Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assassination Plot

രാ​ജീ​വ് ഗാ​ന്ധി കൊ​ല്ല​പ്പെ​ടു​മെ​ന്ന് അ​റി​ഞ്ഞ​തു​കൊ​ണ്ടാ​ണോ അ​വ​ർ അ​ക​ലം പാ​ലി​ച്ച​ത് ? രാ​ഹു​ലി​നോ​ട് മേ​ജ​ർ ര​വി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത് സു​ര​ക്ഷ മ​നഃ​പൂ​ർ​വം പി​ൻ​വ​ലി​ച്ച​താ​ണെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ത്തി​നെ​തി​രെ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി രം​ഗ​ത്ത്.

സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​താ​ണ് കാ​ര​ണ​മെ​ങ്കി​ൽ അ​തി​ന് ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും, ത​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു. ഒരു ഓ​ൺ​ലൈ​നി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം.

''രാ​ജീ​വ് ഗാ​ന്ധി​യു​ടെ സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഈ ​ദു​ര​ന്ത​മു​ണ്ടാ​യ​ത് എ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് ശ​രി​യാ​ണെ​ന്ന് ത​ന്നെ വ​ച്ചോ​ളൂ, പ​ക്ഷേ അ​തി​ന് ആ​രാ​ണ് ഉ​ത്ത​ര​വാ​ദി എ​ന്ന​താ​ണ് എ​ന്‍റെ പ്ര​ധാ​ന ചോ​ദ്യം. സു​ര​ക്ഷ പി​ൻ​വ​ലി​ച്ചി​രു​ന്നു എ​ന്നാ​ണോ പ​റ​യു​ന്ന​ത്? എ​നി​ക്ക​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​മി​ല്ല. കാ​ര​ണം, അ​ന്ന് വി.​പി. സിം​ഗ് ആ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യെ​ങ്കി​ലും ആ ​സ​ർ​ക്കാ​ർ നി​ല​നി​ന്നി​രു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു.

വി.​പി.​സിം​ഗ് ഒ​രി​ക്ക​ലും സു​ര​ക്ഷ പൂ​ർ​ണ്ണ​മാ​യി പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. 1991ൽ ​പോ​ലും മെ​ഹ്‌​റൗ​ളി​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​ഹൗ​സി​ൽ ഞ​ങ്ങ​ൾ എ​ൻ.​എ​സ്.​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള പു​റ​ത്തു​നി​ന്നു​ള്ള സു​ര​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി അ​തി​നെ 'സെ​ക്യൂ​രി​റ്റി ലാ​പ്സ്' (സു​ര​ക്ഷാ വീ​ഴ്ച) എ​ന്നാ​ണ് പ​റ​യു​ന്ന​ത്.
 
എ​ങ്കി​ൽ എ​ന്‍റെ ചോ​ദ്യം ഇ​താ​ണ്, ശ്രീ​പെ​രും​പ​ത്തൂ​രി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സു​കാ​രും മാ​ത്ര​മാ​ണ് കൂ​ടെ മ​രി​ച്ചി​ട്ടു​ള്ള​ത്. ഒ​രൊ​റ്റ കോ​ൺ​ഗ്ര​സു​കാ​ര​നും അ​വി​ടെ മ​രി​ച്ചി​ട്ടി​ല്ല​ല്ലോ. ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നും മ​രി​ച്ചി​ട്ടി​ല്ല. അ​പ്പോ​ൾ, ഇ​ങ്ങ​നെ​യൊ​രു കൊ​ല​പാ​ത​കം ന​ട​ക്കു​മെ​ന്ന് നി​ങ്ങ​ൾ​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നോ? ഈ ​ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം പ​റ​യ​ണം. കാ​ര​ണം, നി​ങ്ങ​ൾ​ക്ക് ഇ​തേ​ക്കു​റി​ച്ച് നേ​ര​ത്തെ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ, എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്കാ​ർ രാ​ജീ​വ് ഗാ​ന്ധി​ക്കൊ​പ്പം മ​രി​ക്കാ​തി​രു​ന്ന​ത്?
 
