Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AssamRifles

ആസാം റൈഫിൾസ് കോൺവോയ്ക്ക് നേരെ ആക്രമണം; ജവാന് വീരമൃത്യു

കൊഹിമ: നാഗാലാൻഡിൽ ആസാം റൈഫിൾസ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ജവാന് വീരമൃത്യു. സുഖോയിക്ക് സമീപത്തു നടന്ന സ്‌ഫോടനത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലെത്തിച്ചു. സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സൈന്യത്തിനുനേരെ ആക്രമണങ്ങൾ വർധിച്ചിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Latest News

Corehub Up