Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BCCI

Special

ഐപിഎൽ ലൈറ്റ് ഷോയിൽ വികൃതമായ ഇന്ത്യൻ ഭൂപടം: ഐപിഎൽ സംഘാടകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരാധകർ

ധ​ർ​മ്മ​ശാ​ല​യി​ലെ എ​ച്ച്പി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു - ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ഐ​പി​എ​ൽ ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ ക്രി​ക്ക​റ്റ് ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

മ​ത്സ​ര​ത്തി​ന്‍റെ മ​ധ്യ​വേ​ള​യി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ലേ​സ​ർ ലൈ​റ്റ് ഷോ​യി​ൽ ഇ​ന്ത്യ​യു​ടെ തെ​റ്റാ​യ ഭൂ​പ​ടം പ്ര​ദ​ർ​ശി​പ്പി​ച്ച​താ​ണ് നി​ല​വി​ലെ വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​ധാ​രം.

ഐ​പി​എ​ൽ ട്രോ​ഫി​ക്കു​ള്ളി​ലാ​യി ലേ​സ​ർ ര​ശ്മി​ക​ൾ കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്തി​യ ഭൂ​പ​ടം രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ളു​മാ​യി ഒ​ട്ടും പൊ​രു​ത്ത​പ്പെ​ടു​ന്ന​താ​യി​രു​ന്നി​ല്ല.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന ഭൂ​ഭാ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ സി​ലി​ഗു​രി കോ​റി​ഡോ​റും ജ​മ്മു ക​ശ്മീ​ർ അ​ട​ക്ക​മു​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളും ഈ ​ഭൂ​പ​ട​ത്തി​ൽ വ്യ​ക്ത​മ​ല്ലാ​ത്ത രീ​തി​യി​ലോ വി​കൃ​ത​മാ​യ രൂ​പ​ത്തി​ലോ ആ​ണ് കാ​ണ​പ്പെ​ട്ട​ത്.

ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​ണു​ന്ന ഐ​പി​എ​ൽ വേ​ദി​യി​ൽ ഇ​ത്ത​ര​മൊ​രു ഗു​രു​ത​ര​മാ​യ പി​ഴ​വ് സം​ഭ​വി​ച്ച​ത് അ​ത്യ​ന്തം നി​ർ​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി എ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ല​മാ​കാം ഇ​ത്ത​ര​മൊ​രു വീ​ഴ്ച സം​ഭ​വി​ച്ച​തെ​ന്ന വാ​ദ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നെ​തി​രെ ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും ബാ​ധി​ക്കു​ന്ന ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​വ​ല​മൊ​രു ഗ്രാ​ഫി​ക്സ് പി​ഴ​വാ​യി ഇ​തി​നെ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും, ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ​യും പ്രൊ​ഡ​ക്ഷ​ൻ ടീ​മി​നെ​തി​രെ​യും ബി​സി​സി​ഐ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന ആ​വ​ശ്യം.

വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളെ​യും അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളെ​യും വി​ട്ടു​ക​ള​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ത്ത​രം വീ​ഴ്ച​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ത​നി​മ​യെ​യും അ​ഭി​മാ​ന​ത്തെ​യും മു​റി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും, ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ എ​ത്ര​യും വേ​ഗം ഈ ​തെ​റ്റ് തി​രു​ത്തി പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ ക്യാ​മ്പ​യി​നു​ക​ളാ​ണ് ഇ​പ്പോ​ൾ ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

 

Sports

ഐ​​പി​​എ​​ല്‍ 2026 മ​​ത്സ​​ര​​ക്ര​​മം പൂ​​ര്‍​ണമാ​​യി

മും​​ബൈ: നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന 2026 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ പൂ​​ര്‍​ണ മ​​ത്സ​​ര​​ക്ര​​മം ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചു.

ഈ ​​മാ​​സം 11ന് ​​ഏ​​പ്രി​​ല്‍ 12വ​​രെ​​യു​​ള്ള ആ​​ദ്യ 20 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫി​​ക്‌​​സ്ച​​ര്‍ പു​​റ​​ത്തു​​വി​​ട്ടി​​രു​​ന്നു. ഇ​​ന്ന​​ലെ​​യാ​​ണ് സീ​​സ​​ണി​​ലെ ഫി​​ക്‌​​സ്ച​​ര്‍ ബി​​സി​​സി​​ഐ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

ശേ​​ഷി​​ച്ച 50 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഫി​​ക്‌​​സ്ച​​ര്‍ ര​​ണ്ടാം ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി. 19-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍ 12 വേ​​ദി​​ക​​ളാ​​ണു​​ള്ള​​ത്.

മേ​​യ് 24ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് x രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്, രാ​​ത്രി 7.30ന് ​​കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് x ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് പോ​​രാ​​ട്ട​​ങ്ങ​​ളോ​​ടെ 2026 സീ​​സ​​ണി​​ലെ ലീ​​ഗ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​കും.

Sports

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്: ഐപിഎല്‍ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ

മും​​ബൈ: അ​​ടു​​ത്ത വ​​ർ​​ഷം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ ഒ​​രു​​ക്കാ​​നു​​ള്ള നീ​​ക്കം ഉൗ​​ർ​​ജി​​ത​​മാ​​ക്കി ബി​​സി​​സി​​ഐ.

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നാ​​യി 20 താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക സെ​​ല​​ക്ഷ​​ൻ ക​​മ്മി​​റ്റി ത​​യാ​​റാ​​ക്കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട. വ​​രാ​​നി​​രി​​ക്കു​​ന്ന ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ ഇ​​വ​​രു​​ടെ പ്ര​​ക​​ട​​നം സെ​​ല​​ക്ട​​ർ​​മാ​​ർ ഗൗ​​ര​​വ​​ത്തോ​​ടെ നി​​രീ​​ക്ഷി​​ക്കും.

എ​​സ്.​​എ​​സ്. ദാ​​സ്, ആ​​ർ.​​പി. സിം​​ഗ്, അ​​ജ​​യ് ര​​ത്ര, പ്ര​​ഗ്യാ​​ൻ ഓ​​ജ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സെ​​ല​​ക്ഷ​​ൻ പാ​​ന​​ൽ ഐ​​പി​​എ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ നി​​രീ​​ക്ഷി​​ക്കും. പ​​ട്ടി​​ക​​യി​​ലു​​ള്ള താ​​ര​​ങ്ങ​​ളു​​ടെ ഫോ​​മും കാ​​യി​​ക​​ക്ഷ​​മ​​ത​​യും വി​​ല​​യി​​രു​​ത്തും.

ലോ​​ക​​ക​​പ്പ് മു​​ന്നി​​ൽക്കണ്ട്‌ യു​​വ​​താ​​ര​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ അ​​വ​​സ​​രം ന​​ൽ​​കാ​​നാ​​ണ് ബി​​സി​​സി​​ഐ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ൽ തി​​ള​​ങ്ങി​​യ മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണും സാ​​ധ്യ​​താ പ​​ട്ടി​​ക​​യി​​ലു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന. ഐ​​പി​​എ​​ല്ലി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന യു​​വ താ​​ര​​ങ്ങ​​ളെ​​യും പ​​ട്ടി​​ക​​യി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ചേ​​ക്കും.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, സിം​​ബാബ്‌വെ, ന​​മീ​​ബി​​യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി 2027 ഒ​​ക്്ടോ​​ബ​​ർ-​​ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ന​​ട​​ക്കും.

Sports

ഐ​​പി​​എ​​ല്ലു​​മാ​​യി ബ​​ന്ധ​​മി​​ല്ല: കൈ​​യൊ​​ഴി​​ഞ്ഞ് ബി​​സി​​സി​​ഐ

ന്യൂ​​ഡ​​ൽ​​ഹി: ഇം​​ഗ്ല​​ണ്ടി​​ലെ ദ ​​ഹ​​ണ്ട്ര​​ഡ് ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ലെ​​ഗ് സ്പി​​ന്ന​​ർ അ​​ബ്രാ​​ർ അ​​ഹ​​മ്മ​​ദി​​നെ സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് ടീ​​മി​​ലെ​​ടു​​ത്ത​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ച്ച് ബി​​സി​​സി​​ഐ.

സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ൽ ബി​​സി​​സി​​ഐ​​ക്ക് ഇ​​ട​​പെ​​ടാ​​നാ​​കി​​ല്ല. ഇ​​ക്കാ​​ര്യം ഐ​​പി​​എ​​ല്ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ത​​ല്ല. ഇ​​തൊ​​രു വി​​ദേ​​ശ ലീ​​ഗാ​​ണ്, അ​​തി​​നാ​​ൽ ബി​​സി​​സി​​ഐ​​യു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന​​ത​​ല്ല.

ഫ്രാ​​ഞ്ചൈ​​സി ത​​ന്നെ​​യാ​​ണ് ഇ​​തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​തെ​​ന്നും ബി​​സി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് ശു​​ക്ല വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ​​ൻ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടീം ​​പാ​​ക് താ​​ര​​ത്തെ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നെ​​തി​​രേ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധം ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

ട്വ​​ന്‍റി20 റാ​​ങ്കിം​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള അ​​ബ്രാ​​ർ അ​​ഹ​​മ്മ​​ദി​​നെ ഏ​​ക​​ദേ​​ശം 2.35 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (190,000 പൗ​​ണ്ട്) കാ​​വ്യ മാ​​ര​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Sports

ലോ​ക​ചാ​മ്പ്യ​ൻ​മാ​ർ​ക്ക് കൈ ​നി​റ​യെ സ​മ്മാ​നം; ഇ​ന്ത്യ​ൻ ടീ​മി​നു​ള്ള പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ

മും​ബൈ: ട്വ​ന്‍റി 20 ലോ​ക കി​രീടം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​നു​ള്ള സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ. 131 കോ​ടി രൂ​പ​യാ​ണ് പാ​രി​തോ​ഷി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

2024 ടി20 ​ലോ​ക​ക​പ്പ് വി​ജ​യി​ച്ച രോ​ഹി​ത് ശ​ർ​മ​യു​ടെ സം​ഘ​ത്തി​ന് ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഇ​ത്. അ​ന്ന് 125 കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ന​ൽ​കി​യി​രു​ന്ന​ത്.

അ​തേ സ​മ​യം ജേ​താ​ക്ക​ൾ​ക്ക് ഐ​സി​സി ന​ൽ​കു​ന്ന സ​മ്മാ​ന​ത്തു​ക​യേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി വ​രു​മി​ത്. മൂ​ന്ന് മി​ല്യ​ണ്‍ ഡോ​ള​ര്‍(​ഏ​ക​ദേ​ശം 27.48 കോ​ടി രൂ​പ) ആ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ച​ത്.

ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ന്യൂ​സി​ല​ന്‍​ഡ് ടീ​മി​ന് 1.6 മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 14.65 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച സ്‌​പോ​ൺ​സ​ർ​ഷി​പ്പ് വ​രു​മാ​ന​മാ​ണ് സ​മ്മാ​ന​ത്തു​ക ഇ​ത്ര​യ​ധി​കം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

സെ​മി​യി​ൽ പു​റ​ത്താ​യ ഇം​ഗ്ല​ണ്ടി​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കും 790,000 ഡോ​ള​ര്‍(​ഏ​ക​ദേ​ശം 7.24 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു. സൂ​പ്പ​ർ എ​ട്ടി​ൽ എ​ത്തി​യ ടീ​മു​ക​ള്‍​ക്ക് 380,000 ഡോ​ള​ര്‍(​ഏ​ക​ദേ​ശം 3.48 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ന​ല്‍​കി.

Sports

സഞ്ജു; അവൻ തല്ലിയത് ലോക്കൽ ചട്ടമ്പികളെയല്ല; ഡോണുകളെയാണ്!

"ഞാന്‍ തല്ലിയത് വെറും ലോക്കൽ ചട്ടമ്പികളെയല്ല, തല്ലിയതെല്ലാം ഡോണുകളെയാണ്'... എന്ന് സഞ്ജു സാംസനു നെഞ്ചുവിരിച്ചുനിന്നു പറയാം. കാരണം, രാജ്യാന്തര ട്വന്‍റി-20 ക്രിക്കറ്റില്‍ ഈ തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടിയ അഞ്ച് അര്‍ധസെഞ്ചുറിയില്‍ രണ്ട് എണ്ണം 2026 ലോകകപ്പില്‍. അതാകട്ടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ 97 നോട്ടൗട്ട്, ഇംഗ്ലണ്ടിനും എതിരായ സെമിയില്‍ 89. ഈ രണ്ട് കളിയിലും സഞ്ജു പ്ലെയര്‍ ഓഫ് മാച്ച്. 2026 ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പില്‍ വീണു ലഭിച്ച അവസരം മുതലാക്കിയുള്ള, സഞ്ജു എന്ന പോരാളിയുടെ പോരാട്ട ഇന്നിംഗ്‌സുകള്‍; അതോടെ ഭൂഗോള ക്രിക്കറ്റില്‍ സര്‍വം സഞ്ജു മയമായി...

വെസ്റ്റ് ഇന്‍ഡീസിന് എതിരായ കോല്‍ക്കത്തയിലെ 97 നോട്ടൗട്ടിലൂടെ ക്രിക്കറ്റ് ലോകത്തെ സഞ്ജു ഉള്ളം കൈയിലാക്കിയിരുന്നു. തൊട്ടുപിന്നാലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തതോടെ ട്വന്‍റി-20 ക്രിക്കറ്റിലെ ഉലകനായകനായി വാഴ്ത്തപ്പെട്ടു. തന്നെ പ്ലേയിംഗ് ഇലവനു പുറത്ത് ഇരുത്തിയവരുടെ മുഖമടച്ചുള്ള പ്രഹരമായാണ് സഞ്ജുവിന്‍റെ ഇരുത്തംവന്ന ഈ രണ്ട് ഇന്നിംഗ്‌സുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

കരിയറില്‍ നേടിയ മൂന്ന് ട്വന്‍റി-20 സെഞ്ചുറികളില്‍ രണ്ട് എണ്ണം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍വച്ചായിരുന്നു എന്നതുകൂടി ചേര്‍ത്തുവായിച്ചാല്‍, തല്ലിയത് ലോക്കൽ ചട്ടന്പികളെയല്ല അല്ല, ഡോണുകളെത്തന്നെ ആണെന്നതിനുള്ള സാധൂകരണമാകും.

ചേട്ടനെ വാഴ്ത്തി ഐപിഎൽ ടീമുകൾ

ഭൂഗോളത്തില്‍ പ്രാദേശിക ഭാഷയില്‍ അഭിമുഖം അല്ലെങ്കില്‍ രണ്ടുവാക്ക് സംസാരിക്കാന്‍ അവസരം ലഭിച്ച ആരെങ്കിലും ക്രിക്കറ്റില്‍ ഉണ്ടോ..? സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രാഹുല്‍ ദ്രാവിഡ്... ഇല്ല, ഇവരാരും തങ്ങളുടെ പ്രാദേശിക ഭാഷയില്‍ ഐസിസിക്കു മുന്നില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിച്ചവരുണ്ട്, അതു ദേശീയ ഭാഷയായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന് എതിരായ 50 പന്തില്‍ 97 നോട്ടൗട്ടിനു ശേഷം ഐസിസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സഞ്ജു സാംസണ്‍ സംസാരിച്ചത് പച്ചമലയാളത്തില്‍.

തന്‍റെ നാട്ടിലെ, എല്ലാമെല്ലാമായവര്‍ക്കു വേണ്ടിയാണ് ഇതെന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്‍റെ മലയാളത്തില്‍ മുന്‍ താരം ദിനേഷ് കാര്‍ത്തികിന് അസൂയ വന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങള്‍ കളിച്ചെങ്കിലും ഐസിസിയുടെ അഭിമുഖത്തില്‍ തമിഴ് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നതായിരുന്നു ദിനേഷ് കാര്‍ത്തികിന്‍റെ ഹാസ്യച്ചുവയുള്ള പ്രതികരണം.

