Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Bio

പ്ര​ണ​യം, ന​ഷ്ടം, ഇ​ന്ത്യ​യെ​ന്ന വീ​ട്; മ​ന​സ് തു​റ​ന്ന് സോ​ണി​യ

19കാ​രി​യാ​യ ഒ​രു ഇ​റ്റാ​ലി​യ​ൻ പെ​ൺ​കു​ട്ടി ഇം​ഗ്ല​ണ്ടി​ൽ വെ​ച്ച് ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​യെ ക​ണ്ടു​മു​ട്ടു​ന്നു. അ​വി​ടെ നി​ന്ന് തു​ട​ങ്ങി​യ പ്ര​ണ​യ​മാ​ണ് പി​ന്നീ​ട് ഇ​ന്ത്യ​യു​ടെ രാ​ഷ്ട്രീ​യ ച​രി​ത്രം ത​ന്നെ മാ​റ്റി​മ​റി​ച്ച​ത്.

ആ ​ക​ഥ​യാ​ണ് സോ​ണി​യ ഗാ​ന്ധി ത​ന്‍റെ പു​തി​യ ആ​ത്മ​ക​ഥ 'Belonging: A Journey of Love' യി​ലൂ​ടെ പ​റ​യു​ന്ന​ത്. ഒ​രു പ്ര​മു​ഖ പ​ത്ര​ത്തി​നു ന​ൽ​കി​യ എ​ക്സ്ക്ലൂ​സീ​വ് അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ അ​വ​ർ പ​ങ്കു​വ​ച്ച​ത്

ജീ​വി​ത​ത്തി​ൽ ഏ​റെ​ക്കാ​ല​വും എ​ന്‍റെ ഉ​ള്ളി​ലെ ലോ​കം ഞാ​ൻ എ​ന്നി​ൽ ത​ന്നെ സൂ​ക്ഷി​ച്ചു.ദു ഖം എ​ന്നെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​പ്പോ​ഴും സ്വ​കാ​ര്യ​ത മു​റു​കെ പി​ടി​ച്ചു,സോ​ണി​യ​ പ​റ​യു​ന്നു.

ത​ന്‍റെ ജീ​വി​ത​ത്തെ മു​ന്നോ​ട്ട് ന​യി​ച്ച​ത് സ്നേ​ഹം എ​ന്ന ഒ​റ്റ വി​കാ​ര​മാ​യി​രു​ന്നു. ഇ​ന്ദി​രാ ഗാ​ന്ധി​യു​മാ​യു​ള്ള ബ​ന്ധം, മ​ക്ക​ളെ വ​ള​ർ​ത്തി​യ കാ​ലം, ഭ​ർ​ത്താ​വി​നെ​യും അ​മ്മാ​യി​യ​മ്മ​യെ​യും അ​ക്ര​മ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന , എ​ല്ലാ​ത്തി​നെ​യും അ​തി​ജീ​വി​ക്കാ​ൻ ത​ന്നെ സ​ഹാ​യി​ച്ച​ത് ഇ​ന്ത്യ​യോ​ടു​ള്ള സ്നേ​ഹ​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ കു​റി​ക്കു​ന്നു.

ഇ​തൊ​രു രാ​ഷ്ട്രീ​യ പു​സ്ത​ക​മ​ല്ല, വ്യ​ക്തി​പ​ര​മാ​യ പു​സ്ത​ക​മാ​ണ്. എ​ന്‍റെ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് പ​ല​തും എ​ഴു​ത​പ്പെ​ട്ടി​ട്ടു​ണ്ട്, പ​ക്ഷെ ഞാ​ൻ അ​റി​യു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്ത മ​നു​ഷ്യ​ർ എ​ന്ന നി​ല​യി​ൽ അ​വ​രെ സ​ത്യ​സ​ന്ധ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി ഞാ​ൻ വീ​ട് എ​ന്ന് വി​ളി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ക​ഥ കൂ​ടി​യാ​ണി​ത്, സോ​ണി​യ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up