Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AttemptsSuicide

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

മണ്ണാർക്കാട്: പാലക്കാട്ട് കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ. കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് വിഷം കഴിച്ചനിലയിൽ കണ്ടത്.

സ്ത്രീകളെ താലൂക്ക് ആശുപത്രിയിലും കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പെരിമ്പടാരി പോത്തോഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.

 ബുധനാഴ്ച രാത്രി 11നാണ്‌ സംഭവം. ഇവർ അപകട നില തരണം ചെയ്തു. കുടുംബ പ്രശ്നങ്ങൾ മൂലം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Latest News

Corehub Up