Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Award Glory

Kottayam

അ​വാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ള്‍​സ് എ​ച്ച്എ​സ്എ​സ്

പ്ര​വി​ത്താ​നം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റ് ജി​ല്ല​യി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
30,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും ട്രോ​ഫി​യും സ്‌​കൂ​ളി​ന് ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ര്‍ ജി​നു ജെ. ​വ​ല്ല​നാ​ട്ട്, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ര്‍ ത്രേ​സ്യാ​മ്മ പോ​ള്‍, കെ.​എ​സ്. വി​ദ്യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ്, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റ് ലീ​ഡേ​ഴ്‌​സ് ആ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ-​ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി എ​ന്‍. ഷം​സു​ദീ​നി​ൽ നി​ന്ന് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ന​വീ​ന പ​രി​പാ​ടി​ക​ളു​മാ​യി മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ല്‍ വ​ലി​യ പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വു​മാ​ണ് അ​വാ​ര്‍​ഡ് നേ​ട്ട​മെ​ന്നും പു​ര​സ്‌​കാ​രം സ്‌​കൂ​ളി​നും നാ​ടി​നും വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ൽ പ​റ​ഞ്ഞു.

 

Latest News

Corehub Up