Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Theft By Breaking Open The Door Of The House

Thiruvananthapuram

വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോ​ഷ​ണ​ശ്ര​മം

ക​ഴ​ക്കൂ​ട്ടം: വീ​ടിന്‍റെ വാതിൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം. പ​ള്ളി​ത്തു​റ ശാ​ന്തി​ന​ഗ​റി​ലെ "സാ​യൂ​ജ്യം' വീ​ട്ടി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വി​ദേ​ശ​ത്തു​ള്ള മ​റി​യാ​മ്മ തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ട്. കോ​മ്പൗ​ണ്ട് മ​തി​ൽ ചാ​ടി​ക്ക​ട​ന്ന മോഷ്ടാവ്, വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു വീ​ടി​നു​ള്ളി​ലെ അ​ല​മാ​ര​ക​ളും മ​റ്റു മു​റി​ക​ളും കു​ത്തി​ത്തു​റ​ന്നു വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളൊ​ന്നും ക​വ​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് സൂ​ച​ന.

വീ​ട്ടു​ട​മ​സ്ഥ​യു​ടെ ബ​ന്ധു​വാ​യ റെ​ക്സി ഹെ​ൻ​ട്രി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​മ്പ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ല​മു​ടി​യി​ല്ലാ​ത്ത​തും മാ​സ്ക് ധ​രി​ച്ച​തു​മാ​യ പ്രാ​യ​മാ​യ ആ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​ന​മു​ണ്ട്.സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടക്കുന്നത്.

Latest News

Corehub Up