Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Program

Kottayam

ബോ​ധ​വ​ത്കരണ പ​ദ്ധ​തി റി​ലാ​ക്‌​സ്

ച​ങ്ങ​നാ​ശേ​രി: ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പും കു​റി​ച്ചി പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി റി​ലാ​ക്‌​സി​ന് മു​ട്ട​ത്തു​ക​ട​വി​ല്‍ തു​ട​ക്ക​മാ​യി. മാ​ന​സി​ക സ​മ്മ​ര്‍​ദം, ഒ​റ്റ​പ്പെ​ട​ല്‍, ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലെ തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടു​ക​ള്‍ എ​ന്നി​വ​യാ​ണ് ഭൂ​രി​ഭാ​ഗം യു​വാ​ക്ക​ളെ​യും ല​ഹ​രി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത്.

ഇ​തി​നു പ​രി​ഹാ​ര​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യ ആ​ശ്വാ​സകേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ഇ​വി​ടെ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ സ്വ​സ്ഥ​മാ​യി വി​ശ്ര​മി​ക്കാ​നും, ഇ​ന്‍​ഡോ​ര്‍ ഗെ​യി​മു​ക​ള്‍, വാ​യ​ന, ക​ലാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ ആ​രോ​ഗ്യ​മു​ള്ള വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​നു​മു​ള്ള അ​ന്ത​രീ​ക്ഷ​മാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പ് ഒ​രു​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തെ​രു​വ് നാ​ട​ക​വും, കു​റി​ച്ചി എ​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​നം വി​നു ജോ​ബ് ‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.എ​ന്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡം​ഗം രാ​ജ​ഗോ​പാ​ല്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഓ​മ​ന​ക്കു​ട്ട​ന്‍, ച​ങ്ങ​നാ​ശേ​രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​എ​ല്‍. ആ​ദ​ര്‍​ശ്, എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സു​മേ​ഷ് ദേ​വ​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Business

ഇ​ൻ​സു​ലി​ൻ ചി​കി​ത്സ: ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കു തു​ട​ക്കം

കൊ​ച്ചി: പ്ര​മേ​ഹ​ത്തി​നെ​തി​രേ ഇ​ൻ​സു​ലി​ൻ ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​തി​ലെ​യും അ​തു തു​ട​രു​ന്ന​തി​ലെ​യും ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് സി​പ്ല​യു​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കു തു​ട​ക്കം. ഇ​ൻ​ഹേ​ൽ ദ ​ചേ​ഞ്ച് എ​ന്ന​പേ​രി​ലു​ള്ള കാ​ന്പ​യി​നി​ൽ ബോ​ളി​വു​ഡ് ന​ടി ര​വീ​ണ ട​ൻ​ഡ​ൻ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

പ്ര​മേ​ഹ​ബാ​ധി​ത​രി​ൽ 27.5 ശ​ത​മാ​നം പേ​ർ​ക്കു മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​റി​വു​ള്ള​തെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​ഴു ശ​ത​മാ​നം പേ​ർ​ക്കു മാ​ത്ര​മേ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ള്ളൂ​വെ​ന്ന​തും ആ​ശ​ങ്കാ​ജ​ന​ക​മാ​യ ക​ണ​ക്കാ​ണ്.

ടൈ​പ് 1 പ്ര​മേ​ഹ​മു​ള്ള​വ​ർ​ക്ക് ഇ​ൻ​സു​ലി​ൻ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ് ഡോ. ​ജോ ജോ​ർ​ജ് പ​റ​ഞ്ഞു. ടൈ​പ് 2 പ്ര​മേ​ഹ​മു​ള്ള പ​ല​ർ​ക്കും ഇ​തു നി​ർ​ണാ​യ​ക ചി​കി​ത്സ​യു​മാ​ണ്. കു​ത്തി​വ​യ്പ്പു​ക​ളോ​ടു​ള്ള ഭ​യ​വും അ​സ്വ​സ്ഥ​ത​യും ചി​കി​ത്സ തു​ട​രു​ന്ന​തി​ൽ നി​ന്ന് രോ​ഗി​ക​ളെ ത​ട​യു​ന്നു.

പു​തി​യ ഇ​ൻ​സു​ലി​ൻ വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും, രോ​ഗി​യു​മാ​യി കൃ​ത്യ​മാ​യി സം​വ​ദി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് യ​ഥാ​ർ​ഥ മാ​റ്റം ഉ​ണ്ടാ​വു​ക.

ഇ​ൻ​ഹേ​ൽ ദ ​ചേ​ഞ്ച് പോ​ലു​ള്ള കാ​മ്പ​യി​നു​ക​ൾ രോ​ഗി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​നും അ​റി​വ് നേ​ടാ​നും അ​വ​രെ ശാ​ക്തീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും ഡോ. ​ജോ ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി.

NRI

കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സംഘടിപ്പിച്ചു

ന്യൂഡൽഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ന്‍റെ 14-ാമ​ത് എ​പ്പി​സോ​ഡും മാ​മോ​ഗ്ര​ഫി​യും മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പും സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ (ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ) തു​ഗ്ല​കാ​ബാ​ദിൽ ന‌‌‌ടന്നു.

ഡോ​. അ​വി​നാ​ഷ് ശ​ർ​മ, ഡോ​. സൈ​യാ​ദാ ഷാ​ൻ, സി​സ്റ്റ​ർ എ​സ്. ഭി​ന, ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത് മ​റി​യം വ​നി​താ സ​മാ​ജം), ബീ​ന ബി​ജു, ആ​ശ റോ​യി, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സ​ജി എ​ബ്ര​ഹാം, ഫ​രി​ദാ​ബാ​ദ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, സെന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബി​ൻ പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​വും പരിപാടിയുടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു. ഈ ​ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ലും മാ​മോ​ഗ്രാ​ഫി മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പിലും ഏ​ക​ദേ​ശം നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

NRI

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ന്‍റെ 14-ാമ​ത് എ​പ്പി​സോ​ഡും മാ​മോ​ഗ്ര​ഫി​യും മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പും ഞാ​യ​റാ​ഴ്ച10 മു​ത​ൽ 3.30 വ​രെ സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ) തു​ഗ്ല​കാ​ബാ​ദ് ന​ട​ത്ത​പ്പെ​ടു​ന്നു.

ഡോ. ​പാ​പി​യ ശ​ർ​മ, ഡോ. ​സൈ​യാ​ദാ ഷാ​ൻ,ഡോ. ​ഖു​ശ്ബൂ ഗൗ​തം, ഡോ. ​ഹ​ർ​ഷി​ത് റാ​ണ, സി​സ്റ്റ​ർ ബീ​ന, റ​വ.​ഫാ. യാ​ക്കൂ​ബ് ബേ​ബി (മ​ർ​ത് മ​റി​യം വ​നി​താ സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ), ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത് മ​റി​യം വ​നി​താ സ​മാ​ജം), ബീ​നാ ബി​ജു, ആ​ശ റോ​യി, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബി​ൻ പി. ​ജേ​ക്ക​ബ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​വും പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഏ​കോ​പ​നം ന​ട​ത്തു​ന്നു.

Latest News

Corehub Up