Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AyodhyaScam

അയോധ്യ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്യാസിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലെ സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.

മണ്ടി ഹൗസിൽനിന്ന് ആരംഭിച്ച മാർച്ച് ഫിറോസ്ഷാ റോഡിൽവച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന്, സന്യാസിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന് പിന്തുണയുമായി പൂർണിയ എംപി പപ്പു യാദവും സ്ഥലത്ത് എത്തിയിരുന്നു.

രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ കോടികളുടെ ക്രമക്കേടുകളും തട്ടിപ്പും നടന്നിട്ടുണ്ടെന്നാണ് പ്രധാന ആരോപണം. ട്രസ്റ്റിന്‍റെസാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

നിലവിൽ പുതിയ അന്വേഷണ സംഘം നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ വീണ്ടും സമരരംഗത്തിറങ്ങിയിരിക്കുന്നത്.

Latest News

Corehub Up