തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. ലോഡ്ജിലെ മുറിയിൽ എസിക്ക് തണുപ്പ് കുറവാണ് എന്ന് ആരോപിച്ചായിരുന്നു പ്രതികൾ ജീവനക്കാരനെ മർദിച്ചത്.
തോട്ടവാരം സ്വദേശികളായ ചിമ്മിനി അനി (40), ബിനു (55), കല്ലുവാതുക്കൽ സ്വദേശി ഗോപകുമാർ (60), ശ്രീകാര്യം സ്വദേശി കൃഷ്ണപ്രസാദ് (31) എന്നിവരാണ് അയ്യപ്പന് പുറമേ പിടിയിലായത്. ജീവനക്കാരനെ മർദിച്ച ശേഷം ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും മറ്റു പ്രധാന രേഖകളും പ്രതികൾ കൈക്കലാക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ അയ്യപ്പൻ ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് അയ്യപ്പനെ പിടികൂടിയത്.