Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Autotrack

റിസർവിൽ ഓടിക്കല്ലേ; പണികിട്ടും!

ഇ​​ന്ധ​​നം തീ​​രാ​​റാ​​യി​​ട്ടും ‘അ​​ടു​​ത്ത പ​​മ്പു​​വ​​രെ എ​​ത്താം’ എ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ലാ​​ണോ യാ​​ത്ര? റി​​സ​​ർ​​വി​​ൽ ഓ​​ടു​​ന്ന​​ത് പ​​തി​​വാ​​ക്കി​​യാ​​ൽ ഫ്യു​​വ​​ൽ പ​​മ്പി​​ന്‍റെ ആ​​യു​​​സി​​നെ​ ബാ​​ധി​​ച്ചേ​​ക്കാം.ഫ്യു​​വ​​ൽ ഇ​​ൻ​​ഡി​​ക്കേ​​റ്റ​​റി​​ലെ സൂ​​ചി താ​​ഴ്ന്നു. റി​​സ​​ർ​​വ് ലൈ​​റ്റും തെ​​ളി​​ഞ്ഞു. എ​​ന്നി​​ട്ടും യാ​​ത്ര തു​​ട​​രു​​ന്ന​​വ​​ർ ഏ​​റെ​​യാ​​ണ്. അ​​ടു​​ത്ത പ​​മ്പു​​വ​​രെ എ​​ത്താ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യാ​​ണ് പ​​ല​​ർ​​ക്കും. വ​​ല്ല​​പ്പോ​​ഴും ഇ​​ങ്ങ​​നെ സം​​ഭ​​വി​​ക്കു​​ന്ന​​തു​​കൊ​​ണ്ട് ഫ്യു​​വ​​ൽ പ​​മ്പ് കേ​​ടാ​​കി​​ല്ല. എ​​ന്നാ​​ൽ ടാ​​ങ്കി​​ലെ ഇ​​ന്ധ​​നം തീ​​രു​​ന്ന​​തു​​വ​​രെ ഓ​​ടി​​ക്കു​​ന്ന​​ത് പ​​തി​​വാ​​ക്കു​​ന്ന​​ത് ന​​ല്ല​​ത​​ല്ല.

ഫ്യു​വ​ൽ പ​​മ്പി​​നും വേ​​ണം ‘കൂ​​ളിം​ഗ് ’

ആ​​ധു​​നി​​ക പെ​​ട്രോ​​ൾ, ഡീസൽ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഫ്യു​​വ​​ൽ പ​​മ്പ് സാ​​ധാ​​ര​​ണ​​യാ​​യി ടാ​​ങ്കി​​നു​​ള്ളി​​ലാ​​ണ്. ടാ​​ങ്കി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ​​മാ​​യ മ​​ർ​​ദ​​ത്തി​​ൽ എ​​ൻ​​ജി​​നി​​ലേ​​ക്ക് ഇ​​ന്ധ​​നം എ​​ത്തി​​ക്കു​​ക​​യാ​​ണ് ജോ​​ലി.

പ​​മ്പി​​ലൂ​​ടെ ഒ​​ഴു​​കു​​ന്ന ഇ​​ന്ധ​​നം അ​​തി​ന്‍റെ ചൂ​​ട് നി​​യ​​ന്ത്രി​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​ന്നു. ആ​​വ​​ശ്യ​​ത്തി​​ന് ഇ​​ന്ധ​​നം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യം ആ​​വ​​ർ​​ത്തി​​ച്ചാ​​ൽ പ​​മ്പി​​ന്‍റെ തേ​​യ്മാ​​നം കൂ​​ടാം. ആ​​യു​​​സും കു​​റ​​യാം.