അവർ പറഞ്ഞിതങ്ങനെ

സെമി ഫൈനലിലെ ഇന്നിംഗ്‌സിനുശേഷം ഐപിഎല്‍ ടീമുകളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സഞ്ജു സാംസണ്‍ തരംഗമായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ചേട്ടന്‍ എന്ന കാര്‍ഡ് ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സഞ്ജുവിന്റെ സെമി ഫൈനല്‍ ഇന്നിഗ്‌സ് ആഘോഷിച്ചത്. അബ്‌സല്യൂട്ട് സിനിമ എന്നും ആര്‍സിബി എക്‌സില്‍ കുറിച്ചു. ഐപിഎല്ലില്‍ സഞ്ജുവിന്‍റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും വാഴ്ത്തിപ്പാടി. അടിപൊളി, ചേട്ടാ എന്ന കുറിപ്പോടെ ഇംഗ്ലണ്ടിന് എതിരായ സഞ്ജുവിന്‍റെ ബാറ്റിംഗ് ചിത്രങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കിട്ടു.

സഞ്ജുവിനെ സിംഹമെന്നു വിശേഷിപ്പിച്ചായിരുന്നു നിലവിലെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സെഞ്ചുറിയല്ല ജയിപ്പിക്കുന്ന ഇന്നിംഗ്‌സുകളാണ് പ്രധാനമെന്നും ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് മേടിക്കാന്‍ ഇവിടെ നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു എന്ന സഞ്ജുവിന്‍റെ വാക്കുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കാര്‍ഡുകളാക്കി.

വിശ്രമിക്കാറായില്ല

ലക്ഷ്യം പൂര്‍ണമായില്ല, വിശ്രമിക്കാറായില്ല... ഇതായിരുന്നു സെമി ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയശേഷം സഞ്ജു പറഞ്ഞത്. ഞായറാഴ്ച ന്യൂസിലന്‍ഡിന് എതിരേ അഹമ്മദാബാദില്‍ അരങ്ങേറുന്ന ഫൈനലാണ് ടീമിന്‍റെ അടുത്ത ലക്ഷ്യമെന്നാണ് സഞ്ജു സൂചിപ്പിച്ചത്. ഈ ലോകകപ്പില്‍ തോല്‍വി അറിയാതെ സെമിയില്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നം തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ട ഏക മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അഹമ്മദാബാദില്‍ ആയിരുന്നു. അന്നു സഞ്ജു പ്ലേയിംഗ് ഇലവനു പുറത്തിരിക്കുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം. കോല്‍ക്കത്തയും മുംബൈയും കടന്ന് സഞ്ജുവിന്‍റെ പ്ലെയര്‍ ഓഫ് ദ മാച്ച് പ്രകടനം അഹമ്മദാബാദിലും അരങ്ങേറട്ടെ എന്നാണ് ആരാധകരുടെ ആശംസയും പ്രാര്‍ഥനയും...

Sports

സ​​മ്മ​​ര്‍​ദ​​ത്തി​​ന്‍റെ ക്രി​​ക്ക​​റ്റ് സ്പി​​രി​​റ്റ്..!

ക​​റാ​​ച്ചി/​​കൊ​​ളം​​ബോ: ക്രി​​ക്ക​​റ്റി​​ന്‍റെ സ്പി​​രി​​റ്റി​​നെ ക​​രു​​തി ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ ക​​ളി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു പാ​​ക് സ​​ര്‍​ക്കാ​​ര്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യി​​ലൂ​​ടെ അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ല്‍, സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ങ്ങ​​ള്‍ മു​​ന്‍​നി​​ര്‍​ത്തി​​യു​​ള്ള ക്ലോ​​സ്ഡ് ഡോ​​ര്‍ ച​​ര്‍​ച്ച​​ക​​ളി​​ലൂ​​ടെ മ​​ത്സ​​രം ക​​ളി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് പാ​​ക്കി​​സ്ഥാ​​നെ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, യു​​എ​​ഇ, ശ്രീ​​ല​​ങ്ക തു​​ട​​ങ്ങി​​യ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളും പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നു​​മേ​​ല്‍ (പി​​സി​​ബി) സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്തി. മ​​ത്സ​​രം ബ​​ഹി​​ഷ്‌​​ക​​രി​​ച്ചാ​​ല്‍ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്ന​​തും പി​​സി​​ബി​​യെ അ​​യ​​യാ​​ന്‍ പ്രേ​​രി​​പ്പി​​ച്ചു. 616 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യാ​​ല്‍ പി​​സി​​ബി​​ക്കു മേ​​ല്‍ വ​​രു​​മാ​​യി​​രു​ന്നു.

► ല​​ങ്ക​​യു​​ടെ തു​​റു​​പ്പ്

ശ്രീ​​ല​​ങ്ക ക്രി​​ക്ക​​റ്റ് (എ​​സ്എ​​ല്‍​സി) ത​​ങ്ങ​​ളു​​ടെ തു​​റു​​പ്പ് ചീ​​ട്ടെ​​ടു​​ത്ത് വീ​​ശി​​യ​​തും പി​​സി​​ബി​​യെ കു​​ഴ​​ക്കി. 2009ല്‍ ​​ലാ​​ഹോ​​റി​​ല്‍​വ​​ച്ച് ശ്രീ​​ല​​ങ്ക​​ന്‍ ടീ​​മി​​നെ​​തി​​രേ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ന്ന​​തും പി​​ന്നീ​​ട് ടീ​​മു​​ക​​ള്‍ പാ​​ക് പ​​ര്യ​​ട​​നം ന​​ട​​ത്താ​​തി​​രു​​ന്ന​​പ്പോ​​ള്‍ ല​​ങ്ക പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി പ്ര​​തി​​സ​​ന്ധി​​യി​​ല്‍ കൂ​​ട്ടാ​​യ​​തും എ​​സ്എ​​ല്‍​സി പി​​സി​​ബി​​ക്കു ന​​ല്‍​കി​​യ ക​​ത്തി​​ല്‍ സൂ​​ചി​​പ്പി​​ച്ചു. അ​​തു​​കൊ​​ണ്ട് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കി ഒ​​പ്പം നി​​ല്‍​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ല​​ങ്ക​​യു​​ടെ ഇ​​മോ​​ഷ​​ണ​​ല്‍ തു​​റു​​പ്പ് ചീ​​ട്ട്.

► പി​​സി​​ബി & ബി​​സി​​ബി

ക​​റാ​​ച്ചി​​യി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ഐ​​സി​​സി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഇ​​മ്രാ​​ന്‍ ഖ്വാ​​ജ പി​​സി​​ബി ചെ​​യ​​ര്‍​മാ​​ന്‍ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌വി, ​​ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) പ്ര​​സി​​ഡ​​ന്‍റ് അ​​മി​​നു​​ള്‍ ഇ​​സ്‌ലാം ​​ബു​​ള്‍​ബു​​ള്‍ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പ​​ങ്കെ​​ടു​​ത്ത​​ത്. പി​​സി​​ബി ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​ര​​ത്തി​​യ​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ഐ​​സി​​സി ഫു​​ള്‍ മെം​​ബ​​ര്‍ രാ​​ജ്യ​​ങ്ങ​​ള്‍​ക്ക് ഇ​​പ്പോ​​ള്‍ ന​​ല്‍​കു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ഹി​​ത രീ​​തി​​യി​​ല്‍ മാ​​റ്റം​​വ​​രു​​ത്തി പു​​തി​​യ രീ​​തി കൊ​​ണ്ടു​​വ​​രു​​ക, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍ പു​​നഃസ്ഥാ​​പി​​ക്കു​​ക, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​ല്‍ ടീം ​​അം​​ഗ​​ങ്ങ​​ള്‍ പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം ചെ​​യ്യ​​ണം എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളാ​​ണ് പി​​സി​​ബി മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്. ഇ​​തി​​ല്‍ ഇ​​ന്ത്യ x പാ​​ക് പ​​ര​​മ്പ​​ര ന​​ട​​ക്കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​യാ​​ണ് വി​​വ​​രം. പി​​സി​​ബി​​യു​​ടെ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ളി​​ല്‍ ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഔ​​ദ്യോ​​ഗി​​ക റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ ല​​ഭ്യ​​മ​​ല്ല.

ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റേ​​ണ്ടി​​വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ത​​ങ്ങ​​ള്‍​ക്കു​​ണ്ടാ​​യ സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​ത്തി​​നു പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ ആ​​വ​​ശ്യം. എ​​ന്നാ​​ല്‍, ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ​​തി​​നാ​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​നു​​മേ​​ല്‍ സാ​​മ്പ​​ത്തി​​ക അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഐ​​സി​​സി അ​​റി​​യി​​ച്ചു.

