Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AurobindoMarg

Viral

റോഡ് ആരുടെയും തറവാട്ടു വകയല്ല; ഡൽഹിയിലെ വിഐപി കയ്യേറ്റത്തിനെതിരെ ജനങ്ങൾ തെരുവിലേക്ക്

ഡ​ൽ​ഹി​യെ എ​ന്നും ശ്വാ​സം മു​ട്ടി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു പ്ര​ദേ​ശ​വാ​സി പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഔ​രോ​ബി​ന്ദോ മാ​ർ​ഗി​ലു​ള്ള പ​ദ്മി​നി എ​ൻ​ക്ലേ​വി​ലെ ഒ​രു സ​ർ​വീ​സ് റോ​ഡ് ചി​ല സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​ക​ൾ ചേ​ർ​ന്ന് കൈ​യേ​റി​യ​താ​ണ് ഈ ​പു​തി​യ വി​വാ​ദ​ത്തി​ന് കാ​ര​ണം.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കേ​ണ്ട ഒ​രു വ​ഴി​ക്ക് മു​ന്നി​ൽ 'സ്വ​കാ​ര്യ റോ​ഡ്' എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തെ വ​ൻ​കി​ട ബം​ഗ്ലാ​വ് ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ബാ​രി​ക്കേ​ഡു​ക​ളും ഇ​രു​മ്പ് ഗ്രി​ല്ലു​ക​ളും സ്ഥാ​പി​ച്ച് ഈ ​പൊ​തു​വ​ഴി സ്ഥി​ര​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

വീ​ടു​ക​ൾ സ്വ​ന്തം വ​ക​യാ​യി​രി​ക്കാ​മെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ട് നി​ർ​മ്മി​ച്ച റോ​ഡു​ക​ൾ ആ​രു​ടെ​യും കു​ടും​ബ​സ്വ​ത്ത​ല്ലെ​ന്ന് അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ന്നു.

ഗ്രീ​ൻ പാ​ർ​ക്കി​ൽ നി​ന്നും ഹൗ​സ് ഖാ​സ് ഭാ​ഗ​ത്തേ​ക്ക് ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ഒ​രു സ​ർ​വീ​സ് ലൈ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം മെ​യി​ൻ റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കി​ട​ന്ന് വ​ല​യു​ന്ന​ത്.

ഡ​ൽ​ഹി സ​ർ​ക്കാ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഈ ​അ​ന​ധി​കൃ​ത ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​ര​വ​ധി ഡ​ൽ​ഹി നി​വാ​സി​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​ത്.

പ​ഞ്ച്ശീ​ൽ, ജ​ന​ക്പു​രി, ഉ​ത്തം ന​ഗ​ർ തു​ട​ങ്ങി​യ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള​വ​ർ സ​ർ​വീ​സ് റോ​ഡു​ക​ൾ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി വേ​ർ​തി​രി​ച്ച് കെ​ട്ടി​യി​ട്ടു​ണ്ടെ​ന്നും, അ​ധി​കാ​രി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഇ​തൊ​ക്കെ ന​ട​ക്കു​ന്ന​തെ​ന്നും ഭൂ​രി​ഭാ​ഗം പേ​രും കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ കോ​ള​നി​ക​ളു​ടെ ഗേ​റ്റു​ക​ൾ അ​ട​ച്ചി​ട​രു​തെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പോ​ലും ഇ​വി​ടെ പ​ര​സ്യ​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. എ​ന്നാ​ൽ, ഈ ​ആ​രോ​പ​ണ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന ഒ​രു വി​ഭാ​ഗ​വും കു​റ​വ​ല്ല.

നി​യ​മ​പ​ര​മാ​യി സ്വ​കാ​ര്യ റോ​ഡു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും, യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ വെ​റു​തെ മൊ​ബൈ​ൽ ക്യാ​മ​റ​യു​മാ​യി വ​ന്ന് ആ​ളു​ക​ളെ വ​ഴി​തെ​റ്റി​ക്കു​ക​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള വ്യ​ക്തി ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം.

എ​ന്താ​യാ​ലും ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളും റോ​ഡ് ക​യ്യേ​റ്റ​ങ്ങ​ളും വീ​ണ്ടും വ​ലി​യൊ​രു ജ​ന​കീ​യ ച​ർ​ച്ച​യാ​യി മാ​റു​മ്പോ​ൾ, നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്രാ​സം​ഘ​ങ്ങ​ൾ.

Latest News

Corehub Up