ക​​യ​​റ്റ​​വും വ​​ള​​വും പ്ര​​ശ്ന​​മാ​​കാം

ടാ​​ങ്കി​​ൽ ഇ​​ന്ധ​​നം തീ​​രെ കു​​റ​​വാ​​ണെ​​ന്നി​​രി​​ക്ക​​ട്ടെ. കു​​ത്ത​​നെ​​യു​​ള്ള ക​​യ​​റ്റ​​മോ, ഇ​​റ​​ക്ക​​മോ, വ​​ള​​വോ എ​​ത്തി​​യാ​​ൽ ഇ​​ന്ധ​​നം ടാ​​ങ്കി​​നു​​ള്ളി​​ൽ ഒ​​രു വ​​ശ​​ത്തേ​​ക്ക് നീ​​ങ്ങാം. ചി​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ പ​​മ്പി​​ന് ആ​​വ​​ശ്യ​​ത്തി​​ന് ഇ​​ന്ധ​​നം കി​​ട്ടാ​​തെ വ​​രാം. ഇ​​താ​​ണ് ‘ഫ്യു​​വ​​ൽ സ്റ്റാ​​ർ​​വേ​​ഷ​​ൻ ’. പി​​ക്ക​​പ്പ് കു​​റ​​യാം. എ​​ൻ​​ജി​​ൻ മ​​ടി​​ച്ചേ​​ക്കാം. ചി​​ല​​പ്പോ​​ൾ വാ​​ഹ​​നം ഓ​​ഫാ​​കു​​ക​​യും ചെ​​യ്യാം.

അ​​ഴു​​ക്കി​​നെ​​ക്കു​​റി​​ച്ചു​​ള്ള ധാ​​ര​​ണ ശ​​രി​​യാ​​ണോ?

‘റി​​സ​​ർ​​വി​​ൽ ഓ​​ടി​​ച്ചാ​​ൽ ടാ​​ങ്കി​​ന്‍റെ അ​​ടി​​യി​​ലെ അ​​ഴു​​ക്ക് മു​​ഴു​​വ​​ൻ പ​​മ്പ് വ​​ലി​​ച്ചെ​​ടു​​ക്കും’ എ​​ന്നൊ​​രു ധാ​​ര​​ണ​​യു​​ണ്ട്. അ​​ത് പൂ​​ർ​​ണ​​മാ​​യി ശ​​രി​​യ​​ല്ല. സാ​​ധാ​​ര​​ണ​​യാ​​യി ടാ​​ങ്കി​​ന്‍റെ താ​​ഴെ​​യു​​ള്ള ഭാ​​ഗ​​ത്തു​​നി​​ന്നു​​ത​​ന്നെ​​യാ​​ണ് പ​​മ്പ് ഇ​​ന്ധ​​നം എ​​ടു​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ ഇ​​ന്ധ​​ന​​ത്തി​​ലെ മാ​​ലി​​ന്യ​​ങ്ങ​​ൾ ഫി​​ൽ​​റ്ററി​​ലോ സ്ട്രെ​​യി​​ന​​റി​​ലോ അ​​ടി​​ഞ്ഞു​​കൂ​​ടാം. അ​​തി​​നാ​​ൽ ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള ഇ​​ന്ധ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ക. നി​​ർ​​മാ​​താ​​വ് നി​​ർ​​ദേ​​ശി​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഫി​​ൽ​​റ്ററും പ​​രി​​ശോ​​ധി​​ക്കു​​ക.
പ​​മ്പ് പ്ര​​ശ്ന​​ത്തി​​ലാ​​ണോ?

ല​​ക്ഷ​​ണ​​ങ്ങ​​ൾ നോ​​ക്കാം

► സ്റ്റാ​​ർ​​ട്ടാ​​കാ​​ൻ വൈ​​കു​​ന്നു.
► പി​​ക്ക​​പ്പ് കു​​റ​​യു​​ന്നു.
► ക​​യ​​റ്റ​​ത്തി​​ൽ ക​​രു​​ത്ത് കു​​റ​​യു​​ന്നു.
► ഉ​​യ​​ർ​​ന്ന വേ​​ഗ​​ത്തി​​ൽ എ​​ൻ​​ജി​​ൻ മ​​ടി​​ക്കു​​ന്നു.
► ഓ​​ടു​​ന്ന​​തി​​നി​​ടെ എ​​ൻ​​ജി​​ൻ ഓ​​ഫാ​​കു​​ന്നു.

