കോട്ടയ്ക്കുപുറം: കത്തോലിക്ക കോൺഗ്രസ് അതിരമ്പുഴ ഫൊറോന വാർഷികം നാളെ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വാർഷിക സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡന്റ് ജോയി പാറപ്പുറം അധ്യക്ഷത വഹിക്കും.
ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസഫ് ആലുങ്കൽ, ഫാ. തോമസ് പ്ലാപ്പറമ്പിൽ, അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ഫൊറോന ജനറൽ സെക്രട്ടറി ബിജോ തുളിശേരിൽ, ട്രഷറർ റോബിൻ ജോസഫ് ആലഞ്ചേരി മാനാട്ട്, അതിരൂപതാ സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജോബി ചൂരക്കളം, ജനറൽ കൺവീനർ കുര്യൻ വട്ടമല എന്നിവർ പ്രസംഗിക്കും.