Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Availability Of Fertilizers

Wayanad

രാ​സ​വ​ള ല​ഭ്യ​ത​യും സ​ബ്സി​ഡി​യും ഉ​റ​പ്പ് വ​രു​ത്ത​ണം: കേ​ര​ള ക​ർ​ഷ​ക സം​ഘം

മീ​ന​ങ്ങാ​ടി: രാ​സ​വ​ള​ത്തി​ന്‍റെ ല​ഭ്യ​ത​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന സ​ബ്സി​ഡി​യും ഉ​റ​പ്പ് വ​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക സം​ഘം മീ​ന​ങ്ങാ​ടി ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​കെ. രാ​മ​ൻ​കു​ട്ടി ന​ഗ​റി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ജി. പ്ര​ത്യു​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ർ​ഷ​ക​വി​രു​ദ്ധ​മാ​യ ഇ​റ​ക്കു​മ​തി ക​രാ​റു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മീ​ന​ങ്ങാ​ടി അ​ട​ക്ക​മു​ള്ള മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് സ​മ്മേ​ള​നം കേ​ര​ള സ​ർ​ക്കാ​രി​നോ​ട് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ പ​താ​ക ഉ​യ​ർ​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ടി. സ്ക​റി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എം.​യു. പൈ​ലി​ക്കു​ഞ്ഞ് അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സി. ​അ​സൈ​നാ​ർ, ലി​സി പൗ​ലോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. കെ.​ടി. ബി​നു, പി.​വി. സു​രേ​ന്ദ്ര​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ, എം.​യു. പൈ​ലി​ക്കു​ഞ്ഞ്, സ​രു​ണ്‍ മാ​ണി എ​ന്നി​വ​ർ വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി. ​സു​രേ​ഷ്, ക​ണ്‍​വീ​ന​ർ പി.​വി. സു​രേ​ന്ദ്ര​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. കു​ഞ്ഞു​മോ​ൾ, ടി.​കെ. ശ്രീ​ജ​ൻ, അ​ല്ലി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 21 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യെ​യും 19 അം​ഗ ജി​ല്ലാ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: സി. ​അ​സൈ​നാ​ർ (പ്ര​സി​ഡ​ന്‍റ്), ടി.​ടി. സ്ക​റി​യ (സെ​ക്ര​ട്ട​റി), സ​രു​ണ്‍ മാ​ണി (ട്ര​ഷ​റ​ർ), പി.​യു. കോ​ര, സ​ലോ​മി ബെ​ന്നി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ.​ടി. ബി​നു, അ​ബ്ദു​ൾ ഗ​ഫൂ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ).

Latest News

Corehub Up