ഇ​​വ ഫ്യു​​വ​​ൽ പ​​മ്പി​​ന്‍റെ ത​​ക​​രാ​​റു​​കൊ​​ണ്ടു മാ​​ത്ര​​മാ​​ക​​ണ​​മെ​​ന്നി​​ല്ല. മ​​റ്റു പ്ര​​ശ്ന​​ങ്ങ​​ളും സ​​മാ​​ന ല​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ൽ​​കാം. പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ കാ​​ര​​ണം ഉ​​റ​​പ്പാ​​ക്ക​​ണം.

ലൈ​​റ്റ് തെ​​ളി​​ഞ്ഞാ​​ൽ പേ​​ടി​​ക്കേ​​ണ്ട

റി​​സ​​ർ​​വ് ലൈ​​റ്റ് തെ​​ളി​​ഞ്ഞ​​തു​​കൊ​​ണ്ടു​​മാ​​ത്രം ഫ്യു​​വ​​ൽ പ​​മ്പ് കേ​​ടാ​​കി​​ല്ല. അ​​ത് ഇ​​ന്ധ​​നം നി​​റ​​യ്ക്കാ​​നു​​ള്ള മു​​ന്ന​​റി​​യി​​പ്പാ​​യി കാ​​ണു​​ക.

ലൈ​​റ്റ് തെ​​ളി​​ഞ്ഞ​​ശേ​​ഷം എ​​ത്ര​​ദൂ​​രം പോ​​കാ​​മെ​​ന്ന​​തി​​ന് എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ഒ​​രേ ക​​ണ​​ക്കി​​ല്ല. മോ​​ഡ​​ൽ, മൈ​​ലേ​​ജ്, ട്രാ​​ഫി​​ക്, റോ​​ഡി​​ന്‍റെ സ്വ​​ഭാ​​വം, ഡ്രൈ​​വിം​ഗ് രീ​​തി എ​​ന്നി​​വ​​യെ​​ല്ലാം അ​​തി​​നെ ബാ​​ധി​​ക്കും. അ​​തി​​നാ​​ൽ ‘ഇ​​നി​​യും ഇ​​ത്ര കി​​ലോ​​മീ​​റ്റ​​ർ പോ​​കും’ എ​​ന്ന ക​​ണ​​ക്കി​​ൽ യാ​​ത്ര നീ​​ട്ടേ​​ണ്ട.

ഓ​​ർ​​മി​​ക്കാം

► റി​​സ​​ർ​​വ് പ​​തി​​വാ​​ക്ക​​രു​​ത്.
► ലൈ​​റ്റ് തെ​​ളി​​ഞ്ഞാ​​ൽ ഇ​​ന്ധ​​നം നി​​റ​​യ്ക്കു​​ക.
► ടാ​​ങ്ക് പൂ​​ർ​​ണ​​മാ​​യി കാ​​ലി​​യാ​​ക്ക​​രു​​ത്.
► ദീ​​ർ​​ഘ​​യാ​​ത്ര​​യ്ക്കു​​മു​​മ്പ് ഇ​​ന്ധ​​നം ഉ​​റ​​പ്പാ​​ക്കു​​ക.
► ഫ്യു​​വ​​ൽ ഫി​​ൽ​​റ്റർ സ​​മ​​യ​​ത്ത് പ​​രി​​ശോ​​ധി​​ക്കു​​ക.

കാ​​ൽ ടാ​​ങ്കാ​​കു​​മ്പോ​​ൾ ഇ​​ന്ധ​​നം നി​​റ​​യ്ക്കു​​ന്ന​​ത് ന​​ല്ല ശീ​​ല​​മാ​​ണ്. എ​​ന്നാ​​ൽ അ​​ത് നി​​ർ​​ബ​​ന്ധ​​വു​മ​ല്ല.

അ​​വ​​സാ​​ന തു​​ള്ളി​​വ​​രെ ഓ​​ടി​​ച്ച് ലാ​​ഭി​​ക്കാ​​നൊ​​ന്നു​​മി​​ല്ല. സ​​മ​​യ​​ത്ത് ഇ​​ന്ധ​​നം നി​​റ​​യ്ക്കു​​ക. വ​​ഴി​​യി​​ൽ നി​​ൽ​​ക്കാ​​തി​​രി​​ക്കാം; പ​​മ്പി​​നും പ​​ണി​​കൊ​​ടു​​ക്കാ​​തി​​രി​​ക്കാം.

