Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya Controversy

പശുവിൽ തട്ടി യോഗി വീഴുമോ? യുപി രാഷ്‌ട്രീയം കലങ്ങുന്നു

ല​​​​ക്നോ: ഹിന്ദുത്വ ദേശീയതയിൽ ഊന്നി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് രാഷ്‌ട്രീയത്തിൽ പിടിച്ചുകയറിയ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥിന് ഹിന്ദുത്വ വിഷയങ്ങൾത്തന്നെ പ്രതിസന്ധിയാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ ഹി​​​ന്ദു സ​​​ന്യാ​​​സി​​​ശ്രേ​​​ഷ്ഠ​​​നാ​​​യ ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ജ്യോ​​​​തി​​​​ർ​​​​മ​​​​ഠം ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​ർ അ​​​​വി​​​​മു​​​​ക്തേ​​​​ശ്വ​​​​രാ​​​​ന​​​​ന്ദ് സ​​​​ര​​​​സ്വ​​​​തി​​​​യും ത​​​​മ്മിൽ കൊന്പുകോർത്തതാണ് യുപി രാഷ്‌ട്രീയം കലങ്ങുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്.
സം​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു​​​​ള്ള മാം​​​​സ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​രോ​​​​ധി​​​​ച്ച് യ​​​​ഥാ​​​​ർ​​​​ഥ ഹി​​​​ന്ദു​​​​വാ​​​​ണെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​നെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചിരിക്കുകയാണ് ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​ർ, ഇ​​​​തി​​​​ന് 40 ദി​​​​വ​​​​സ​​​​ത്തെ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​യും പ്രഖ്യാപിച്ചിട്ടുണ്ട്. യോഗിയെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിക്കാൻ ശങ്കരാചാര്യർ മടിക്കുന്നില്ല. ഇതോടെ ആർക്കൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പലരും.

 40 ശതമാനം ബീഫ്

“കാ​​​​വിവ​​​​സ്ത്രം ധ​​​​രി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ച്ച​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം ഒ​​​​രാ​​​​ൾ ഹി​​​​ന്ദു​​​​വാ​​​​കി​​​​ല്ല. ഹി​​​​ന്ദു​​​​മ​​​​ത​​​​ത്തി​​​​ലെ ആ​​​​ദ്യ​​​​പ​​​​ടി ‘ഗോ ​​​​സേ​​​​വ’ (പ​​​​ശു​​​​ക്ക​​​​ളെ സേ​​​​വി​​​​ക്ക​​​​ൽ) ‘ധ​​​​ർ​​​​മ ര​​​​ക്ഷ’ (മ​​​​ത സം​​​​ര​​​​ക്ഷ​​​​ണം) എ​​​​ന്നി​​​​വ​​​​യാ​​​​ണ്”-​​​​ അ​​​​വി​​​​മു​​​​ക്തേ​​​​ശ്വ​​​​രാ​​​​ന​​​​ന്ദ് വാ​​​​ര​​​​ാണ​​​​സി​​​​യി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. “ഇ​​​​ന്ത്യ​​​​യു​​​​ടെ മൊ​​​​ത്തം ബീ​​​​ഫ് ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ 40 ശ​​​​ത​​​​മാ​​​​നം യു​​​​പി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ്. ഗോ​​​​മാം​​​​സം ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ​​​​ത്തി​​​​ലൂ​​​​ടെ രാ​​​​മ​​​​രാ​​​​ജ്യം സ്ഥാ​​​​പി​​​​ക്കു​​​​ക എ​​​​ന്ന സ്വ​​​​പ്നം സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മോ?​​​​ യു​​​​പി​​​​യി​​​​ൽ ഗോ​​​​മാം​​​​സ ക​​​​യ​​​​റ്റു​​​​മ​​​​തി പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​രോ​​​​ധി​​​​ക്ക​​​​ണം. പ​​​​ശു​​​​വി​​​​നെ ‘രാ​​​​ജ്യ​​​​മാ​​​​താ​​​​വ്’ ആ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണം. നി​​​​ങ്ങ​​​​ൾ​​​​ക്ക് (ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ്) അ​​​​ങ്ങ​​​​നെ ചെ​​​​യ്യാ​​​​ൻ 40 ദി​​​​വ​​​​സ​​​​ത്തെ സ​​​​മ​​​​യ​​​​മു​​​​ണ്ട്. അ​​​​ങ്ങ​​​​നെ ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​ങ്ങ​​​​ൾ ഒ​​​​രു വ്യാ​​​​ജ ഹി​​​​ന്ദു​​​​വാ​​​​ണെ​​​​ന്ന് അ​​​​നു​​​​മാ​​​​നി​​​​ക്ക​​​​പ്പെ​​​​ടും’’ -ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​ർ- പ​​​​റ​​​​ഞ്ഞു.