Sports

വാ​ർ​ഷി​ക ക​രാ​ർ: കോ​ഹ്‌ലി​, രോ​ഹി​ത് ഗ്രേ​ഡ് ബി​യി​ൽ

മും​​​​ബൈ: 2025-26 വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ പു​​​​രു​​​​ഷ-​​​​വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ർ​​​​ഷി​​​​ക ക​​​​രാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ബി​​​​സി​​​​സി​​​​ഐ. 30 പു​​​​രു​​​​ഷ താ​​​​ര​​​​ങ്ങ​​​​ളും 21 വ​​​​നി​​​​താ താ​​​​ര​​​​ങ്ങ​​​​ളും ക​​​​രാ​​​​റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടു.

സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി​​​​യെ​​​​യും രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യെ​​​​യും ബി ​​​​ഗ്രേ​​​​ഡി​​​​ലേ​​​​ക്ക് ത​​​​രം​​​​താ​​​​ഴ്ത്തി​​​​യ​​​​പ്പോ​​​​ൾ ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് ടീ​​​​മി​​​​ലെ ഓ​​​​പ്പ​​​​ണ​​​​റാ​​​​യ ഇ​​​​ഷാ​​​​ൻ കി​​​​ഷ​​​​നെ വാ​​​​ർ​​​​ഷി​​​​ക ക​​​​രാ​​​​റി​​​​ൽ​​​​നി​​​​ന്ന് വീ​​​​ണ്ടും ത​​​​ഴ​​​​ഞ്ഞു. കൂ​​​​ടാ​​​​തെ ഏ​​​​ഴ് കോ​​​​ടി രൂ​​​​പ വാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന ‘എ ​​​​പ്ല​​​​സ്’ വി​​​​ഭാ​​​​ഗം ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​ഴി​​​​വാ​​​​ക്കി.

ശു​​​​ഭ്മ​​​​ൻ ഗി​​​​ൽ, ജ​​​​സ്പ്രീ​​​​ത് ബും​​​​റ, ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ എ​​​​ന്നി​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് എ ​​​​ഗ്രേ​​​​ഡി​​​​ലു​​​​ള്ള​​​​ത്. എ ​​​​ഗ്രേ​​​​ഡു​​​​കാ​​​​രു​​​​ടെ വാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​ഫ​​​​ലം ബി​​​​സി​​​​സി​​​​ഐ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല. മ​​​​ല​​​​യാ​​​​ളി താ​​​​രം സ​​​​ഞ്ജു സാം​​​​സ​​​​ണ്‍ ഗ്രേ​​​​ഡ് സി​​​​യി​​​​ൽ തു​​​​ട​​​​രും.

വ​​​​നി​​​​താ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ക​​​​രാ​​​​റി​​​​ലും ബി​​​​സി​​​​സി​​​​ഐ മാ​​​​റ്റം വ​​​​രു​​​​ത്തി. ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​ർ, സ്മൃ​​​​തി മ​​​​ന്ദാ​​​​ന, ദീ​​​​പ്തി ശ​​​​ർ​​​​മ എ​​​​ന്നി​​​​വ​​​​ർ എ ​​​​ഗ്രേ​​​​ഡി​​​​ൽ തു​​​​ട​​​​രു​​​​ന്പോ​​​​ൾ ജെ​​​​മീ​​​​മ റോ​​​​ഡ്രി​​​​ഗ​​​​സി​​​​നെ ബി​​​​യി​​​​ൽ നി​​​​ന്ന് എ ​​​​ഗ്രേ​​​​ഡി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തി. മ​​​​ല​​​​യാ​​​​ളി താ​​​​രങ്ങൾ പട്ടികയിലി​​​​ല്ല.

പുരുഷ താരങ്ങൾ

ഗ്രേ​​​​ഡ് എ: ​​​​ശു​​​​ഭ്മ​​​​ൻ ഗി​​​​ൽ, ജ​​​​സ്പ്രീ​​​​ത് ബും​​​​റ, ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ.

ഗ്രേ​​​​ഡ് ബി: ​​​​രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ, വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി, ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ, ഋ​​​​ഷ​​​​ഭ് പ​​​​ന്ത്, സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ്, കു​​​​ൽ​​​​ദീ​​​​പ് യാ​​​​ദ​​​​വ്, മു​​​​ഹ​​​​മ്മ​​​​ദ് സി​​​​റാ​​​​ജ്, വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ സു​​​​ന്ദ​​​​ർ, യ​​​​ശ​​​​സ്വി ജ​​​​യ്സ്വാ​​​​ൾ, ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ.

ഗ്രേ​​​​ഡ് സി: ​​​​സ​​​​ഞ്ജു സാം​​​​സ​​​​ണ്‍, അ​​​​ക്സ​​​​ർ പ​​​​ട്ടേ​​​​ൽ, തി​​​​ല​​​​ക് വ​​​​ർ​​​​മ, റി​​​​ങ്കു സിം​​​​ഗ്, ശി​​​​വം ദു​​​​ബെ, അ​​​​ർ​​​​ഷ്ദീ​​​​പ് സിം​​​​ഗ്, പ്ര​​​​സി​​​​ദ്ധ് കൃ​​​​ഷ്ണ, ആ​​​​കാ​​​​ശ് ദീ​​​​പ്, ധ്രു​​​​വ് ജൂ​​​​റ​​​​ൽ, ഹ​​​​ർ​​​​ഷി​​​​ത് റാ​​​​ണ, വ​​​​രു​​​​ണ്‍ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി, നി​​​​തീ​​​​ഷ് കു​​​​മാ​​​​ർ റെ​​​​ഡ്ഢി, അ​​​​ഭി​​​​ഷേ​​​​ക് ശ​​​​ർ​​​​മ, സാ​​​​യ് സു​​​​ദ​​​​ർ​​​​ശ​​​​ൻ, ര​​​​വി വി​​​​ഷ്ണോ​​​​യ്, ഋ​​​​തു​​​​രാ​​​​ജ് ഗെ​​​​യ്ക്‌​​വാ​​​​ദ്.

Sports

കൗ​​മാ​​ര ചാ​​മ്പ്യ​​ന്മാ​​ര്‍​ക്ക് 7.5 കോ​​ടി

മും​​ബൈ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ന്‍ ടീ​​മി​​നു സ​​മ്മാ​​നം പ്ര​​ഖ്യാ​​പി​​ച്ച് ബി​​സി​​സി​​ഐ. 7.5 കോ​​ടി രൂ​​പ​​യാ​​ണ് കൗ​​മാ​​ര ചാ​​മ്പ്യ​​ന്മാ​​ര്‍​ക്ക് പാ​​രി​​തോ​​ഷി​​ക​​മാ​​യി ന​​ല്‍​കു​​ക. ഹ​​രാ​​രെ​​യി​​ല്‍ ന​​ട​​ന്ന ഫൈ​​ന​​ലി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നെ 100 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 എ​​ട്ടാം ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ​​ച്ചി​​ന്‍റെ പ്ര​​ശം​​സ

ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19 ടീ​​മി​​നെ സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​ര്‍, വി​​രാ​​ട് കോ​​ഹ്‌ലി, ​​ഗൗ​​തം ഗം​​ഭീ​​ര്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ പ്ര​​ശം​​സി​​ച്ചു. “ഈ ​​യു​​വ​​സം​​ഘ​​ത്തി​​ന്‍റെ ഭ​​യ​​മി​​ല്ലാ​​ത്ത ക്രി​​ക്ക​​റ്റ് ക​​ളി​​യി​​ല്‍ അ​​ഭി​​മാ​​നം​​കൊ​​ള്ളു​​ന്നു. സൂ​​ര്യ​​വം​​ശി നി​​ങ്ങ​​ള്‍​ക്കു​​ള്ള​​പ്പോ​​ള്‍ ബ്ലോ​​ക്ബ​​സ്റ്റ​​ര്‍ പ്ര​​തീ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്. വൈ​​ഭ​​വ് അ​​തി​​മ​​നോ​​ഹ​​രം’’- സ​​ച്ചി​​ന്‍ എ​​ക്‌​​സി​​ല്‍ കു​​റി​​ച്ചു.