പൊ​തു​വെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ക്കു​മ്പോ​ൾ ചു​റ്റും ആ​ളു​ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​കാ​റാ​ണ് പ​തി​വ്. ശ്രീ​പെ​രും​പ​ത്തൂ​രി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത് വ​രെ രാ​ജീ​വ് ഗാ​ന്ധി​യെ അ​നു​ഗ​മി​ച്ചു​കൊ​ണ്ട് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ, അ​വി​ടെ​നി​ന്ന് മു​ന്നോ​ട്ട് പോ​യ​പ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് അ​ക​ലം പാ​ലി​ച്ച​ത്?

അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ടു​ന്ന​ത് വ​രെ എ​ന്തി​നാ​ണ് അ​വ​ർ മാ​റി​നി​ന്ന​ത്? ഇ​തി​ന് മ​റു​പ​ടി ന​ൽ​ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി മു​ന്നോ​ട്ടു​വ​യ്ക്കൂ; എ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ഒ​രു സം​വാ​ദ​ത്തി​ന് ഇ​രി​ക്കാ​ൻ ഞാ​ൻ ത​യാ​റാ​ണ്. അ​താ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​ന്ന് നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്സ് ക്യാ​പ്റ്റ​ൻ ആ​യി​രു​ന്നു ഞാ​ൻ. ഞ​ങ്ങ​ൾ 51 എ​സ്.​എ.​ജി​യു​ടെ (51 സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പി​ന്‍റെ) ഒ​രു ടീം ​എ​സ്.​ഐ.​ടി ടീ​മു​മാ​യി​ട്ട് അ​റ്റാ​ച്ച് ചെ​യ്യാ​ൻ ഗ​വ​ൺ​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ർ​ഡ​ർ വ​ന്നു. അ​ങ്ങ​നെ ഞ​ങ്ങ​ളാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ന് നി​യോ​ഗി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

ഞ​ങ്ങ​ളാ​ണ് ഇ​വ​രെ പി​ടി​ക്കു​ന്ന​തും എ​ൻ​ക്വ​യ​റി ചെ​യ്യു​ന്ന​തും. എ​ൻ.​എ​സ്.​ജി​യു​ടെ 51 എ​സ്.​എ.​ജി​യു​ടെ ഓ​പ്പ​റേ​ഷ​ണ​ൽ ടീം ​ആ​ണ് ഇ​തി​ൽ എ​സ്.​ഐ.​ടി ടീ​മു​മാ​യി​ട്ട് അ​റ്റാ​ച്ച് ചെ​യ്തി​രു​ന്ന​ത്. ഈ ​കൊ​ല​പാ​ത​ക​ത്തി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും നി​ര​വ​ധി ത​വ​ണ ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​താ​ണ്.

അ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​റ​യാ​ൻ എ​നി​ക്ക് സാ​ധി​ക്കും. വാ​ഴ​പ്പാ​ടി രാ​മ​മൂ​ർ​ത്തി​യും, മൂ​പ്പ​നാ​രും, ജ​യ​ന്തി ന​ട​രാ​ജ​നും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

പ്ര​തി​മ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വേ​ദി​യി​ലേ​ക്ക് ഏ​ക​ദേ​ശം 75 മു​ത​ൽ 100 മീ​റ്റ​ർ ദൂ​ര​മേ​യു​ള്ളൂ. ഈ ​ചെ​റി​യ ദൂ​ര​ത്തി​നു​ള്ളി​ൽ എ​ങ്ങ​നെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് അ​ക​ലം പാ​ലി​ച്ച​തും ആ​ർ​ക്കും അ​പ​ക​ടം പ​റ്റാ​തെ മാ​റി​നി​ന്ന​തും? ഇ​തി​ന് ഉ​ത്ത​രം കി​ട്ട​ണം.

