Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt To

റഷ്യൻ ജനറലിനെ വധിക്കാൻ ശ്രമം: ദുബായിൽ അറസ്റ്റ്

മോ​​​സ്കോ: റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ള​​​ ജ​​​ന​​​റ​​​ലി​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രാ​​​ൾ ദു​​​ബാ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ൽ. റ​​​ഷ്യ​​​ൻ പൗ​​​ര​​​നാ​​​യ ഇ​​​യാ​​​ളെ റ​​​ഷ്യ​​​ക്കു കൈ​​​മാ​​​റി. റ​​​ഷ്യ​​​യി​​​ലെ മി​​​ലി​​​ട്ട​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​മാ​​​യ ജി​​​ആ​​​ർ​​​യു​​​വി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ല​​​ഫ്. ജ​​​ന​​​റ​​​ൽ വ്ലാ​​​ഡി​​​മി​​​ർ അ​​​ല​​​ക്സി​​​യേ​​​വ് വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു വ​​​ധ​​​ശ്ര​​​മം നേ​​​രി​​​ട്ട​​​ത്. മോ​​​സ്കോ​​​യി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​വ​​​ച്ച് നി​​​ര​​​വ​​​ധി​ ത​​വ​​​ണ വെ​​​ടി​​​യേ​​​റ്റ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ്.

സ​​​മാ​​​ധാ​​​നനീ​​​ക്ക​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ യു​​​ക്രെ​​​യ്നാ​​​ണെ​​​ന്ന് റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ജി ലാ​​​വ്‌​​​റോ​​​വ് ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ, യു​​​ക്രെ​​​യ്ൻ ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ചു.യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം റ​​​ഷ്യ​​​യു​​​ടെ ഒ​​​ട്ടേ​​​റെ പ​​​ട്ടാ​​​ള​​​ മേ​​​ധാ​​​വി​​​മാ​​​ർ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

 

 

Latest News

Corehub Up