National

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി; 'അനാവശ്യ ഹര്‍ജി'യെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ദേശീയ ക്രിക്കറ്റ് ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് തടയണമെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരം അനാവശ്യ ഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളയരുതെന്ന് കോടതി ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കി.

ബിസിസിഐ ഒരു സ്വകാര്യ സംഘടനയാണെന്നും അത് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയല്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. അതിനാല്‍ ബിസിസിഐ തിരഞ്ഞെടുക്കുന്ന ടീമിനെ 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

'ലോകമെമ്പാടും കളിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല എന്ന് എങ്ങനെ പറയാനാകും?' എന്ന് കോടതി ചോദിച്ചു. ഗവണ്‍മെന്റ് അല്ലാത്ത ഏതെങ്കിലും സ്വകാര്യ ക്ലബ്ബാണ് ഈ പേര് ഉപയോഗിക്കുന്നതെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കാമെന്നും എന്നാല്‍ ഇത് തികച്ചും അനാവശ്യമായ വാദമാണെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ഡല്‍ഹി ഹൈക്കോടതിയും ഈ ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി ഹര്‍ജിക്കാരന് പിഴ ചുമത്തേണ്ടതായിരുന്നുവെന്നും എങ്കില്‍ സുപ്രീംകോടതി വരെ ഈ പരാതി എത്തില്ലായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.ഹര്‍ജിക്കാരന് 10 ലക്ഷം രൂപ പിഴ ചുമത്താന്‍ കോടതി ആദ്യം ആലോചിച്ചുവെങ്കിലും വക്കീലിന്റെ അഭ്യര്‍ത്ഥന പ്രകാരം പിഴ ഒഴിവാക്കി. എങ്കിലും ഇത്തരം ഹര്‍ജികള്‍ ഭാവിയില്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Sports

സെ​​ല​​ക്ട​​ര്‍​മാ​​രു​​ടെ തീ​​രു​​മാ​​നം മാ​​നി​​ക്കു​​ന്നു: ശുഭ്മാൻ ഗി​​ല്‍

വ​​ഡോ​​ദ​​ര: ഐ​​സി​​സി 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ ബി​​സി​​സി​​ഐ സെ​​ല​​ക്ട​​ര്‍​മാ​​രു​​ടെ തീ​​രു​​മാ​​ന​​ത്തെ മാ​​നി​​ക്കു​​ന്ന​​താ​​യി ഏ​​ക​​ദി​​ന, ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍.

ലോ​​ക​​ക​​പ്പ് ടീ​​മി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ക്കു​​റി​​ച്ച് ആ​​ദ്യ​​മാ​​യാ​​ണ് ഗി​​ല്‍ പ്ര​​തി​​ക​​രി​​ക്കു​​ന്ന​​ത്. ന്യൂ​​സി​​ല​​ന്‍​ഡി​​നെ​​തി​​രേ ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കു മു​​ന്നി​​ല്‍ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഗി​​ല്ലി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

“എ​​ന്‍റെ ജീ​​വി​​ത​​ത്തി​​ല്‍ ഞാ​​ന്‍ വി​​ശ്വ​​സി​​ക്കു​​ന്നു. എ​​വി​​ടെ​​യാ​​ണോ ഞാ​​ന്‍ ആ​​യി​​രി​​ക്കേ​​ണ്ട​​ത് അ​​വി​​ടെ​​യാ​​ണു​​ള്ള​​ത്. എ​​ന്‍റെ വി​​ധി​​യി​​ല്‍ എ​​ഴു​​ത​​പ്പെ​​ട്ട​​തൊ​​ന്നും ആ​​ര്‍​ക്കും തി​​രു​​ത്താ​​നാ​​കി​​ല്ല.

ഒ​​രു ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ ലോ​​ക​​ക​​പ്പ് ക​​ളി​​ക്കു​​ക, രാ​​ജ്യ​​ത്തി​​നാ​​യി ലോ​​ക​​ക​​പ്പ് ട്രോ​​ഫി നേ​​ടു​​ക എ​​ന്ന​​തെ​​ല്ലാം ആ​​ഗ്ര​​ഹ​​ങ്ങ​​ളാ​​ണ്. ഞാ​​ന്‍ സെ​​ല​​ക്ട​​ര്‍​മാ​​രു​​ടെ തീ​​രു​​മാ​​ന​​ത്തെ മാ​​നി​​ക്കു​​ന്നു. ഇ​​ന്ത്യ​​ന്‍ ടീം ​​ലോ​​ക​​ക​​പ്പ് നേ​​ടു​​മെ​​ന്ന് ഞാ​​ന്‍ ഉ​​റ​​ച്ചു വി​​ശ്വ​​സി​​ക്കു​​ന്നു, ടീ​​മി​​ന് എ​​ല്ലാ ഭാ​​വു​​ക​​ങ്ങ​​ളും’’-​​ഗി​​ല്‍ പ​​റ​​ഞ്ഞു.

Sports

ഐപിഎൽ 2026 സീസണിൽനിന്ന് ബംഗ്ലാദേശിന്‍റെ മു​സ്താ​ഫി​സുറിനെ പു​റ​ത്താക്കി

കോ​​​​ൽ​​​​ക്ക​​​​ത്ത: ഐ​​​​പി​​​​എ​​​​ൽ 2026 സീ​​​​സ​​​​ണി​​​​ൽ​​​​നി​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് പേ​​​​സ​​​​ർ മു​​​​സ്താ​​ഫി​​​​സു​​ർ റ​​​​ഹ്മാ​​​​ൻ പു​​​​റ​​​​ത്ത്. ബി​​​​സി​​​​സി​​​​ഐ നി​​​​ർ​​​​ദേ​​​​ശ പ്ര​​​​കാ​​​​രം കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സ് താ​​​​ര​​​​ത്തെ ടീം ​​​​സ്ക്വാ​​​​ഡി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​താ​​​​യി ഇ​​​​ന്ന​​​​ലെ അ​​​​റി​​​​യി​​​​ച്ചു. 2026 ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഏ​​​​ക താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു മു​​​​സ്താ​​ഫി​​​​സു​​ർ റ​​​​ഹ്മാ​​​​ൻ.

അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യ്ക്ക് മ​​​​റ്റൊ​​​​രു താ​​​​ര​​​​ത്തെ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​വാ​​​​ദം ബി​​​​സി​​​​സി​​​​ഐ ന​​​​ൽ​​​​കി. ഇ​​ന്ത്യ​​യും ബം​​ഗ്ലാ​​ദേ​​ശും ത​​​​മ്മി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധ​​​​ത്തി​​​​ലെ വി​​​​ള്ള​​​​ലി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് താ​​​​ര​​​​ത്തെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു മ​ത​വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ദു​​​​ബാ​​​​യി​​​​ൽ ന​​​​ട​​​​ന്ന താ​​​​ര​​​​ലേ​​​​ല​​​​ത്തി​​​​ൽ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സും ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സും ഉ​​​​യ​​​​ർ​​​​ത്തി​​​​യ ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി അ​​​​തി​​​​ജീ​​​​വി​​​​ച്ച് 9.20 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​ണ് 30കാ​​​​ര​​​​നാ​​​​യ ഇ​​​​ടം​​ക​​യ്യ​​ൻ പേ​​​​സ​​​​റെ കോ​​​​ൽ​​​​ക്ക​​​​ത്ത സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. പു​​​​തി​​​​യൊ​​​​രു ആ​​​​ക്ര​​​​മ​​​​ണോ​​​​ത്സു​​​​ക ബൗ​​​​ളിം​​​​ഗ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഒ​​​​രു​​​​ക്കാ​​​​നു​​​​ള്ള കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യു​​​​ടെ ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് തി​​​​രി​​​​ച്ച​​​​ടി​​​​കൂ​​​​ടി​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.

