Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assult

ബം​ഗ​ളൂ​രു​വി​ൽ ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​യോ​ട് അ​തി​ക്ര​മം: യാ​ത്ര​ക്കാ​ര​നെ കൈ​കാ​ര്യം ചെ​യ്ത് യു​വ​തി​യും ഡ്രൈ​വ​റും

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ബ​സി​ന​ക​ത്ത് യാ​ത്ര​ക്കാ​രി​യോ​ട് യു​വാ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി. ബം​ഗ​ളൂ​രു ഹെ​ബ്ബാ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വാ​വ് മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്ന് യു​വ​തി ഡ്രൈ​വ​റോ​ട് പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം ഡ്രൈ​വ​ർ യു​വാ​വി​നെ ആ​ക്ര​മി​ച്ചു. പ്ര​തി ഓ​ടി​പ്പോ​കാ​തി​രി​ക്കാ​ൻ ബ​സിന്‍റെ വാ​തി​ലു​ക​ൾ അ​ട​ച്ചു.

മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത യു​വ​തി ഇ​യാ​ളു​ടെ മു​ഖ​ത്ത​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഡ്രൈ​വ​ർ ത​ന്‍റെ സീ​റ്റി​ൽ ക​യ​റി​ നി​ന്ന് യു​വാ​വി​നെ ച​വി​ട്ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. മ​ർ​ദ​ന​ത്തി​നി​ടെ പ്ര​തി​യു​ടെ ഷ​ർ​ട്ട് അ​ഴി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം യു​വാ​വ് മാ​ന്യ​ത ടെ​ക് പാ​ർ​ക്ക് ബ​സ് സ്റ്റോ​പ്പി​ലും, പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ബാ​ബു​സാ​പാ​ള​യ സ്റ്റോ​പ്പി​ലും ഇ​റ​ങ്ങി​പ്പോ​യി. നി​ല​വി​ൽ പോ​ലീ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

 

Latest News

Corehub Up