Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyappa Devotees

യഥാർഥ സ്ത്രീഅയ്യപ്പഭക്തർ ദർശനത്തിനായി കാത്തിരിക്കും: വാക്കാൽ അഭിപ്രായപ്പെട്ട് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: അ​യ്യ​പ്പ​ന്‍റെ യ​ഥാ​ർ​ഥ ഭ​ക്ത​രാ​യ സ്ത്രീ​ക​ൾ 50 വ​യ​സ് തി​ക​യു​ന്ന​തു​വ​രെ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​മെ​ന്നു വാ​ക്കാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി.

ശ​ബ​രി​മ​ല സ്ത്രീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​പു​ല​മാ​യ ഭ​ര​ണ​ഘ​ട​നാ​ചോ​ദ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന ഒ​ന്പ​തം​ഗ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യു​ടേ​താ​ണു പ​രാ​മ​ർ​ശം.

10നും 50​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യ​ഥാ​ർ​ഥ ഭ​ക്ത​രാ​യ സ്ത്രീ​ക​ൾ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്വ​യം പാ​ലി​ച്ച് മാ​റി​നി​ൽ​ക്കാ​റു​ണ്ടെ​ന്നും 50 വ​യ​സി​നു​ശേ​ഷം അ​വ​ർ ശ​ബ​രി​മ​ല​യ്ക്കു പോ​കു​മെ​ന്നും വാ​ദ​ത്തി​നി​ട​യി​ൽ ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന പ​റ​ഞ്ഞു.

മ​ത​പ​ര​മാ​യ പൊ​തു​വി​ശ്വാ​സ​ത്തി​നെ​തി​രേ ഓ​രോ വ്യ​ക്തി​ക​ളും ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശ​വാ​ദം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ അ​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ബെ​ഞ്ചി​ലെ മ​റ്റൊ​രം​ഗം എം.​എം. സു​ന്ദ​രേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദ​മാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്നി​ട​ത്ത് കോ​ട​തി​ക്ക് ഇ​ട​പെ​ടേ​ണ്ടി​വ​രു​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​രാ ജെ​യ്സിം​ഗ് വാ​ദി​ച്ചു.

അ​യി​ത്തം, അ​ശു​ദ്ധി തു​ട​ങ്ങി​യ സ​ങ്ക​ല്പങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ത്രീ​ക​ളെ മാ​റ്റി​നി​ർ​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും ജെ​യ്സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി. 2018ലെ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ച്ച ക​ന​ക ദു​ർ​ഗ, ബി​ന്ദു അ​മ്മി​ണി തു​ട​ങ്ങി​യ​വ​ർ​ക്കു​വേ​ണ്ടി​യാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗ് ഹാ​ജ​രാ​യ​ത്.

സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ വാ​ദം ഇ​ന്ന​ലെ​യും ന​ട​ന്നി​ല്ല. അ​ടു​ത്ത​യാ​ഴ്ച​യാ​യി​രി​ക്കും സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ വാ​ദം ന​ട​ക്കു​ക.

National

അയ്യപ്പന്മാർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൈവശം വയ്ക്കാം; ജ​​​നു​​​വ​​​രി 20 വ​​​രെ അ​​​നു​​​മ​​​തി​​​എന്ന് വ്യോ​​​മ​​​യാ​​​ന​​​ മ​​​ന്ത്രി

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് കൈ​​​വ​​​ശം​​ വ​​യ്ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം. ജ​​​നു​​​വ​​​രി 20 വ​​​രെ​​​യാ​​​ണ് അ​​​നു​​​മ​​​തി​​​യെ​​​ന്ന് മ​​​ന്ത്രി കെ.​​​ രാം മോ​​​ഹ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ അ​​റി​​യി​​ച്ചു.

കാ​​​ബി​​​ൻ ബാ​​​ഗേ​​​ജാ​​​യി ഇ​​തു​​വ​​രെ പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ട് ഇ​​​നിമു​​​ത​​​ൽ ഭ​​​ക്ത​​​ർ​​​ക്ക് ചെ​​​ക് ഇ​​​ൻ ബാ​​​ഗേ​​​ജാ​​​യി ഒ​​​പ്പം​ എ​​ടു​​ക്കാം.

സു​​​ര​​​ക്ഷാ ​​​മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ല്ലാം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ജ​​​ന​​​വി​​​കാ​​​രം​​​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പ​​​ര​​​ന്പ​​​രാ​​​ഗ​​​തരീ​​​തി​​​ക്കു ത​​​ട​​​സം ​​​വ​​​രാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

സാം​​​സ്കാ​​​രി​​​ക മൂ​​​ല്യ​​​ങ്ങ​​​ളോ​​​ടും മ​​​ത​​​പ​​​ര​​​മാ​​​യ പാ​​​ര​​​ന്പ​​​ര്യ​​​ത്തോ​​​ടു​​​മു​​​ള്ള എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മ​​​ന്ത്രി രാം മോഹൻ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up