Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athirupatha

Kottayam

അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ്: ഒ​ഫേ​ല്‍ ബി​നോ​യ് കു​ര്യ​ന്‍ പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് മാ​ത്യു തോ​മ​സ് സെ​ക്ര​ട്ട​റി

ച​ങ്ങ​നാ​ശേ​രി: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ 2026- 27 വ​ര്‍ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ഒ​ഫേ​ല്‍ ബി​നോ​യ് കു​ര്യ​ന്‍- ച​ങ്ങ​നാ​ശേ​രി മേ​ഖ​ല (പ്ര​സി​ഡ​ന്‍റ്), ജു​വ​ന്ന മേ​രി ജോ​മോ​ന്‍- പു​ളി​ങ്കു​ന്ന് മേ​ഖ​ല (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ് മാ​ത്യു തോ​മ​സ് -തു​രു​ത്തി മേ​ഖ​ല (സെ​ക്ര​ട്ട​റി), ഷോ​ണ്‍ മ​രി​യ ഷൈ​ജു -തൃ​ക്കൊ​ടി​ത്താ​നം മേ​ഖ​ല (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യും ജൂ​ണി​യ​ര്‍ ഓ​ര്‍ഗ​നൈ​സ​ര്‍മാ​രാ​യി അ​ല്‍ഫോ​ന്‍സ മാ​ത്യു- കു​ട​മാ​ളൂ​ര്‍ മേ​ഖ​ല, ക്രി​സ്റ്റീ​ന സൂ​സ​ന്‍ ജോ​യി​സ്- കു​റു​മ്പ​നാ​ടം മേ​ഖ​ല എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം കെ​എ​ല്‍എം അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ നി​ര്‍വ​ഹി​ച്ചു. ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​നം, ക്രി​സ്തീ​യ ജീ​വി​ത​സാ​ക്ഷ്യം, വ്യ​ക്തി​ത്വ വി​കാ​സം, എ​ന്‍റെ മി​ഷ​ന്‍ ലീ​ഗ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സി​സ്റ്റ​ര്‍ മാ​ഗി സി​എം​സി, അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍ഗീ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍, ഫാ. ​ജോ​ണ്‍സ​ണ്‍ ചാ​ല​യ്ക്ക​ല്‍, അ​തി​രൂ​പ​താ ഓ​ര്‍ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് റ്റി​ന്‍റോ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.


ആ​ര്‍ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ നി​ര്‍വ​ഹി​ച്ചു. അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ സ​ന്ദേ​ശം ന​ല്‍കി.

Latest News

Corehub Up