പെരിഞ്ഞനം: വിദ്യാർഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുന്നതിനായി ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു. പെരിഞ്ഞനം രാമൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് തൃശൂർ റൂറൽ ജില്ലാ പൊലിസിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം ജനമൈത്രി പൊലിസിലെ ഉദ്യോഗസ്ഥർ അവതരിപ്പിച്ച നാടകം ലഹരിയുടെ ദൂഷ്യവശങ്ങളും അതു വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വിദ്യാർഥികൾക്കുമുന്നിൽ അവതരിപ്പിച്ചു.
എസ്ഐ മുഹമ്മദ് ഷായുടെ നേതൃത്വത്തിൽ ഒമ്പതു പൊലിസ്് ഉദ്യോഗസ്ഥരാണു പരിപാടിയിൽ പങ്കെടുത്തത്. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എൻ.ജി. ഗീത, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ.ഡി. ദിതി, എസ്പിജി കോ-ഒാർഡിനേറ്റർ ബിജോയ് വർഗീസ് എന്നിവർ നേതൃത്വം നൽകി.