Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aviation Crisis

Europe

വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: ലു​ഫ്താ​ൻ​സ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി

 

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇ​ന്ധ​ന​വി​ല വ​ർ​​ധന​വും ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും മൂ​ലം ജ​ർ​മ്മ​ൻ വി​മാ​ന ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. ര​ണ്ടാം പാ​ദ​ത്തി​ലെ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽ 56 ശ​ത​മാ​ന​ത്തി​ന്‍റെ കൂ​പ്പു​കു​ത്ത​ലാ​ണ് ക​മ്പ​നി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ലു​ഫ്താ​ൻ​സ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ എ​യ​ർ ഫ്രാ​ൻ​സ്കെ.​എ​ൽ.​എ​മ്മും (Air France-KLM), ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​ന്റെ മാ​തൃ ക​മ്പ​നി​യാ​യ ഐഎജി​യും  (IAG)  ഈ ​പ്ര​തി​സ​ന്ധി​യെ താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലാ​ണ് ത​ര​ണം ചെ​യ്യു​ന്ന​ത്.

പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​ങ്ങ​ൾ:

ഇ​ന്ധ​ന​വി​ല​യും ഹെ​ഡ്ജിം​ഗ് പ​രാ​ജ​യ​വും: 2026ലേ​ക്കു​ള്ള ഇ​ന്ധ​ന ആ​വ​ശ്യ​ത്തി​ന്‍റെ 86 ശ​ത​മാ​ന​വും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും, ക്രൂ​ഡ് ഓ​യി​ൽ നി​ര​ക്കി​നേ​ക്കാ​ൾ അ​സം​സ്കൃ​ത കെ​റോ​സി​ൻ വി​ല ഉ​യ​ർ​ന്ന​ത് ലു​ഫ്താ​ൻ​സ​യ്ക്ക് 1.5 ശ​ത​കോ​ടി യൂ​റോ​യു​ടെ അ​ധി​ക​ച്ചെ​ല​വു​ണ്ടാ​ക്കി.

ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ: ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് സൃ​ഷ്ടി​ച്ച സാ​മ്പ​ത്തി​ക ന​ഷ്ട​വും ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വും ലു​ഫ്താ​ൻ​സ​യു​ടെ പ്ര​ധാ​ന ബ്രാ​ൻ​ഡി​നെ വീ​ണ്ടും ന​ഷ്ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു.

വി​മാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്നു: കൂ​ടു​ത​ൽ ഇ​ന്ധ​നം ആ​വ​ശ്യ​മാ​യ എ​യ​ർ​ബ​സ് അ340600 ​ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സി​ൽ നി​ന്ന് നേ​ര​ത്തെ പി​ൻ​വ​ലി​ക്കും. ര​ണ്ട് ബോ​യിം​ഗ് 747400 വി​മാ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കും.

തൊ​ഴി​ൽ വെ​ട്ടി​ക്കു​റ​യ്ക്ക​ൽ: ’ന്യൂ ​വേ​സ്’ (New Ways) പ​ദ്ധ​തി​യി​ലൂ​ടെ 550 ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കും.

ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു: ലു​ഫ്താ​ൻ​സ സി.​ഇ.​ഒ കാ​ർ​സ്റ്റ​ൻ സ്പോ​റി​ന്‍റെ (Carsten Spohr) നേ​തൃ​ത്വ​ത്തി​ൽ ആ​ളു​ക​ൾ കു​റ​വു​ള്ള യൂ​റോ​പ്യ​ൻ റൂ​ട്ടു​ക​ളി​ലെ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​നോ കു​റ​യ്ക്കാ​നോ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്:

ഇ​ന്ധ​ന​ച്ചെ​ല​വ് ഉ​യ​ർ​ന്ന​തോ​ടെ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ വ​ർ​ദ്ധി​ക്കാ​നാ​ണ് സാ​ധ്യ​ത. എ​യ​ർ ഫ്രാ​ൻ​സ് ദീ​ർ​ഘ​ദൂ​ര ഇ​ക്കോ​ണ​മി ടി​ക്ക​റ്റു​ക​ൾ​ക്ക് 50 യൂ​റോ വ​രെ വ​ർ​ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ലു​ഫ്താ​ൻ​സ​യും സ​മാ​ന​മാ​യ നി​ര​ക്ക് വ​ർ​ദ്ധ​ന​വി​ലേ​ക്ക് ക​ട​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up