ശ്രീകണ്ഠപുരം: കളഞ്ഞു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. ശ്രീകണ്ഠപുരം ടൗണിലെ ഓട്ടോ ഡ്രൈവറായ കൊട്ടൂർവയൽ സ്വദേശി റഫീഖിനാണ് ഇന്നലെ കോട്ടൂർ പാലത്തിനു സമീപത്തെ റോഡിൽ നിന്ന് 50,000 രൂപ കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ പണം ശ്രീകണ്ഠപുരം പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചപ്പാരപ്പടവ് സ്വദേശി അബ്ദുൾ അസീസിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തി. സഅബ്ദുൾ അസീസിന് എസ്ഐ ടോമിയുടെ സാന്നിധ്യത്തിൽ പണം കൈമാറുകയായിരുന്നു.