Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aswinraj Death

Kasaragod

ബി​രു​ദ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

രാ​ജ​പു​രം: സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​കി​പ്പോ​യ ബ​ക്ക​റ്റെ​ടു​ക്കാ​ൻ വീ​ണ്ടും പു​ഴ​യി​ലി​റ​ങ്ങി​യ ബി​രു​ദ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി കാ​രാ​ക്കോ​ട് തോ​ണി​ക്ക​ല്ലി​ലെ വി.​എം. അ​ശ്വി​ൻ​രാ​ജ് (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ കോ​ള​ജി​ൽ ന​ട​ന്ന കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം വൈ​കു​ന്നേ​രം കു​ടും​ബൂ​ർ പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. കു​ളി ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും ക​ര​യ്ക്ക് ക​യ​റി​യ​പ്പോ​ൾ ഇ​വ​ർ കൊ​ണ്ടു​വ​ന്ന ബ​ക്ക​റ്റ് ഒ​ഴു​കി​പ്പോ​കു​ന്ന​തു​ക​ണ്ട് എ​ടു​ക്കാ​നാ​യി അ​ശ്വി​ൻ വീ​ണ്ടും പു​ഴ​യി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം തെ​റ്റി മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട് സ​ഹ​പാ​ഠി​ക​ൾ പു​ഴ​യി​ലി​റ​ങ്ങി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് അ​ശ്വി​നെ ക​ര​യി​ലെ​ത്തി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​ള​വ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ക്കാ​ര​ൻ തോ​ണി​ക്ക​ല്ലി​ലെ ര​വീ​ന്ദ്ര​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി​മാ​ർ: അ​ശ്വ​തി (താ​ത്കാ​ലി​ക ഫാ​ർ​മ​സി​സ്റ്റ്, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി), ഐ​ശ്വ​ര്യ.

Latest News

Corehub Up