കൊച്ചി: ആക്സിസ് ബാങ്ക് ‘സ്പർശ് വീക്ക് 2026’ ആരംഭിച്ചു. 11 വരെ ‘ആക്ട് വിത്ത് സ്പീഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുമായി 2.5 ലക്ഷത്തിലധികം സംഭാഷണങ്ങൾ നടത്താനാണു ലക്ഷ്യമിടുന്നത്.
90ലധികം ഉന്നത ഉദ്യോഗസ്ഥർ ഉപഭോക്താക്കളുമായി നേരിട്ടു സംവദിക്കും. മുതിർന്ന പൗരന്മാർ, എൻആർഐകൾ, വനിതാസംരംഭകർ, എംഎസ്എംഇകൾ, കർഷകർ, ഗ്രാമീണ, കോർപറേറ്റ് ഉപഭോക്താക്കൾ എന്നിവർക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും.