വണ്ടിപ്പെരിയാർ: സത്രം - പുല്ലുമേട് കാനനപാതയിൽ സീതക്കുളം ഭാഗത്ത് അയ്യപ്പഭക്തൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ സ്വദേശി മല്ലികാർജുന റെഡ്ഡി (42) ആണ് മരിച്ചത്.
രാവിലെ സത്രത്തിൽനിന്നു കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് പോയതാണ്. സീതക്കുളത്തിനും സത്രത്തിനും ഇടയിൽ എത്തിയപ്പോൾ മല്ലികാർജുന റെഡ്ഡിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
പുല്ലുമേട്ടിലുള്ള ഡോക്ടറും സംഘവും സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
ആന്ധ്രയിൽനിന്നുള്ള ഇരുപത്തിയഞ്ചംഗ സംഘത്തിൽപ്പെട്ടയാളായിരുന്നു.