ആലപ്പുഴ: ഇന്നർവീൽ ക്ലബ് ഓഫ് ആലപ്പി റിപ്പിൾസിന്റെ സ്ഥാനാരോഹണച്ചടങ്ങ് നടത്തി. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി അർഥവത്തായ ഇടപെടലുകളാണ് ഇന്നർവീൽ ക്ലബ് ആലപ്പി ലക്ഷ്യമിടുന്നതെന്ന് നാഷണൽ എഡിറ്റർ സിന്ധു ജോജി പറഞ്ഞു.
ചടങ്ങിൽ രണ്ട് ഡയാലിസിസ് രോഗികൾക്കും നാലു വിദ്യാർഥികൾക്കും സാമ്പത്തിക സഹായം കൈമാറി. ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കാനും സംഘടന തീരുമാനിച്ചു. ഇന്നർവീൽ ക്ലബ് ഓഫ് ആലപ്പി റിപ്പിൾസിന്റെ പുതിയ ഭാരവാഹികളായി എലീന സാറാ ജേക്കബ് (പ്രസിഡന്റ്), പ്രിയ ഗോപി (വൈസ് പ്രസിഡന്റ്), ബിന്ദു മുരളി (സെക്രട്ടറി), ഗീത അലക്സ് (ജോയിന്റ് സെക്രട്ടറി), ഷഫീലാ ബീഗം (ട്രഷറർ), കെ.സി. നിഷ (ഐഎസ്ഡി), പൂജാ രവികുമാർ (എഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.