Auto

ട​​യ​​റു​​ക​​ൾ ന​​ൽ​​കു​​ന്ന മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ

കൊ​​ട്ടാ​​ര​​ക്ക​​ര നീ​​ലേ​​ശ്വ​​ര​​ത്ത് നി​​യ​​ന്ത്ര​​ണം​​വി​​ട്ട ടി​​പ്പ​​ർ ലോ​​റി ബ​​സ് സ്റ്റോ​​പ്പി​​ലേ​​ക്ക് പാ​​ഞ്ഞു​​ക​​യ​​റി നി​​ര​​വ​​ധി ജീ​​വ​​നു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ന്‍റെ യ​​ഥാ​​ർ​​ഥ കാ​​ര​​ണം സം​​ബ​​ന്ധി​​ച്ച അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ലും, ഇ​​ത്ത​​രം ദു​​ര​​ന്ത​​ങ്ങ​​ൾ വാ​​ഹ​​ന​​സു​​ര​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ടി​​സ്ഥാ​​ന കാ​​ര്യ​​ങ്ങ​​ളു​​ടെ പ്രാ​​ധാ​​ന്യം വീ​​ണ്ടും ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു.

വേ​​ഗ​​ത, ബ്രേ​​ക്കിം​​ഗ് സം​​വി​​ധാ​​നം, വാ​​ഹ​​ന​​ത്തി​​ന്‍റെ സാ​​ങ്കേ​​തി​​കാ​​വ​​സ്ഥ എ​​ന്നി​​വ​​യ്ക്കൊ​​പ്പം ട​​യ​​റു​​ക​​ളു​​ടെ അ​​വ​​സ്ഥ​​യും ഓ​​രോ വാ​​ഹ​​ന​​ത്തി​​ന്‍റെ​​യും സു​​ര​​ക്ഷ​​യി​​ലെ നി​​ർ​​ണാ​​യ​​ക ഘ​​ട​​ക​​മാ​​ണ്. പ​​ല​​പ്പോ​​ഴും ട​​യ​​റു​​ക​​ൾ നേ​​ര​​ത്തേ ന​​ൽ​​കു​​ന്ന മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​ണ് വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ലേ​​ക്ക് വ​​ഴി​​തെ​​ളി​​ക്കു​​ന്ന​​ത്.

◄ ത്രെ​​ഡ് ആ​​ഴം കു​​റ​​യു​​ന്പോ​​ൾ

ട​​യ​​റി​​ലെ ചാ​​ലു​​ക​​ളു​​ടെ (Tread) പ്ര​​ധാ​​ന ദൗ​​ത്യം റോ​​ഡി​​ലെ വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ത​​ള്ളു​​ക​​യും ട​​യ​​റി​​ന് റോ​​ഡു​​മാ​​യു​​ള്ള ബ​​ന്ധം നി​​ല​​നി​​ർ​​ത്തു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ്. ത്രെ​​ഡ് ആ​​ഴം കു​​റ​​യു​​ന്പോ​​ൾ വെ​​ള്ളം ഫ​​ല​​പ്ര​​ദ​​മാ​​യി പു​​റ​​ത്തേ​​ക്ക് പോ​​കാ​​തെ ട​​യ​​റി​​നും റോ​​ഡി​​നു​​മി​​ട​​യി​​ൽ വെ​​ള്ള​​ത്തി​​ന്‍റെ പാ​​ളി രൂ​​പ​​പ്പെ​​ടാം. ഇ​​ത് അ​​ക്വാ​​പ്ലെ​​യി​​നിം​​ഗി​​ന് വ​​ഴി​​യൊ​​രു​​ക്കും. ട​​യ​​റി​​ലു​​ള്ള Tread Wear Indicator (TWI)മാ​​ർ​​ക്കി​​ലെ​​ത്തി​​യാ​​ൽ ട​​യ​​ർ മാ​​റ്റേ​​ണ്ട സ​​മ​​യ​​മാ​​യെ​​ന്ന് മ​​ന​​സി​​ലാ​​ക്കാം.