സോ​ണി​യാ ഗാ​ന്ധി​ക്ക് ആ​ശ​ങ്ക​ക​ളും മ​റ്റും ഉ​ണ്ടാ​യി​രു​ന്നു എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് സ്വാ​ഭാ​വി​കം. എ​നി​ക്ക് ചോ​ദി​ക്കാ​നു​ള്ള​ത് ഇ​താ​ണ്: നി​ങ്ങ​ൾ​ക്ക് ഇ​തേ​ക്കു​റി​ച്ച് നേ​ര​ത്തെ അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ, ചെ​ന്നൈ​യി​ലും ശ്രീ​പെ​രും​പ​ത്തൂ​രി​ലും മു​ഴു​വ​ൻ കോ​ൺ​ഗ്ര​സു​കാ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ല്ലോ. പി​ന്നീ​ട് 1991-ലെ ​സം​ഭ​വ​ങ്ങ​ൾ​ക്ക് ശേ​ഷം 1992-ൽ ​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ ഇ​രു​ന്ന​പ്പോ​ൾ, ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ​യും ചോ​ദ്യം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് പാ​സാ​ക്കി​യ​ത് എ​ന്തി​നാ​ണ്? എ​സ്.​ഐ.​ടി രേ​ഖ​ക​ൾ ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്ക​ട്ടെ. സി.​ബി.​ഐ വീ​ണ്ടും ആ ​രേ​ഖ​ക​ൾ പു​റ​ത്തെ​ടു​ക്ക​ട്ടെ. രാ​ജീ​വ് ഗാ​ന്ധി വ​ധ​ത്തി​ന് ശേ​ഷം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ എ​ന്തു​കൊ​ണ്ട് ഒ​രൊ​റ്റ രാ​ഷ്ട്രീ​യ​ക്കാ​ര​നെ​യും ചോ​ദ്യം ചെ​യ്തി​ല്ല?

മ​ര​ണ​ശേ​ഷം അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ൾ പ​ല​രെ​യും ചോ​ദ്യം ചെ​യ്തു. ഞാ​ൻ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത്, വെ​ള്ള പാ​ന്‍റും ഷ​ർ​ട്ടോ മു​ണ്ടും ഷ​ർ​ട്ടോ ധ​രി​ച്ച ഒ​രൊ​റ്റ രാ​ഷ്ട്രീ​യ​ക്കാ​ര​നും ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​വി​ടെ വ​ന്നി​ട്ടി​ല്ല. മ​ദ്രാ​സി​ലെ 'മ​ല്ലി​ക' എ​ന്ന സ്ഥ​ല​ത്തു​ള്ള എ​സ്.​ഐ.​ടി ഓ​ഫീ​സി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്നി​രു​ന്ന​ത്.

അ​വി​ടെ ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ​യും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചി​ട്ടി​ല്ല. ഡി.​ആ​ർ. കാ​ർ​ത്തി​കേ​യ​ൻ ആ​യി​രു​ന്നു അ​ന്ന് ത​ല​വ​ൻ. ഡി.​ഐ.​ജി രാ​ജു സ​ർ ഓ​പ്പ​റേ​ഷ​ണ​ൽ ക​മാ​ൻ​ഡ​റാ​യി​രു​ന്നു. മു​ഴു​വ​ൻ ചോ​ദ്യം ചെ​യ്യ​ലും ന​ട​ന്നി​രു​ന്ന​ത് അ​ന്ന​ത്തെ എ​സ്.​പി മ​നോ​ഹ​ര​ന്‍റെ​യും എ​സ്.​പി പി. ​മ​ധു നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രോ​ട് ചോ​ദി​ച്ചു നോ​ക്കൂ, ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​ക്കാ​ര​നെ അ​വി​ടെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന്. ഒ​രു​പ​ക്ഷേ ഞ​ങ്ങ​ളു​ടെ ടീം ​അ​റി​യാ​തെ ചോ​ദ്യം ചെ​യ്യ​ലു​ക​ൾ ന​ട​ന്നോ എ​ന്ന് അ​റി​യി​ല്ല.

കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ​യോ​ടെ വി.​പി. സിം​ഗ് സ​ർ​ക്കാ​ർ ഭ​രി​ക്കു​മ്പോ​ൾ, എ​ങ്ങ​നെ​യാ​ണ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ സു​ര​ക്ഷ എ​ടു​ത്തു​മാ​റ്റാ​ൻ ക​ഴി​യു​ന്ന​ത്? അ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് രാ​ജീ​വ് ഗാ​ന്ധി​ക്ക് ഉ​ണ്ടാ​യി​രു​ന്ന എ​സ്പി​ജി ക​വ​ർ പി​ൻ​വ​ലി​ച്ചോ എ​ന്ന​തി​ൽ ഇ​പ്പോ​ഴും എ​നി​ക്ക് ഉ​റ​പ്പി​ല്ല.

