Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AutomationInArt

Video

മെ​ഹ​ന്ദി ഇ​ടാ​നും ഇ​നി റോ​ബോ​ട്ട്? മെ​ഹ​ന്ദി ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ ഭാ​വി അ​പ​ക​ട​ത്തി​ലോ?

മ​നു​ഷ്യ​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യും ക​ര​വി​രു​തും മാ​ത്രം അ​ട​ക്കി​വാ​ണി​രു​ന്ന ക​ലാ​മേ​ഖ​ല​ക​ളി​ലേ​ക്കും സാ​ങ്കേ​തി​ക​വി​ദ്യ വേ​രു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.

ഒ​രു സ്ത്രീ​യു​ടെ കൈ​ക​ളി​ൽ യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ നി​മി​ഷ​നേ​രം കൊ​ണ്ട് മ​നോ​ഹ​ര​മാ​യി മെ​ഹ​ന്ദി ഡി​സൈ​നു​ക​ൾ പ​തി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

വ്യ​വ​സാ​യി ഹ​ർ​ഷ ഗോ​യ​ങ്ക ത​ന്‍റെ എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ, "ചി​ല ജോ​ലി​ക​ൾ കൂ​ടി ന​ഷ്ട​പ്പെ​ട്ടു" എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്.

വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന യ​ന്ത്ര​വ​ൽ​ക്ക​ര​ണം ഇ​ന്ന് വ്യ​ക്തി​ഗ​ത സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ തൊ​ഴി​ലു​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യാ​ണ് പ​ല​രും ഇ​തി​നെ കാ​ണു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ വി​വാ​ഹ​ങ്ങ​ൾ​ക്കും വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ​ക്കും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത മെ​ഹ​ന്ദി ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ ഭാ​വി ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഇ​ല്ലാ​താ​ക്കു​മോ എ​ന്ന ഭ​യ​വും ചി​ല​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് കൃ​ത്യ​ത​യോ​ടെ ഒ​ന്നി​ല​ധി​കം ആ​ളു​ക​ൾ​ക്ക് മെ​ഹ​ന്ദി ഇ​ടാ​ൻ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സാ​ധി​ച്ചേ​ക്കാം.

എ​ന്നാ​ൽ, യ​ന്ത്ര​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും ഒ​രു ക​ലാ​കാ​ര​ന്‍റെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കോ അ​നു​ഭ​വ​സ​മ്പ​ത്തി​നോ പ​ക​ര​മാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

ഓ​രോ വ്യ​ക്തി​യു​ടെ​യും കൈ​ക​ളു​ടെ ഘ​ട​ന​യ്ക്ക​നു​സ​രി​ച്ചും അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും ത​ത്സ​മ​യം ഡി​സൈ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ.

പ്ര​ത്യേ​കി​ച്ചും വ​ധു​വി​നെ സം​ബ​ന്ധി​ച്ച് മെ​ഹ​ന്ദി അ​ണി​യു​ന്ന​ത് കേ​വ​ലം ഒ​രു ഡി​സൈ​ൻ വ​ര​യ്ക്ക​ൽ മാ​ത്ര​മ​ല്ല, അ​തൊ​രു അ​നു​ഭ​വ​വും ആ​ഘോ​ഷ​വു​മാ​ണ്. വീ​ഡി​യോ​യ്ക്ക് താ​ഴെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

വി​വാ​ഹം പോ​ലെ​യു​ള്ള സു​പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ​ക്ക് തൊ​ട്ടു​മു​മ്പ് സൂ​ചി പോ​ലു​ള്ള ഭാ​ഗ​ങ്ങ​ളു​ള്ള ഇ​ത്ത​രം മെ​ഷീ​നു​ക​ൾ​ക്ക് മു​ന്നി​ൽ കൈ​വെ​ച്ചു കൊ​ടു​ക്കാ​ൻ സ്ത്രീ​ക​ൾ ത​യ്യാ​റാ​കി​ല്ലെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കൈ​കൊ​ണ്ട് വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലെ അ​പൂ​ർ​ണ​ത​യി​ൽ പോ​ലും ഒ​രു ഭം​ഗി​യു​ണ്ടെ​ന്നും യ​ന്ത്ര​ങ്ങ​ളു​ടെ കൃ​ത്രി​മ​ത്വ​ത്തി​ന് അ​തി​നെ തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും മ​റ്റു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, ഇ​ത് യ​ഥാ​ർ​ഥ മെ​ഷീ​ന​ല്ലെ​ന്നും നി​ർ​മ്മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച വ്യാ​ജ വീ​ഡി​യോ​യാ​ണെ​ന്നും നി​ല​വി​ൽ ഇ​ത്ത​ര​മൊ​രു ഉ​ൽ​പ്പ​ന്നം വി​പ​ണി​യി​ലി​ല്ലെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ എ​ത്ര​ത്തോ​ളം വ​ള​ർ​ന്നാ​ലും മാ​നു​ഷി​ക സ്പ​ർ​ശ​മു​ള്ള പ​ര​മ്പ​രാ​ഗ​ത ക​ല​ക​ൾ​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള പ്രി​യം കു​റ​യി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ഈ ​ച​ർ​ച്ച​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up