Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AssemblySecretary

പാ​ള​യം പ്ര​ദീ​പി​നാ​യി നി​ർ​ണാ​യ​ക നീ​ക്കം; നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ക​ത്തു​ന​ൽ​കി ര​മ്യ ഹ​രി​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​മ്മി​ല​ടി​യി​ൽ പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്ത പാ​ള​യം പ്ര​ദീ​പി​നാ​യി ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ നി​ർ‌​ണാ​യ​ക നീ​ക്കം. പ്ര​ദീ​പി​നെ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ല്‍ എം​എ​ൽ​എ ക​ത്തു​ന​ല്‍​കി.

ആ​ദ്യം സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ൽ ന​ൽ​കി​യ ക​ത്ത് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ മ​ട​ക്കി. തു​ട​ർ​ന്ന് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​ത്ത് ന​ൽ​കേ​ണ്ട​തെ​ന്ന് സ്പീ​ക്ക​റു​ടെ ഓ​ഫി​സ് വ്യ​ക്ത​മാ​ക്കി. പി​ന്നാ​ലെ​യാ​ണ് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ല്‍ ക​ത്തു​ന​ൽ​കി​യ​ത്.

മെ​യ് 21 മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ത്ത്. എ​ന്നാ​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തി​ല്‍ നി​യ​മി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​റി​യി​ച്ച​ത്.

Latest News

Corehub Up