Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AssiGhatControversy

Viral

ആത്മീയതയുടെ മണ്ണിൽ അശ്ലീലം വേണ്ട; വിവാദ നൃത്തത്തിൽ നടുങ്ങി വിശ്വാസികൾ

വാ​ര​ണാ​സി​യി​ലെ അ​തി​പ്ര​ശ​സ്ത​മാ​യ അ​സി ഘ​ട്ടി​ന്‍റെ സാം​സ്‌​കാ​രി​ക ത​നി​മ​യെ​യും ആ​ത്മീ​യ പ​വി​ത്ര​ത​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ന​ട​ന്ന ഒ​രു നൃ​ത്ത പ്ര​ക​ട​നം ഇ​പ്പോ​ൾ ഉ​ത്ത​രേ​ന്ത്യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് നാ​ലി​ന് അ​സി ഘ​ട്ടി​ലെ പി​സ ടൗ​ൺ ക​ഫേ​യ്ക്ക് സ​മീ​പ​മു​ള്ള ച​ബൂ​ത്ത​ര​യി​ൽ ന​ട​ന്ന ഈ ​നൃ​ത്ത​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​വേ​ഗം പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

കാ​ശി​യു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ മ​ര്യാ​ദ​ക​ളെ പാ​ടേ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന് ത​ന്നെ ക​ള​ങ്ക​മാ​ണെ​ന്ന് കാ​ശി വി​ദ്വ​ത് പ​രി​ഷ​ത്തി​ലെ പ​ണ്ഡി​ത​ന്മാ​ർ ഒ​രേ സ്വ​ര​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ആ​ത്മീ​യ​ത​യു​ടെ​യും ശാ​ന്തി​യു​ടെ​യും കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന ഘ​ട്ടു​ക​ളെ കേ​വ​ലം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി മാ​ത്രം ക​ണ്ട് അ​ശ്ലീ​ലം ക​ല​ർ​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​ക്ഷം.

വൈ​റ​ൽ ദൃ​ശ്യ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ ക​ണ്ട വാ​ര​ണാ​സി പോ​ലീ​സ് സം​ഭ​വ​ത്തി​ൽ ഇ​തി​നോ​ട​കം ത​ന്നെ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

പൊ​തു​സ്ഥ​ല​ത്ത് അ​ശ്ലീ​ലം പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നും സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പോ​ലീ​സ് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ഇ​തി​നി​ടെ അ​സി ഘ​ട്ടി​ന് ചു​റ്റു​മു​ള്ള വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും സം​ഘ​ടി​ത​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ച് ഘ​ട്ടു​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന 'റീ​ൽ' സം​സ്കാ​ര​ത്തി​നും അ​ർ​ദ്ധ​രാ​ത്രി​യി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്കും അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഗം​ഗാ​തീ​ര​ത്തെ ഈ ​പു​ണ്യ​ഭൂ​മി അ​തി​ന്‍റെ യ​ഥാ​ർ​ഥ സ്വ​ത്വ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്നാ​ണ് വി​ശ്വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​ധാ​ന ആ​വ​ശ്യം.

 

Latest News

Corehub Up