Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AyyappaSevaSangam

America

ന്യൂ​യോ​ർ​ക്ക് അ​യ്യ​പ്പ സേ​വാ സം​ഘ​ത്തി​ന്‌ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് അ​യ്യ​പ്പ സേ​വാ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

സം​ഘ​ത്തി​ന്‍റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്ത പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കു​ന്ന​പ്പ​ള്ളി​ൽ രാ​ജ​ഗോ​പാ​ൽ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളും യോ​ഗം അം​ഗീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വും അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞ​വും വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് പൊ​തു​യോ​ഗം വി​ല​യി​രു​ത്തി.

ഈ ​പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​യ​ത്നി​ച്ച ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ​ന്ന​ദ്ധ​സേ​വ​ക​രെ​യും യോ​ഗം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും സം​ഘാ​ട​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യാ​യ​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1991-ൽ ​സ്ഥാ​പി​ത​മാ​യ അ​യ്യ​പ്പ സേ​വാ സം​ഘം ന്യൂ​യോ​ർ​ക്ക്, സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡന്‍റായി ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, വൈ​സ് പ്ര​സി​ഡന്‍റാ​യി ജ​യ​ച​ന്ദ്ര​ൻ രാ​മ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി​യാ​യി ര​ഞ്ജി​ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മ​ഹാ​ദേ​വ​ൻ ശ​ർ​മ, ട്ര​ഷ​റ​റാ​യി ര​ഘു​വ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വ​ന​ജ നാ​യ​ർ, കു​ന്ന​പ്പ​ള്ളി​ൽ രാ​ജ​ഗോ​പാ​ൽ, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ജി.​കെ. നാ​യ​ർ, മു​ര​ളീ​ധ​ര​പ്പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണ് അ​ഡ്വൈ​സ​റി ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.ര​ക്ഷാ​ധി​കാ​രി​ക​ളാ​യ രാം ​പോ​റ്റി, അ​പ്പ​ൻ മേ​നോ​ൻ, ഡോ. ​മ​ദ​ൻ മോ​ഹ​ൻ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രും.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജു നാ​ണു, സ​ഹൃ​ദ​യ​ൻ പ​ണി​ക്ക​ർ, ഉ​ണ്ണി​ക്കൃ​ഷ്ണ മേ​നോ​ൻ, ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ത​മ്പി, ജ​യ​പ്ര​കാ​ശ് നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, രാ​ജീ​വ് ഭാ​സ്ക​ർ, ബി​ജു ഗോ​പാ​ല​ൻ, രാ​ധാ​മ​ണി നാ​യ​ർ, സ​തീ​ഷ് കാ​ലാ​ത്ത്, ന​രേ​ന്ദ്ര​ൻ നാ​യ​ർ, സു​രേ​ഷ് നാ​യ​ർ, സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​രും തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കും.

വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം പ്ര​സി​ഡന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് വ​രാ​നി​രി​ക്കു​ന്ന ആ​ത്മീ​യ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി.

ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ല ഭ​ജ​ന​യും മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​വും ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല​കാ​ല​ത്തെ ആ​ദ്യ ഭ​ജ​ന ന്യൂ​യോ​ർ​ക്കി​ലെ ഫ്ല​ഷിം​ഗ് ഗ​ണേ​ശ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ ന​ട​ത്തും.

ന​വം​ബ​ർ 21ന് വൈ​കുന്നേരം ആ​റി​ന് അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ ന​ട​ക്കു​ന്ന മ​ണ്ഡ​ല​കാ​ല ഭ​ജ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന്യൂ​യോ​ർ​ക്കി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ അ​യ്യ​പ്പ​ഭ​ക്ത​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സം​ഘാ​ട​ക​ർ സാ​ദ​രം ക്ഷ​ണി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ രാ​മ​കൃ​ഷ്ണ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​മാ​പി​ച്ചു.

Latest News

Corehub Up