◄ ട​​യ​​റി​​ന്‍റെ പ്രാ​​യം

ട​​യ​​ർ അ​​ധി​​കം ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും കാ​​ല​​പ്പ​​ഴ​​ക്കം അ​​തി​​ന്‍റെ ക​​രു​​ത്തി​​നെ ബാ​​ധി​​ക്കും. ചൂ​​ട്, മ​​ഴ, എ​​ന്നി​​വ മൂ​​ലം റ​​ബ​​ർ ക്ര​​മേ​​ണ ക​​ട്ടി​​യാ​​വു​​ക​​യും ഇ​​ലാ​​സ്തി​​ക​​ത കു​​റ​​യു​​ക​​യും ചെ​​യ്യും. ഇ​​തോ​​ടെ റോ​​ഡു​​മാ​​യു​​ള്ള ബ​​ന്ധ​​വും ബ്രേ​​ക്കിം​​ഗ് കാ​​ര്യ​​ക്ഷ​​മ​​ത​​യും കു​​റ​​യാം.

◄ ട​​യ​​റി​​ന്‍റെ പ്രാ​​യം മ​​ന​​സി​​ലാ​​ക്കാം

ട​​യ​​റി​​ന്‍റെ നി​​ർ​​മാ​​ണ തീ​​യ​​തി (DOT Code) പ​​രി​​ശോ​​ധി​​ച്ച് പ്രാ​​യം മ​​ന​​സി​​ലാ​​ക്കാം. ട​​യ​​റി​​ന്‍റെ വ​​ശ​​ത്തു​​ള്ള ന​​ന്പ​​റി​​ലെ അ​​വ​​സാ​​ന നാ​​ല് അ​​ക്ക​​ങ്ങ​​ളാ​​ണ് നി​​ർ​​മാ​​ണ ആ​​ഴ്ച​​യും വ​​ർ​​ഷ​​വും സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് 2523 എ​​ന്ന ന​​ന്പ​​ർ 2023-ലെ 25-ാം ​​ആ​​ഴ്ച​​യി​​ൽ നി​​ർ​​മി​​ച്ച​​താ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

◄ വി​​ള്ള​​ലു​​ക​​ളും വീ​​ർ​​പ്പു​​ക​​ളും അ​​പ​​ക​​ട​​സൂ​​ച​​ന

ട​​യ​​റി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ ചെ​​റി​​യ വി​​ള്ള​​ലു​​ക​​ളോ (Cracks) വീ​​ർ​​പ്പു​​ക​​ളോ (Bulges)ക​​ണ്ടാ​​ൽ അ​​ത് അ​​വ​​ഗ​​ണി​​ക്ക​​രു​​ത്. കാ​​ല​​പ്പ​​ഴ​​ക്കം, അ​​മി​​ത​​ഭാ​​രം, ആ​​ഘാ​​തം എ​​ന്നി​​വ ട​​യ​​റി​​ന്‍റെ ആ​​ന്ത​​രി​​ക​​ഘ​​ട​​ന​​യ്ക്ക് കേ​​ടു​​പാ​​ടു​​ക​​ൾ വ​​രു​​ത്തും. പ്ര​​ത്യേ​​കി​​ച്ച് വീ​​ർ​​പ്പ് ക​​ണ്ടാ​​ൽ ട​​യ​​ർ ഏ​​ത് സ​​മ​​യ​​ത്തും പൊ​​ട്ടി​​ത്തെ​​റി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ഉ​​ട​​ൻ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ആ​​വ​​ശ്യ​​മാ​​യാ​​ൽ ട​​യ​​ർ മാ​​റ്റ​​ണം.

