Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AyodhyaNews

Special

അ​യോ​ധ്യ​യി​ൽ പാ​ർ​ക്കി​ലി​രു​ന്ന യു​വ​മി​ഥു​ന​ങ്ങ​ൾ​ക്ക് നേ​രെ കാ​വി​വ​സ്ത്ര​ധാ​രി​ക​ളു​ടെ ക്രൂ​ര​മ​ർ​ദ്ദ​നം

അ​യോ​ധ്യ​യി​ലെ തു​ള​സി ഉ​ദ്യാ​ൻ പാ​ർ​ക്കി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും യു​വാ​വി​നും നേ​രെ കാ​വി വ​സ്ത്രം ധ​രി​ച്ച ഒ​രു​സം​ഘം ആ​ളു​ക​ൾ ക്രൂ​ര​മാ​യ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

നാ​ലം​ഗ സം​ഘം പാ​ർ​ക്കി​ൽ വെ​ച്ച് ദ​മ്പ​തി​ക​ളോ​ട് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും, പി​ന്നീ​ട് മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മി​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഇ​വ​ർ പാ​ർ​ക്കി​ന് പു​റ​ത്തേ​ക്ക് ഓ​ടി​യെ​ങ്കി​ലും, പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം തെ​രു​വി​ൽ വെ​ച്ചും യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു.

യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ഇ​ട​യി​ൽ ക​യ​റി​യ യു​വ​തി​ക്ക് നേ​രെ​യും അ​ക്ര​മി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ചു​റ്റും കൂ​ടി​യ​വ​ർ ആ​രും ത​ന്നെ ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, പ​ല​രും മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​ണ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ല​ക്ഷ്മ​ൺ ഘ​ട്ട് പൊ​ലീ​സ് സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട സ്വ​ദേ​ശി​ക​ളാ​യ ധ​ർ​മ്മേ​ന്ദ്ര ദാ​സ്, ഗു​ൺ​കേ​ഷ് തി​വാ​രി എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

അ​യോ​ധ്യ​യി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ, ദ​മ്പ​തി​ക​ളു​ടെ പെ​രു​മാ​റ്റം അ​ശ്ലീ​ല​മാ​യി തോ​ന്നി​യ​താ​ണ് ത​ങ്ങ​ളെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നാ​ണ് ഇ​വ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, അ​യോ​ധ്യ​യി​ലെ പ്ര​മു​ഖ മ​ത​നേ​താ​ക്ക​ൾ സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ആ​രെ​ങ്കി​ലും മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ചാ​ൽ അ​വ​രെ മാ​ന്യ​മാ​യി ഉ​പ​ദേ​ശി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും, നി​യ​മം കൈ​യി​ലെ​ടു​ത്ത് കാ​യി​ക​മാ​യി നേ​രി​ടു​ന്ന ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ അ​ന്ത​സി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

 

Latest News

Corehub Up