Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AviatorDavid

അനുഭവിച്ചത് കഠിന പീഡനം: മുൻ ഹമാസ് ബന്ദി

ടെ​ൽ അ​വീ​വ്: ഹ​മാ​സി​ന്‍റെ ബ​ന്ധ​ന​ത്തി​ൽ താ​ൻ അ​നു​ഭ​വി​ച്ച​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പീ​ഡ​ന​വും ക്രൂ​ര​ത​യു​മാ​ണെ​ന്ന് 738 ദി​വ​സ​ത്തി​നു​ശേ​ഷം സ്വ​ത​ന്ത്ര​നാ​യ എ​വി​യാ​ത്ത​ർ ഡേ​വി​ഡ്.

സ്വ​ന്തം ശ​വ​ക്കു​ഴി കു​ത്തു​ന്ന എ​വി​യാ​ത്ത​റി​ന്‍റെ ചി​ത്രം ഹ​മാ​സ് ലോ​ക​മാ​കെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച സി​എ​ൻ​എ​ന്നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബ​ന്ധ​ന​ത്തി​ലെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം വി​വ​രി​ച്ച​ത്.

മോ​ച​ന​ത്തി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ന​ഷ്ട​പ്പെ​ട്ട ത​നി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന​ത് ര​ക്ഷ​പ്പെ​ട്ട മ​റ്റൊ​രു ബ​ന്ദി​യാ​യ ഏ​ലി​യാ​ കോ​വി​ന്‍റെ വി​വാ​ഹ​വാ​ർ​ത്ത​യാ​യി​രു​ന്നു.
ഗാ​സ​യി​ൽ ഹ​മാ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ക്രൂ​ര​ത​ക​ൾ ലോ​കം മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നാ​ണ് എ​വി​യാ​ത്ത​റും സു​ഹൃ​ത്ത് ഗ​യ് ഗി​ൽ​ബോ​വ ദ​ലാ​ലും ഹ​മാ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഗാ​സ​യി​ലെ ഒ​രു ട​ണ​ലി​ൽ ഇ​വ​ർ ര​ണ്ടു​പേ​രും ഒ​ന്നി​ച്ചാ​യി​രു​ന്നു. ട​ണ​ലി​ൽ അ​വ​സാ​ന​ത്തെ മൂ​ന്നു മാ​സം കൊ​ടും​പ​ട്ടി​ണി​യും പ​ല​വി​ധ പീ​ഡ​ന​ങ്ങ​ളും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു.

മൂ​ന്നു മാ​സ​ക്കാ​ലം യാ​തൊ​ന്നും ഭ​ക്ഷി​ക്കാ​ൻ കൊ​ടു​ത്തി​ല്ല. ശ​വ​ക്കു​ഴി കു​ത്താ​നു​ള്ള തൂ​ന്പാ പി​ടി​ക്കാ​ൻ​പോ​ലും ശ​ക്തി​യി​ല്ലാ​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​സ്ഥ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ഫ​ല​മാ​യി 2025 ഒ​ക്‌​ടോ​ബ​റി​ലാ​ണ് എ​വി​യാ​ത്ത​ർ മോ​ചി​ത​നാ​യ​ത്. ബ​ന്ധ​ന​കാ​ല​ത്തെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ​മൂ​ലം ജ​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​തു​വ​രെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രു​ന്ന​തെ​ന്ന് എ​വി​യാ​ത്ത​ർ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up