Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayan Ahmed

Kannur

പു​ത്ത​ൻ താ​രോ​ദ​യ​മാ​യി അ​യാ​ൻ അ​ഹ​മ്മ​ദ്

ക​ണ്ണൂ​ർ: 14 മു​ത​ൽ ഡി​സം​ബ​ർ എ​ട്ടു​വ​രെ ഗ്വാ​ളി​യോ​ർ, മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന 16 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ ബി​സി​സി​ഐ വി​ജ​യ് മ​ർ​ച്ച​ന്‍റ് ട്രോ​ഫി​യി​ൽ (ത്രി​ദി​ന ടൂ​ർ​ണ​മെ​ന്‍റ്) പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ലേ​ക്ക് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​യാ​ൻ അ​ഹ​മ്മ​ദ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ശാ​ൽ ജോ​ർ​ജാ​ണ് കേ​ര​ള ക്യാ​പ്റ്റ​ൻ. എ​ലൈ​റ്റ് ഗ്രൂ​പ്പ് എ​യി​ൽ 14 ന് ​ജ​മ്മു ആ​ൻ​ഡ് ക​ശ്മീ​രു​മാ​യും 19ന് ​ആ​ന്ധ്ര​യു​മാ​യും 25ന് ​ത​മി​ഴ്നാ​ടു​മാ​യും 30 ന് ​ഡ​ൽ​ഹി​യു​മാ​യും ഡി​സം​ബ​ർ ആ​റി​ന് മും​ബൈ​യു​മാ​യും കേ​ര​ളം ഏ​റ്റു​മു​ട്ടും.

വ​ലം കൈ​യ​ൻ ഓ​പ്പ​ണിം​ഗ് ബാ​റ്റ​റും വ​ലം കൈ​യ്യ​ൻ ലെ​ഗ് സ്പി​ന്ന​റു​മാ​യ അ​യാ​ൻ അ​ഹ​മ്മ​ദ് ഇ​താ​ദ്യ​മാ​യാ​ണ് ബി​സി​സി​ഐ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. അ​ണ്ട​ർ 14, അ​ണ്ട​ർ 16 വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ൻ​വി​റ്റേ​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ച​ണ്ഡീ​ഗ​ഡി​ൽ ന​ട​ന്ന ഇ​ൻ​വി​റ്റേ​ഷ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ ച​ണ്ഡീ​ഗ​ഡി​നെ​തി​രെ 55 റ​ൺ​സെ​ടു​ത്തു.

ജ​നു​വ​രി​യി​ൽ ന​ട​ന്ന 16 വ​യ​സി​ന് താ​ഴെ​യു​ള​ള ആ​ൺ​കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​മേ​ഖ​ല അ​ന്ത​ർ ജി​ല്ല ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ജി​ല്ല ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു. ആ ​ടൂ​ർ​ണ​മെ​ൻ​റി​ൽ ര​ണ്ടു സെ​ഞ്ച്വ​റി​ക​ൾ നേ​ടി. കോ​ഴി​ക്കോ​ടി​നെ​തി​രെ 173 റ​ൺ​സും മ​ല​പ്പു​റ​ത്തി​നെ​തി​രെ 103 റ​ൺ​സു​മെ​ടു​ത്തു.


നി​ല​വി​ൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ലു​ള്ള ജൂ​നി​യ​ർ സ്റ്റേ​റ്റ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ൽ എ.​കെ. രാ​ഹു​ൽ​ദാ​സി​ന്‍റെ​യും ഷ​ബി​ൻ പാ​ഷ​യു​ടേ​യും കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. തൊ​ടു​പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. പ​ഴ​യ​ങ്ങാ​ടി അ​ടു​ത്തി​ല ജാ​സ് വി​ല്ലാ​സി​ൽ സി. ​ഷ​ഹീ​ദ് അ​ഹ​മ്മ​ദി​ന്‍റെ​യും നി​കി​ത മാ​ലി​കി​ന്‍റെ​യും മ​ക​നാ​ണ് അ​യാ​ൻ അ​ഹ​മ്മ​ദ്.

Latest News

Corehub Up