പാലക്കാട്: നവരാത്രിയോടനുബന്ധിച്ച് ശ്രീ മൂകാംബിക സേവാസംഘം ഏർപ്പെടുത്തിയിട്ടുള്ള ശ്രീ മൂകാംബിക ദേവി പുരസ്കാരം ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസിന്. 25555 രൂപയും മൂകാംബികദേവിയുടെ പഞ്ചലോഹത്തിൽ നിർമിച്ച വിഗ്രഹവുമാണ് പുരസ്കാരം.
വർഷങ്ങളായി ശ്രീ മൂകാംബികാദേവിയോടു പുലർത്തിവരുന്ന അടിയുറച്ച ഭക്തിയും ആത്മീയ സമർപ്പണവും ഔദ്യോഗികജീവിതത്തിലെ സത്യസന്ധതയും കണക്കിലെടുത്താണു പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.