Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Avian Flu Prevention

Alappuzha

പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധം: പ്ര​ഭ​വകേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ഭ​വകേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

പി​പി​ഇ കി​റ്റ് ധ​രി​ച്ച നാ​ല് ദ്രു​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ക്ഷി​ക​ളെ കൊ​ന്നു, ക​ത്തി​ച്ച ഇ​ട​ങ്ങ​ളി​ൽ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്.

ഫ്ലെ​യിം ഗ്യാ​സ് ഉ​പ​യോ​ഗി​ച്ചും സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റേ​റ്റ് സ്‌​പ്രെ ചെ​യ്തും കു​മ്മാ​യം വി​ത​റി​യു​മാ​യാ​ണ് പ്ര​ദേ​ശം അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളു​ടെ 10 കി​ലോ​മീ​റ്റ​ർ നി​രീ​ക്ഷ​ണ മേ​ഖ​ല​യി​ൽനി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ൽ ഡി​സീ​സ​സി​ൽ അ​യ​ച്ചു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ങ്ങ​നെ മൂ​ന്നുമാ​സം അ​യ​ച്ച് സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ലാ​ണ് പ്ര​ദേ​ശം പ​ക്ഷി​പ്പ​നി മു​ക്ത​മാ​യ​താ​യി അ​റി​യിക്കുക.

Latest News

Corehub Up