ആ​​​​കാ​​​​ശ് ദീ​​​​പ്, ശ്രീ​​​​ല​​​​ങ്ക​​​​യു​​​​ടെ മ​​​​തീ​​​​ഷ പ​​​​തി​​​​ര​​​​ണ, ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​ൾ​​​​ റൗ​​​​ണ്ട​​​​ർ കാ​​​​മ​​​​റൂ​​​​ണ്‍ ഗ്രീ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് ബൗ​​​​ളിം​​​​ഗ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലു​​​​ള്ള പ്ര​​​​ധാ​​​​ന താ​​​​ര​​​​ങ്ങ​​​​ൾ. കാ​​​​മ​​​​റൂ​​​​ണ്‍ ഗ്രീ​​​​നെ​​​​യും മ​​​​തീ​​​​ഷ് പ​​​​തി​​​​ര​​​​ണ​​​​യെ​​​​യും വ​​​​ന്പ​​​​ൻ തു​​​​ക ന​​​​ൽ​​​​കി​​​​യാ​​​​ണ് കോ​​​​ൽ​​​​ക്ക​​​​ത്ത ത​​​​ന്ത്രം ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ടീ​​​​മി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ്, രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ്, ഡ​​​​ൽ​​​​ഹി ക്യാ​​​​പ്പി​​​​റ്റ​​​​ൽ​​​​സ്, ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സ് എ​​​​ന്നീ ടീ​​​​മു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് മു​​​​സ്താ​​ഫി​​​​സു​​ർ മു​​​​ൻ സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ൽ ക​​​​ളി​​​​ച്ച​​​​ത്. 2016 ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ താ​​​​രം ഇ​​​​തു​​​​വ​​​​രെ 60 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് 65 വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

Sports

ശ്രേ​​യ​​സ് അ​​യ്യ​​റി​​നു പി​​ന്നാ​​ലെ ഇ​​ഷാ​​ന്‍ കി​​ഷ​​നും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി​​

2023 ഡി​​സം​​ബ​​ര്‍ കാ​​ല​​ഘ​​ട്ടം; അ​​ന്നൊ​​രു​​നാ​​ളി​​ല്‍ ര​​ണ്ട് ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളെ ബി​​സി​​സി​​ഐ സെ​​ന്‍​ട്ര​​ല്‍ ക​​രാ​​റി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി. ഒ​​ന്ന് ശ്രേ​​യ​​സ് അ​​യ്യ​​ര്‍, ര​​ണ്ട് ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍. പു​​ക​​ഞ്ഞ കൊ​​ള്ളി​​ക​​ള്‍ പു​​റ​​ത്തെ​​ന്നാ​​യി​​രു​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ള്‍ ഹെ​​ഡിം​​ഗ് നി​​ര​​ത്തി​​യ​​ത്. കാ​​ര​​ണം, ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കാ​​ന്‍ ശ്രേ​​യ​​സ് അ​​യ്യ​​റും ഇ​​ഷാ​​ന്‍ കി​​ഷ​​നും വി​​സ​​മ്മ​​തി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ​​ല്ലാം സൈ​​ഡ് ബെ​​ഞ്ചി​​ല്‍ ഇ​​രി​​ക്കേ​​ണ്ടി​​വ​​ന്ന​​തി​​നാ​​ല്‍ ദേ​​ശീ​​യ ഡ്യൂ​​ട്ടി​​യോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍ ചെ​​യ്ത കു​​റ്റം. അ​​തും ഇ​​ന്ത്യ​​യു​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ. ഐ​​പി​​എ​​ല്ലി​​ലും ആ​​ഭ്യ​​ന്ത​​ര​​ത്തി​​ലും മി​​ന്നും പ്ര​​ക​​ട​​ന​​ത്തോ​​ടെ ശ്രേ​​യ​​സ് അ​​യ്യ​​ര്‍ 2024ല്‍ ​​ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​ത്തി. പ​​ടി​​ക്കു പു​​റ​​ത്തു​​ത​​ന്നെ​​യാ​​യി​​രു​​ന്ന ഇ​​ഷാ​​ന്‍ കി​​ഷ​​നെ​​ത്തേ​​ടി​​യും ഒ​​ടു​​വി​​ല്‍ ബി​​സി​​സി​​ഐ​​യു​​ടെ വി​​ളി​​യെ​​ത്തി. അ​​താ​​ക​​ട്ടെ, 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​​ക്കു​​ള്ള വി​​ളി​​യാ​​യി​​രു​​ന്നു.

ആ​​ഭ്യ​​ന്ത​​രം​​വ​​ഴി തി​​രി​​ച്ചെ​​ത്തി

2025 സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ഷാ​​ന്‍ കി​​ഷ​​നു ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വ് എ​​ളു​​പ്പ​​മാ​​ക്കി​​യ​​ത്. ര​​ണ്ട് വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ഇ​​ഷാ​​ന്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ജാ​​ര്‍​ഖ​​ണ്ഡി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു ഇ​​ടം​​കൈ ബാ​​റ്റ​​റും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍. 2026 ലോ​​ക​​ക​​പ്പി​​നു​​ള്ള ബാ​​ക്ക​​പ്പ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​ണ് ഈ 27​​കാ​​ര​​ന്‍. 2025 മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ 49 പ​​ന്തി​​ല്‍ 101 റ​​ണ്‍​സു​​മാ​​യി ടീ​​മി​​നെ ക​​ന്നി​​ക്കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​ത് ഇ​​ഷാ​​നാ​​യി​​രു​​ന്നു. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ 197.32 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ 571 റ​​ണ്‍​സു​​മാ​​യി ടോ​​പ് സ്‌​​കോ​​റ​​റാ​​യ​​തും ഇ​​ഷാ​​ന്‍​ത​​ന്നെ.

ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വും ആ​​ഭ്യ​​ന്ത​​ര​​ത്തി​​ലെ മി​​ക​​വി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു. 2025 ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി​​യി​​ല്‍ അ​​ട​​ക്കം ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ മി​​ക​​വ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​നു ഗു​​ണം ചെ​​യ്തു. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ താ​​രം നി​​ല​​വി​​ല്‍ വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ലേ​​ക്ക് ക​​രു​​ണ്‍ നാ​​യ​​ര്‍ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു.

ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍

വൈ​​റ്റ് ബോ​​ളി​​ല്‍ ടോ​​പ് ഓ​​ര്‍​ഡ​​റി​​ല്‍ ക​​ളി​​ക്കാ​​ന്‍ പ​​റ്റി​​യ ബാ​​റ്റ​​റാ​​ണ് ഇ​​ഷാ​​ന്‍ എ​​ന്നാ​​ണ് ബി​​സി​​സി​​ഐ ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റി​​ന്‍റെ വി​​ശദീ​​ക​​ര​​ണം. 2023 ന​​വം​​ബ​​റി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20​​യി​​ലാ​​ണ് ഇ​​ഷാ​​ന്‍ അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്. 2025 ഐ​​പി​​എ​​ല്ലി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി ഒ​​രു സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ ഇ​​ഷാ​​ന്‍റെ ക​​ന്നി സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു അ​​ത്.

ഇ​​ന്ത്യ​​ക്കാ​​യി 32 ട്വ​​ന്‍റി-20​​യി​​ല്‍​നി​​ന്ന് ആ​​റ് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യ​​ട​​ക്കം 796 റ​​ണ്‍​സ് നേ​​ടി. 123.37 ആ​​ണ് സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. ര​​ണ്ട് ടെ​​സ്റ്റും 27 ഏ​​ക​​ദി​​ന​​വും ക​​ളി​​ച്ച രാ​​ജ്യാ​​ന്ത​​ര പ​​രി​​ച​​യ​​വും ഇ​​ഷാ​​നു സ്വ​​ന്തം.

Sports

ശുഭ്മാൻ ഗി​​ല്ലി​​നു ട്വ​​ന്‍റി-20 കളിക്കാം

മും​​ബൈ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര ക​​ളി​​ക്കാ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ആ​​രോ​​ഗ്യ​​വാ​​നാ​​ണെ​​ന്ന് ബി​​സി​​സി​​ഐ.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ആ​​ദ്യടെ​​സ്റ്റി​​നി​​ടെ ക​​ഴു​​ത്തി​​നു പ​​രി​​ക്കേ​​റ്റ ഗി​​ല്‍ ഇ​​തു​​വ​​രെ ക​​ള​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യി​​ട്ടി​​ല്ല.