◄ തേ​​യ്മാ​​നം ശ്ര​​ദ്ധി​​ക്ക​​ണം

ട​​യ​​റി​​ന്‍റെ ഒ​​രു​​ഭാ​​ഗം മാ​​ത്രം കൂ​​ടു​​ത​​ലാ​​യി തേ​​യു​​ക​​യോ ന​​ടു​​വി​​ലെ ഭാ​​ഗം മാ​​ത്രം മാ​​ഞ്ഞു​​പോ​​കു​​ക​​യോ ചെ​​യ്യു​​ന്ന​​ത് സാ​​ധാ​​ര​​ണ തേ​​യ്മാ​​ന​​മ​​ല്ല. വീ​​ൽ അ​​ലൈ​​ൻ​​മെ​​ന്‍റ്, ബാ​​ല​​ൻ​​സിം​​ഗ്, സ​​സ്പെ​​ൻ​​ഷ​​ൻ എ​​ന്നി​​വ​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ളു​​ടെ സൂ​​ച​​ന​​യാ​​യി​​രി​​ക്കാം. ഇ​​ത്ത​​രം ല​​ക്ഷ​​ണ​​ങ്ങ​​ൾ അ​​വ​​ഗ​​ണി​​ച്ചാ​​ൽ ട​​യ​​റി​​ന്‍റെ ആ​​യു​​സ് കു​​റ​​യു​​ക​​യും വാ​​ഹ​​ന​​ നി​​യ​​ന്ത്ര​​ണത്തെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ക​​യും ചെ​​യ്യും.

◄ കാ​​റ്റി​​ന്‍റെ അ​​ള​​വ്

ട​​യ​​റി​​ലെ വാ​​യു​​മ​​ർ​​ദം (Air Pressure) നി​​ർ​​മാ​​താ​​ക്ക​​ൾ നി​​ർ​​ദേ​​ശി​​ക്കു​​ന്ന അ​​ള​​വി​​ൽ നി​​ല​​നി​​ർ​​ത്ത​​ണം. കാ​​റ്റ് കു​​റ​​വാ​​യാ​​ലും കൂ​​ടു​​ത​​ലാ​​യാ​​ലും ട​​യ​​റി​​ന്‍റെ തേ​​യ്മാ​​നം വ​​ർ​​ധി​​ക്കു​​ക​​യും ഇ​​ന്ധ​​ന​​ക്ഷ​​മ​​ത കു​​റ​​യു​​ക​​യും ചെ​​യ്യും. ട​​യ​​റി​​ൽ കാ​​റ്റി​​ന്‍റെ അ​​ള​​വ് കൂ​​ടു​​ന്ന​​ത് യാ​​ത്രാ​​സു​​ഖം കു​​റ​​യ്ക്കു​​ക​​യും സ​​സ്പെ​​ൻ​​ഷ​​ൻ ത​​ക​​രാ​​റി​​ലാ​​ക്കു​​ക​​യും ചെ​​യ്യും. കൂ​​ടു​​ത​​ൽ വാ​​യു നി​​റ​​ച്ച് ദീ​​ർ​​ഘ​​ദൂ​​രം ഓ​​ടി​​ക്കു​​ന്ന് ട​​യ​​ർ പെ​​ട്ടി​​ത്തെ​​റി​​ക്കു​​ന്ന​​തി​​ന് ഇ​​ട​​യാ​​ക്കും. ദീ​​ർ​​ഘ​​ദൂ​​ര യാ​​ത്ര​​ക​​ൾ​​ക്ക് മു​​ന്പ് ട​​യ​​റു​​ക​​ളു​​ടെ​​യും സ്പെ​​യ​​ർ ട​​യ​​റി​​ന്‍റെ​​യും വാ​​യു​​മ​​ർ​​ദം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത് ന​​ല്ല​​താ​​ണ്.

◄ സ്പെ​​യ​​ർ ട​​യ​​ർ മ​​റ​​ക്ക​​രു​​ത്

അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ശ്ര​​യി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​ത് സ്പെ​​യ​​ർ ട​​യ​​റി​​നെ​​യാ​​ണ്. അ​​തി​​നാ​​ൽ സ്പെ​​യ​​ർ ട​​യ​​റി​​ന്‍റെ അ​​വ​​സ്ഥ​​യും ഇ​​ട​​യ്ക്കി​​ടെ പ​​രി​​ശോ​​ധി​​ക്ക​​ണം.

Latest News

Corehub Up