ദിസ്പൂർ: ആസാമിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 100 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.37 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുന്നത്. ഗോലാഘട്ട്, കാർബി ആംഗ്ലോംഗ് ജില്ലകളിലാണ് പുതിയതായി രണ്ടു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്.
ചരായിഡിയോ, ദാരംഗ്, ഗോലാഘട്ട്, ജോർഹട്ട്, കാർബി ആംഗ്ലോംഗ്, നാഗോൺ, ശിവസാഗ എന്നീ ഏഴ് ജില്ലകളിലാണ് ദുരിതം ബാധിച്ചത്. 456 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആറ് ജില്ലകളിലായി 125 ദുരിതാശ്വാസ കാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ 49,061 ആളുകളാണ് കാമ്പുകളിൽ കഴിയുന്നത്. മനുഷ്യർക്ക് പുറമെ 43,000-ത്തിലധികം വളർത്തുമൃഗങ്ങളെയും പ്രളയം പ്രതികൂലമായി ബാധിച്ചു.