Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack On Ships

America

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം: യു​എ​ന്നി​ൽ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച് ഇ​ന്ത്യ

ന്യൂ​യോ​ർ​ക്ക്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യം ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​പ്രി​ൽ 28-ന് ​യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ സം​സാ​രി​ക്ക​വെ ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി പെ​ർ​മ​ന​ന്റ് റെ​പ്ര​സ​ന്റേ​റ്റീ​വ് യോ​ജ​ന പ​ട്ടേ​ലാ​ണ് രാ​ജ്യ​ത്തിന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

വാ​ണി​ജ്യ ക​പ്പ​ലു​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ൾ അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു. പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും, ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചു​കൊ​ണ്ടു​ള്ള ബ​ഹ്‌​റിൻ അ​വ​ത​രി​പ്പി​ച്ച യു​എ​ൻ പ്ര​മേ​യ​ത്തെ ഇ​ന്ത്യ പി​ന്തു​ണ​ച്ചി​രു​ന്നു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ഇ​ന്ത്യ​യെ നേ​രി​ട്ട് ബാ​ധി​ച്ചി​ട്ടു​ണ്ട്. മു​ൻ​പ് ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം ഇ​ന്ത്യ​ക്കാ​ർ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. അ​വ​രു​ടെ സു​ര​ക്ഷ​യും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ്ജ-​വ്യാ​പാ​ര ശൃം​ഖ​ല​യു​ടെ സു​സ്ഥി​ര​ത​യും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സ​മാ​ധാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ന്ന് പ​ട്ടേ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളാ​ണ് അ​നി​വാ​ര്യ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.​വാ​ണി​ജ്യ ക​പ്പ​ലു​ക​ളെ ല​ക്ഷ്യവയ്ക്കു​ന്ന​തും നി​ര​പ​രാ​ധി​ക​ളാ​യ നാ​വി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മി​ഡി​ൽ ഈ​സ്റ്റ് ന​മ്മു​ടെ അ​യ​ൽ​പ​ക്ക​മാ​ണ്, അ​വി​ടു​ത്തെ സു​ര​ക്ഷ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ പ്ര​ധാ​ന​മാ​ണ്."

ബ​ഹ്‌​റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ ഈ ​സു​പ്ര​ധാ​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വ​ൻ​തോ​തി​ലു​ള്ള വ്യാ​പാ​ര ത​ട​സങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up