പശുമാംസം തന്നെ!

ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന മാം​​​​സ​​​​ത്തി​​​​ൽ ‘പ​​​​ശുമാം​​​​സം’ അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ത് ‘പോ​​​​ത്തി​​​​റ​​​​ച്ചി’​​​​യു​​​​ടെ കീ​​​​ഴി​​​​ൽ വ​​​​ർ​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ഈ ​​​​വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ മാ​​​​ർ​​​​ച്ചി​​​​ൽ ല​​​​ക്നോ​​​​യി​​​​ൽ സ​​​​ന്യാ​​​​സി​​​​മാ​​​​രു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഗോ​​​​മാം​​​​സം ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​രോ​​​​ധി​​​​ക്കു​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​നെ ഒ​​​​രു വ്യാ​​​​ജഹി​​​​ന്ദു​​​​വാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
പ്ര​​​​യാ​​​​ഗ്‌​​​​രാ​​​​ജി​​​​ലെ മാ​​​​ഘ​​​​മേ​​​​ള​​​​യ്ക്കി​​​​ടെ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ പു​​​​ണ്യ​​​​സ്നാ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു ത​​​​ന്നെ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളെ​​​​യും പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു​​​​വെന്നു ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​ർ ആ​​​​രോ​​​​പി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, തി​​​​ര​​​​ക്കു കാ​​​​ര​​​​ണം ര​​​​ഥ​​​​യാ​​​​ത്ര ത​​​​ട​​​​യു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും ന​​​​ട​​​​ന്നു​​​​പോ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ന്നു​​​​മാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ഇ​​​​തുത​​​​ന്നെ അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​ലാ​​​​ണെ​​​​ന്ന് ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​ർ മറുപടി നൽകി.

വാക് പോര് രൂക്ഷം

ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ, ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​രു​​​​ടെ പേ​​​​രു പ​​​​റ​​​​യാ​​​​തെ യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന ത​​​​ർ​​​​ക്കം രൂ​​​​ക്ഷ​​​​മാ​​​​ക്കി. ഹ​​​​നു​​​​മാ​​​​നെ ച​​​​തി​​​​ക്കാ​​​​ൻ സ​​​​ന്യാ​​​​സി​​​​വേ​​​​ഷം കെ​​​​ട്ടി​​​​വ​​​​രു​​​​ന്ന രാ​​​​ക്ഷ​​​​സ​​​​നെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള​​​​വ​​​​രെ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു യോ​​​​ഗി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം. യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് ഇ​​​​പ്പോ​​​​ൾ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നും മ​​​​തം സ​​​​ന്യാ​​​​സി​​​​മാ​​​​ർ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​ർ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യം, സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി സം​​​​സാ​​​​രി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ല്ലാ​​​​തെ മ​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച​​​​ല്ലെ​​​​ന്നും ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​ർ പറഞ്ഞു.

രാജിവച്ചും പ്രതിഷേധം

അ​​​​വി​​​​മു​​​​ക്തേ​​​​ശ്വ​​​​രാ​​​​ന​​​​ന്ദ് സ​​​​ര​​​​സ്വ​​​​തി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് അ​​​​യോ​​​​ധ്യ​​​​യി​​​​ലെ ജി​​​​എ​​​​സ്ടി ക​​​​മ്മീഷ​​​​ണ​​​​റാ​​​​യ പ്ര​​​​ശാ​​​​ന്ത് കു​​​​മാ​​​​ർ സിം​​​​ഗ് ക​​​​ഴി​​​​ഞ്ഞ ​​​​ദി​​​​വ​​​​സം രാ​​​​ജി​​​​വ​​​​ച്ചി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ്, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ​​​​രു​​​​ടെ അ​​​​ധി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ സ​​​​ഹി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു കുറ്റപ്പെടുത്തിയാണ് പ്ര​​​​ശാ​​​​ന്ത് കു​​​​മാ​​​​ർ സിം​​​​ഗ് രാ​​​​ജി​​​​വ​​​​ച്ച​​​​ത്. ഇതോടെ പ്രശ്നംകൂടുതൽ വഷളായിരിക്കുകയാണ്. രണ്ടു സന്യാസിമാർ തമ്മിലുള്ള തുറന്ന യുദ്ധം എവിടെയെത്തുമെന്ന ആകാംക്ഷയിലാണ് യുപിയിലെ രാഷ്‌ട്രീയവൃത്തങ്ങൾ.

Latest News

Corehub Up