ചാരുംമൂട്: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുർ ജില്ലയിലെ ചന്ദ്രകോണയിൽ ക്രൈസ്തവ കുടുംബങ്ങൾക്കുനേരേ മതവിശ്വാസത്തിന്റെ പേരിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണവും ഭീഷണികളും അത്യന്തം അപലപനീയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
മതവിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ ഭീഷണികൾ ഉയർത്തുകയും ചെയ്തുവെന്ന പരാതികൾ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും നേരേയുള്ള കടന്നുകയറ്റമാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.
ക്രൈസ്തവ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാനും മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും പശ്ചിമ ബംഗാൾ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.