ട്വ​​ന്‍റി-20​​ക്കു​​ള്ള 15 അം​​ഗ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഗി​​ല്ലി​​നെ വൈ​​സ് ക്യാ​​പ്റ്റ​​നാ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

Sports

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ പ​​ട​​ല​​പ്പി​​ണ​​ക്കം

റാ​​യ്പു​​ര്‍: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ സൂ​​പ്പ​​ര്‍ സീ​​നി​​യേ​​ഴ്‌​​സാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി, ​രോ​​ഹി​​ത് ശ​​ര്‍​മ എ​​ന്നി​​വ​​രെ മ​​യ​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി ബി​​സി​​സി​​ഐ. മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​റു​​മാ​​യി രോ-​​കോ സ​​ഖ്യം ശീ​​ത​​സ​​മ​​ര​​ത്തി​​ലാ​​ണെ​​ന്നാ​​ണ് ടീ​​മി​​ന്‍റെ അ​​ക​​ത്ത​​ള​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​വ​​രം.

ഗം​​ഭീ​​ര്‍ ത​​ല​​മു​​റ​​മാ​​റ്റ​​ത്തി​​ന്‍റെ മ​​റ​​പിടിച്ച് കോ​​ഹ്‌​ലി, ​രോ​​ഹി​​ത് എ​​ന്നി​​വ​​രെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്ന് നൈ​​സാ​​യി ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. വി​​ട​​പ​​റ​​യാ​​ന്‍​പോ​​ലും കാ​​ത്തു​​നി​​ല്‍​ക്കാ​​തെ 2025 ഐ​​പി​​എ​​ല്ലി​​നി​​ടെ​​യാ​​യി​​രു​​ന്നു ഇ​​രു​​വ​​രും ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്നു​​ള്ള വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത്. അ​​തും ഇം​​ഗ്ല​​ണ്ടി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ പ​​ര്യ​​ട​​ന​​ത്തി​​നു തൊ​​ട്ടു​​മു​​മ്പ്. നി​​ല​​വി​​ല്‍ ഏ​​ക​​ദി​​ന​​ത്തി​​ല്‍ മാ​​ത്ര​​മേ രോ-​​കോ സ​​ഖ്യം ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ക്കു​​ന്നു​​ള്ളൂ.

ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ലാ​​യി​​രു​​ന്നു രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഫൈ​​ന​​ലി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ല്‍ രോ​​ഹി​​ത് 202 റ​​ണ്‍​സു​​മാ​​യി പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​സീ​​രീ​​സാ​​യി. ഇ​​ന്ത്യ ജ​​യി​​ച്ച മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ രോ​​ഹി​​ത് സെ​​ഞ്ചു​​റി​​യും (121*) കോ​​ഹ്‌​ലി (74*) ​അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി. അ​​തി​​നു​​ശേ​​ഷം ഇ​​രു​​വ​​രും ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ ക​​ളി​​ച്ച മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ റാ​​ഞ്ചി ഏ​​ക​​ദി​​നം.

റാ​​ഞ്ചി​​യി​​ല്‍ കോ​​ഹ്‌​ലി (135) ​സെ​​ഞ്ചു​​റി​​യും രോ​​ഹി​​ത് (57) അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി. സൂ​​പ്പ​​ര്‍ ബാ​​റ്റിം​​ഗി​​ലു​​മാ​​യി സീ​​നി​​യേ​​ഴ്‌​​സാ​​യ രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും ത​​ങ്ങ​​ളു​​ടെ ക്ലാ​​സ് തു​​ട​​രെ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​തും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ ഹോം ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര ദ​​യ​​നീ​​യ​​മാ​​യി കൈ​​വി​​ട്ട​​തു​​മെ​​ല്ലാം ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഡ്ര​​സിം​​ഗ് റൂം ​​അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ക​​ലു​​ഷി​​താ​​വ​​സ്ഥ സൃ​​ഷ്ടി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

കൂ​​ടി​​ക്കാ​​ഴ്ച ഇ​​ന്ന്?

രോ​​ഹി​​ത്, കോ​​ഹ്‌​ലി ​എ​​ന്നി​​വ​​രു​​മാ​​യി ബി​​സി​​സി​​ഐ​​യും ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റും കൂ​​ടു​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​നം ന​​ട​​ക്കു​​ന്ന റാ​​യ്പു​​രി​​ല്‍ ഇ​​ന്നാ​​യി​​രി​​ക്കും യോ​​ഗ​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. ഇ​​ന്നു യോ​​ഗം ന​​ട​​ന്നി​​ല്ലെ​​ങ്കി​​ല്‍ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ന്‍റെ വേ​​ദി​​യാ​​യ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തി​​ല്‍ അ​​തു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​വ​​രം. നാ​​ളെ​​യാ​​ണ് ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഏ​​ക​​ദി​​നം.

യോ​​ഗ​​ത്തി​​ല്‍ ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ദേ​​വ​​ജി​​ത് സൈ​​ക്കി​​യ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി പ്ര​​ഭ്‌​​തേ​​ജ് സിം​​ഗ് ഭാ​​ട്യ, മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​ര്‍, സെ​​ല​​ക്‌​ഷ​​ന്‍ ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​ര്‍ എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളും പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റും ഡ​​ല്‍​ഹി ടീ​​മി​​ല്‍ കോ​​ഹ്‌​ലി​​യു​​ടെ സ​​ഹ​​താ​​ര​​വു​​മാ​​യി​രു​ന്ന മി​​ഥു​​ന്‍ മ​​ന്‍​ഹാ​​ന്‍ യോ​​ഗ​​ത്തി​​ല്‍ സം​​ബ​​ന്ധി​​ക്കു​​മോ എ​​ന്ന​​തി​​ല്‍ വ്യ​​ക്ത​​ത​​യി​​ല്ല.

വ​​ള​​രു​​ന്ന അ​​സ്വ​​സ്ഥ​​ത

മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​റും ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റും ഒ​​രു​​വ​​ശ​​ത്തും രോ​​ഹി​​ത്തും കോ​​ഹ്‌ലി​​യും എ​​തി​​ര്‍​ഭാ​​ഗ​​ത്തു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ക്രി​​ക്ക​​റ്റി​​ന്‍റെ ഏ​​ക​​ദി​​ന യാ​​ത്ര​​യെ​​ന്നാ​​ണ് സൂ​​ച​​ന. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റു​​മാ​​യി രോ-​​കോ സ​​ഖ്യം വ്യ​​ക്ത​​മാ​​യ അ​​ക​​ലം പാ​​ലി​​ച്ച​​താ​​യും റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു.

രാ​​ഹു​​ല്‍ ദ്രാ​​വി​​ഡി​​ന്‍റെ പി​​ന്‍​ഗാ​​മി​​യാ​​യി ഇ​​ന്ത്യ​​ന്‍ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​പ്പോ​​ഴ​​ത്തെ സൗ​​ഹൃ​​ദം ഗം​​ഭീ​​റി​​ന് നി​​ല​​വി​​ല്‍ രോ​​ഹി​​ത്തി​​നോ​​ടും കോ​​ഹ്‌​ലി​​യോ​​ടും ഇ​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഇ​​രു​​വ​​രു​​ടെ​​യും ഭാ​​വി സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഗം​​ഭീ​​ര്‍ ത​​ന്ത്ര​​പ​​ര​​മാ​​യി ഒ​​ഴി​​ഞ്ഞു​​മാ​​റു​​ക​​യാ​​ണ് പ​​തി​​വ്.

റാ​​ഞ്ചി ഏ​​ക​​ദി​​ന​​ത്തി​​ല്‍ ക​​ളി​​ച്ച​​തോ​​ടെ, രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ഒ​​ന്നി​​ച്ചു ക​​ളി​​ച്ച​​തി​​ന്‍റെ (392) റി​​ക്കാ​​ര്‍​ഡ് രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും സ്വ​​ന്ത​​മാ​​ക്കി. ഏ​​ക​​ദി​​ന​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സി​​ക്‌​​സ് (352) റി​​ക്കാ​​ര്‍​ഡ് രോ​​ഹി​​ത്തും ഏ​​ക​​ദി​​ന​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സെ​​ഞ്ചു​​റി (6) റി​​ക്കാ​​ര്‍​ഡി​​ല്‍ കോ​​ഹ്‌ലി​​യും എ​​ത്തി​​യി​​രു​​ന്നു.

