കവിയൂര്‍: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കവിയൂര്‍ സോണിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തോട്ടഭാഗം ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ദേവാലയത്തില്‍ നടന്ന പരിപാടി കെസിസി വൈസ് പ്രസിഡന്റ് മാത്യൂസ് മാര്‍ സില്‍വാനിയോസ് ഉദ്ഘാടനം ചെയ്തു.
കെസിസി കവിയൂര്‍ സോണ്‍ പ്രസിഡന്റ് റവ. വര്‍ഗീസ് ചെറിയാന് അധ്യക്ഷത വഹിച്ചു. കെസിസി സോഷ്യല്‍ കണ്‍സേണ്‍ കമ്മീഷന് ചെയര്മാന് ജോജി പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. റവ. ഷിജു മാത്യു, കവിയൂര്‍ സോണ്‍ സെക്രട്ടറി കുര്യന് ചെറിയാന്, തിരുവല്ല ട്രഷറര്‍ ബെന്‍സി തോമസ്, കിഴക്കേതില്‍ റോയി വര്‍ഗീസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.