Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atrocities

അ​സാ​ദി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ പീ​ഡ​ന​ങ്ങ​ൾ​ക്കു ശി​ക്ഷ വി​ധി​ച്ച​ത് ഓ​സ്ട്രി​യ​ൻ കോ​ട​തി

ഡ​മാ​സ്ക​സ്: ഓ​സ്ട്രി​യ​ൻ കോ​ട​തി വി​ധി​ച്ച ത​ട​വു​ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സി​റി​യ​യി​ൽ തി​രി​ച്ചെ​ത്തി​യ അ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ലാ​യി. ദാ​ര പ്ര​വി​ശ്യ​യി​ലെ ന​വാ ന​ഗ​ര​ത്തി​ൽ​നി​ന്നാ​ണു ല​ഫ്. കേ​ണ​ൽ മു​സാ​ബ് അ​ബു റു​ഖാ​യെ സി​റി​യ​ൻ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സി​റി​യ​യി​ലെ പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സാ​ദി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് റാ​ഖാ ന​ഗ​ര​ത്തി​ലെ പോ​ലീ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ധാ​വി​യാ​യി​രു​ന്നു ഇ​യാ​ൾ. 2014ലാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു ക​ട​ന്ന​ത്. ഉ​ദ്യോ​ഗ​ത്തി​ലി​രി​ക്കേ അ​സാ​ദി​നെ എ​തി​ർ​ത്തി​ന് അ​റ​സ്റ്റി​ലാ​യ​വ​രെ ത​ട​വ​റ​യി​ൽ പീ​ഡി​പ്പി​ച്ചു എ​ന്ന കു​റ്റ​ത്തി​ന് ഓ​സ്ട്രി​യ​ൻ കോ​ട​തി ഇ​യാ​ൾ​ക്ക് എ​ട്ടു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ത​ട​വു​കാ​രെ ശാ​രീ​രി​ക​വും ലൈം​ഗി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു എ​ന്നാ​ണു കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

വി​ധി​ക്കെ​തി​രേ അ​പ്പീ​ൽ ന​ല്കി​യ​ശേ​ഷം മു​സാ​ബ് അ​ബു റു​ഖാ സി​റി​യ​യി​ലെ സ്വ​ദേ​ശ​മാ​യ ന​വാ ന​ഗ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ വ​ലി​യ സ്വീ​ക​ര​ണം ന​ല്കു​ക​യു​ണ്ടാ​യി. സി​റി​യ​യി​ലെ അ​ഹ​മ്മ​ദ്അ​ൽ ഷാ​ര ഭ​ര​ണ​കൂ​ടം ഓ​സ്ട്രി​യ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണോ അ​റ​സ്റ്റ് ന​ട​ത്തി​യ​തെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. ഇ​യാ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി​ട്ടാ​ണ് സി​റി​യ​യി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Latest News

Corehub Up