Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B Team

ആംആദ്മി ബിജെപിയുടെ ബി ടീം എന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് രാ​ജ്യ​സ​ഭാ എം​പി​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ ആം​ആ​ദ്മി പാ​ർ​ട്ടി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ്.

പ​ഞ്ചാ​ബി​ൽ കേ​വ​ലം 6.6 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മു​ള്ള ബി​ജെ​പി ആം​ആ​ദ്മി പാ​ർ​ട്ടി​യി​ലെ ഏ​ഴ് എം​പി​മാ​രെ കൂ​റു​മാ​റ്റ​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി സം​സ്ഥാ​ന​ത്തെ 86 ശ​ത​മാ​നം രാ​ജ്യ​സ​ഭാ പ്ര​തി​നി​ധ്യ​വും കൈ​ക്ക​ലാ​ക്കി​യ​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

പ​ഞ്ചാ​ബി​ലെ രാ​ജ്യ​സ​ഭാ സീ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ "ഫി​ക്സ​ഡ് മാ​ച്ച്’ ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ട്ര​ഷ​റ​ർ അ​ജ​യ് മാ​ക്ക​ൻ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​തി​ർ​ത്തി സം​സ്ഥാ​ന​മാ​യ പ​ഞ്ചാ​ബി​ൽ ജ​ന​വി​കാ​ര​ത്തി​നു വി​രു​ദ്ധ​മാ​യ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ വി​ഘ​ട​ന​വാ​ദ​ശ​ക്തി​ക​ൾ​ക്ക് വ​ളം​വ​ച്ചു​കൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.​

ആം​ആ​ദ്മി പാ​ർ​ട്ടി ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടേ​താ​ണെ​ന്ന് ആ​രോ​പി​ച്ച കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ഏ​ഴ് എം​പി​മാ​രു​ടെ ശ​രാ​ശ​രി ആ​സ്തി 818 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, കു​മാ​ർ വി​ശ്വാ​സ് തു​ട​ങ്ങി​യ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ത​ഴ​ഞ്ഞ് പ​ണം വാ​ങ്ങി ബി​സി​ന​സു​കാ​ർ​ക്ക് ആം​ആ​ദ്മി സീ​റ്റ് ന​ൽ​കി​യെ​ന്നും അ​ജ​യ് മാ​ക്ക​ൻ കു​റ്റ​പ്പെ​ടു​ത്തി.​

Latest News

Corehub Up