മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പോരാട്ടം. ഇന്ത്യന്‍ താരങ്ങളായ ലക്ഷ്യ സെന്നും ആയുഷ് ഷെട്ടിയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. അതേസമയം, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, തരുണ്‍ മണ്ണേപ്പള്ളി എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി.
അട്ടിമറിച്ച് ആയുഷ്
നാലാം സീഡും ലോക എട്ടാം നമ്പറുമായ കോടൈ നരയോകയെ അട്ടിമറിച്ചാണ് ആയുഷ് ഷെട്ടിയുടെ ക്വാര്‍ട്ടര്‍ പ്രവേശം; 21-17, 21-16. ചൈനീസ് തായ്പേയിയുടെ ചി യു ജെന്നിനെ കീഴടക്കിയാണ് ഏഴാം സീഡായ ലക്ഷ്യ സെന്‍ അവസാന എട്ടില്‍ ഇടം നേടിയത്. സ്കോര്‍: 21-17, 13-21, 21-13.
പുരുഷ ഡബിള്‍സില്‍ ഒന്നാം സീഡായ ഇന്ത്യയുടെ സ്വാതിക് - ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചൈനീസ് തായ് പേയിയുടെ സു ചിങ് ഹെങ് - വു ഗ്വാന് സണ്‍ സഖ്യത്തെയാണ് സ്വാതിക് - ചിരാഗ് കൂട്ടുകെട്ട് തോല്‍പ്പിച്ചത്; 21-18, 21-11.