പ​ക്ഷേ, ശ്രീ​പെ​രും​പ​ത്തൂ​രി​ൽ വ​ന്ന​പ്പോ​ൾ എ​സ്പി​ജി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​രാ​ണ് ആ ​ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്? നി​ങ്ങ​ൾ കൂ​ടി ഭാ​ഗ​മാ​യ ഒ​രു സ​ർ​ക്കാ​ർ ഭ​രി​ക്കു​മ്പോ​ൾ, സ്വ​ന്തം നേ​താ​വി​ന്‍റെ സു​ര​ക്ഷ എ​ങ്ങ​നെ പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യും? എ​ന്നി​ട്ട് ആ​രെ​യാ​ണ് ഇ​പ്പോ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്? സ്വ​ന്തം വീ​ഴ്ച മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്? എ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​ക​ണം. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ടു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണോ അ​ക​ലം പാ​ലി​ച്ച​ത്? അ​ന്ന​ത്തെ വി.​സി.​ആ​ർ കാ​സ​റ്റ് വീ​ണ്ടും പ​രി​ശോ​ധി​ച്ച്, എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ മാ​റി​നി​ന്ന​തെ​ന്ന് പു​ന​ര​ന്വേ​ഷി​ക്ക​ണം. എ​ല്ലാ​വ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. എ​ന്തി​നാ​ണി​ത്?

മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം, മു​രു​ക​നെ​യും ന​ളി​നി​യെ​യും വെ​ല്ലൂ​ർ ജ​യി​ലി​ൽ വെ​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും സ​ന്ദ​ർ​ശി​ച്ച​ത് എ​ന്തി​നാ​യി​രു​ന്നു? സ്വ​ന്തം പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രോ​ട് എ​ന്തി​നാ​ണ് ഇ​ത്ര​യ​ധി​കം സ​ഹ​താ​പം കാ​ണി​ക്കു​ന്ന​ത്? അ​വ​ർ ജ​യി​ലി​ൽ കി​ട​ക്കു​ന്ന സ​മ​യ​ത്ത്, ശി​ക്ഷ വി​ധി​ച്ച് ഏ​ക​ദേ​ശം ആ​റ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ വെ​ല്ലൂ​ർ ജ​യി​ലി​ൽ പോ​യി അ​വ​രെ ക​ണ്ട​ത്. എ​ന്തി​നാ​യി​രു​ന്നു ആ ​സ​ന്ദ​ർ​ശ​നം? ഏ​ത് തി​യ​തി​യി​ലാ​ണ് അ​വ​ർ പോ​യ​ത്? അ​തൊ​ക്കെ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്ത​ണം. അ​തി​നു​ശേ​ഷം ഭ​രി​ച്ച​തും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രാ​ണ്. വ​ധ​ശി​ക്ഷ വി​ധി​ച്ച​വ​രെ തൂ​ക്കി​ക്കൊ​ല്ലു​ന്ന​തി​ന് പ​ക​രം എ​ങ്ങ​നെ​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വാ​യി മാ​റി​യ​ത്? എ​ന്തു​കൊ​ണ്ടാ​ണ് അ​ത് വൈ​കി​പ്പി​ച്ച​ത്?

സോ​ണി​യാ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി പ​ദം നി​ര​സി​ച്ചു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ല്ല; നി​യ​മ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ രാ​ഷ്ട്ര​പ​തി അ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​താ​ണ്. ഇ​ര​ട്ട പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം കാ​ര​ണം അ​വ​ർ​ക്ക് ആ ​പ​ദ​വി വ​ഹി​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇ​രു​ത്തി പ​ത്ത് വ​ർ​ഷം ഭ​രി​ച്ച​ത്.

