തിരുവനന്തപുരം: 2026- 27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി/ വർക്കിംഗ് പ്രഫഷണൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. വെബ്സൈറ്റ് വഴി ഓൺലൈനായി മേയ് 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ മേയ് 26 വരെ നൽകാം. പൊതുവിഭാഗത്തിന് 1,100 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327.