. പ​ല അ​ഭി​പ്രാ​യ​ങ്ങ​ളും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ര​മ​ണ​ത്തി​ലേ​ക്കെ​ല്ലാം പോ​യി​ട്ടു​ണ്ട്. പ​റ​യാ​നു​ള്ള​ത് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി സം​സാ​രി​ക്ക​ണ​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

Latest News

Corehub Up