മ​ൻ​മോ​ഹ​ൻ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രി​ക്കു​മ്പോ​ൾ വി​ദേ​ശ പ്ര​തി​നി​ധി സം​ഘ​ങ്ങ​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളും മ​റ്റും സോ​ണി​യാ ഗാ​ന്ധി ന​ട​ത്തി​യി​രു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്? സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി ഇ​തി​നെ പ​ല പ്രാ​വ​ശ്യം ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. അ​ബ്ദു​ൽ ക​ലാം സാ​റി​ന് ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു​പാ​ട് സ​മ്മ​ർ​ദ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സു​ബ്ര​ഹ്മ​ണ്യം സാ​മി​ക്ക് നി​യ​മ​വ​ശ​ങ്ങ​ൾ എ​ല്ലാം അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് അ​ബ്ദു​ൽ ക​ലാം സ​ർ അ​ദ്ദേ​ഹ​ത്തോ​ട് നി​യ​മ​വ​ശ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ജോ​ൺ എ​ഫ്. കെ​ന്ന​ഡി വ​ധ​ക്കേ​സ് പോ​ലെ ത​ന്നെ​യാ​ണി​തും. എ​ൽ.​ടി.​ടി.​ഇ വാ​ട​ക​ക്കൊ​ല​യാ​ളി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു, അ​വ​രു​ടെ മേ​ൽ കു​റ്റം ചാ​ർ​ത്തി ആ​രാ​ണ് ര​ക്ഷ​പെ​ട്ട​ത്? എ​ൽ.​ടി.​ടി.​ഇ ത​ന്നെ​യാ​ണ് കു​റ്റ​വാ​ളി​ക​ളെ​ങ്കി​ൽ അ​വ​രോ​ട് എ​ന്തി​നാ​ണ് ഈ ​സ​ഹ​താ​പം?

ഇ​പ്പോ​ൾ ആ​ർ​ക്കാ​ണ് ഭീ​ഷ​ണി? അ​വ​രെ പി​ടി​കൂ​ടു​ക​യും ശാ​രീ​രി​ക​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്ത എ​ന്നെ​പ്പോ​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഭീ​ഷ​ണി​യു​ള്ള​ത്. മു​രു​ക​ൻ ഒ​രു​പ​ക്ഷേ ശാ​ന്ത​നാ​യി​ട്ടു​ണ്ടാ​കാം, പ​ക്ഷേ ന​ളി​നി പ്ര​തി​കാ​ര​ബു​ദ്ധി​യു​ള്ള സ്ത്രീ​യാ​ണ്; അ​വ​ർ​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ സാ​ധി​ക്കും. എ​ന്നി​ട്ടും ഞ​ങ്ങ​ൾ സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല.

എ​ത്ര ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും ഞ​ങ്ങ​ൾ ആ​രോ​ടും പ​രാ​തി​പ്പെ​ടു​ന്നി​ല്ല; മ​ര​ണം വ​രു​മ്പോ​ൾ നേ​രി​ടാ​ൻ ത​യ്യാ​റാ​ണ്. പ​ക്ഷേ, ഇ​ത്ര​യ​ധി​കം റി​സ്ക് എ​ടു​ത്ത് ഞ​ങ്ങ​ൾ ഒ​രു ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​തി​ന് ശേ​ഷം, അ​ച്ഛ​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​താ​ണ് കാ​ര​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​യു​മ്പോ​ൾ അ​ത് തെ​ളി​യി​ക്ക​ണം.

നി​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഭ​രി​ച്ച സ​ർ​ക്കാ​രാ​ണ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തെ​ങ്കി​ൽ, അ​തി​ന് നി​ങ്ങ​ൾ ത​ന്നെ​യ​ല്ലേ സ​മ്മ​തം ന​ൽ​കി​യ​ത്? അ​ങ്ങ​നെ​യെ​ങ്കി​ൽ നി​ങ്ങ​ൾ നി​ങ്ങ​ളെ ത​ന്നെ​യ​ല്ലേ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്? സു​ര​ക്ഷ പി​ൻ​വ​ലി​ച്ച​തി​ന്‍റെ പി​ന്നി​ലെ ഉ​ദ്ദേ​ശ്യം എ​ന്താ​യി​രു​ന്നു? ഈ ​ചോ​ദ്യ​ങ്ങ​ളെ​ല്ലാം ഉ​യ​ർ​ന്നു​വ​ര​ണം; ജ​നം ചി​ന്തി​ക്ക​ട്ടെ!”. മേജർ രവിയുടെ വാക്കുകൾ. 

Latest News

Corehub Up