ടെ​​സ്റ്റ് പ്ര​​ശ്‌​​ന​​വും വി​​ഷ​​യം

യോ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ പ്ര​​ശ്‌​​ന​​ങ്ങ​​ളും ച​​ര്‍​ച്ച​​യാ​​കും. ടീം ​​സെ​​ല​​ക്‌​ഷ​​നെ​​തി​​രേ മു​​ന്‍ താ​​ര​​ങ്ങ​​ള്‍ അ​​ട​​ക്കം രം​​ഗ​​ത്തു​​വ​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ യോ​​ഗം വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ടെ​​സ്റ്റി​​ല്‍ ക​​രു​​ണ്‍ നാ​​യ​​ര്‍, സ​​ര്‍​ഫ​​റാ​​സ് ഖാ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രെ അ​​തി​​വേ​​ഗം ത​​ഴ​​ഞ്ഞതും സാ​​യ് സു​​ദ​​ര്‍​ശ​​ന്‍, നി​​തീ​​ഷ് കു​​മാ​​ര്‍ റെ​​ഡ്ഡി, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രെ സ്ഥി​​ര​​മാ​​യി നി​​ല​​നി​​ര്‍​ത്തു​​ന്ന​​തും തു​​റ​​ന്ന വി​​മ​​ര്‍​ശ​​ന​​ങ്ങ​​ള്‍​ക്കു കാ​​ര​​ണ​​മാ​​യി​​രു​​ന്നു.

റാ​​ഞ്ചി​​യി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സി​​ന് ജ​​യി​​ച്ചെ​​ങ്കി​​ലും ബൗ​​ളിം​​ഗി​​ലെ പി​​ഴ​​വും ബ​​ല​​ഹീ​​ന​​ത​​യും എ​​ടു​​ത്തു കാ​​ണി​​ക്ക​​പ്പെ​​ട്ടു. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റി​​നെ സ്പി​​ന്‍ ഓ​​ള്‍​റൗ​​ണ്ട​​റാ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും മൂ​​ന്ന് ഓ​​വ​​ര്‍ മാ​​ത്ര​​മേ എ​​റി​​യി​​ച്ചു​​ള്ളൂ. മാ​​നേ​​ജ്‌​​മെ​​ന്‍റ് ക്വോ​​ട്ട​​യി​​ല്‍ ചി​​ല ക​​ളി​​ക്കാ​​ര്‍ ഗം​​ഭീ​​ര്‍-​​അ​​ഗാ​​ര്‍​ക്ക​​ര്‍ കൂ​​ട്ടു​​കെ​​ട്ടി​​ല്‍ ദേ​​ശീ​​യ ടീം ​​ജ​​ഴ്‌​​സി അ​​ണി​​യു​​ന്ന​​താ​​യു​​ള്ള ആ​​ക്ഷേ​​പ​​വും ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.

Sports

ഓ​സ്‌​ട്രേ​ലി​യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മം; ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി ബി​സി​സി​ഐ

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ഐ​സി​സി വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ട് ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി ബി​സി​സി​ഐ. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ ഇ​ൻ​ഡോ​ർ സ്വ​ദേ​ശി അ​ഖീ​ൽ ഖാ​ൻ ഓ​സീ​സ് താ​ര​ങ്ങ​ളെ പി​ന്തു​ട​രു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. താ​ര​ങ്ങ​ൾ റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ നി​ന്ന് ഒ​രു ക​ഫേ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും ടീം ​സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റാ​യ ഡാ​നി സി​മ്മ​ൺ​സി​നെ വി​വ​രം അ​റി​യി​ച്ചു. ഡാ​നി വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഇ​ൻ​ഡോ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ര​ണ്ട് താ​ര​ങ്ങ​ളെ​യും നേ​രി​ൽ ക​ണ്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബി​എ​ൻ​എ​സ് സെ​ക്ഷ​ൻ 74, 78, എ​ന്നി​വ പ്ര​കാ​രം എം​ഐ​ജി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബൈ​ക്കി​ന്‍റെ ന​മ്പ​ർ ക​ണ്ടെ​ത്തി. അ​തി​ൽ നി​ന്നും ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്തു​ക​യും പ്ര​തി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യു​മാ​യി​രു​ന്നു. അ​ഖീ​ൽ ഖാ​നെ പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു.

Sports

ഗാം​ഗു​ലി ബി​സി​സി​ഐ ത​ല​പ്പ​ത്തേ​ക്കി​ല്ല; മി​ഥു​ന്‍ മ​ന്‍​ഹാ​സി​ന് സാ​ധ്യ​ത

മും​ബൈ: ഡ​ല്‍​ഹി മു​ന്‍ ക്രി​ക്ക​റ്റ് താ​രം മി​ഥു​ന്‍ മ​ന്‍​ഹാ​സ് ബി​സി​സി​ഐ അ​ധ്യ​ക്ഷ​നാ​യേ​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വീ​ട്ടി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ചേ​ര്‍​ന്ന ബി​സി​സി​ഐ ഭാ​ര​വാ​ഹി​ക​ളു​ടെ അ​നൗ​ദ്യോ​ഗി​ക യോ​ഗ​ത്തി​ല്‍ ആ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. ഈ ​മാ​സം 28നാ​ണ് ബി​സി​സി​ഐ​യി​ലെ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്.

പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ര്‍, ഐ​പി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ട​ക്ക​മു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് മ​ത്സ​രം. റോ​ജ​ര്‍ ബി​ന്നി​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നു ശേ​ഷം പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല. നി​ല​വി​ല്‍ രാ​ജീ​വ് ശു​ക്ല​യാ​ണ് താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​ൻ.

നേ​ര​ത്തെ, സൗ​ര​വ് ഗാം​ഗു​ലി ഒ​രി​ക്ക​ല്‍ കൂ​ടി ബി​സി​സി​ഐ ത​ല​പ്പ​ത്തേ​ക്ക് വ​രു​മെ​ന്ന വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഗാം​ഗു​ലി​ക്ക് പു​റ​മേ ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ്, കി​ര​ണ്‍ മോ​റെ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ വി​വി​ധ ടീ​മു​ക​ളു​ടെ താ​ര​മാ​യി​രു​ന്ന, ജ​മ്മു കാ​ഷ്മീ​രി​ൽ നി​ന്നു​ള്ള മി​ഥു​ന്‍ മ​ന്‍​ഹാ​സ്, ഗു​ജ​റാ​ത്ത് ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

അ​തേ​സ​മ​യം, ബി​സി​സി​ഐ സെ​ക്ര​ട്ട​റി​യാ​യി ആ​സാം സ്വ​ദേ​ശി ദേ​വ​ജി​ത് സ​യ്കി​യ തു​ട​രും. പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ രാ​ജീ​വ് ശു​ക്ല വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. പ്ര​ഭ്‌​തേ​ജ് ഭാ​ട്ടി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​വും നി​ല​നി​ർ​ത്തി​യേ​ക്കും. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​ന്‍ മു​ന്‍ താ​രം ര​ഘു​റാം ഭ​ട്ട് ആ​ണ് പു​തി​യ ട്ര​ഷ​റ​ര്‍. അ​രു​ണ്‍ ധു​മാ​ല്‍ ഐ​പി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

Sports

ബി​സി​സി​ഐ ട​സ്‌​കേ​ഴ്‌​സി​ന് 538 കോ​ടി രൂ​പ ന​ല്‍​ക​ണം

മും​ബൈ: അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ, കൊ​ച്ചി ട​സ്‌​കേ​ഴ്‌​സി​ന്റെ ഭൂ​തം 14 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ബി​സി​സി​ഐ​യെ (ബോ​ര്‍​ഡ് ഓ​ഫ് ക​ണ്‍​ട്രോ​ള്‍ ഫോ​ര്‍ ക്രി​ക്ക​റ്റ് ഇ​ന്‍ ഇ​ന്ത്യ) വേ​ട്ട​യാ​ടു​ന്നു. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്റി-20 ക്രി​ക്ക​റ്റി​ന്റെ 2011 സീ​സ​ണി​ല്‍ മാ​ത്രം ക​ളി​ച്ച് വി​സ്മൃ​തി​യി​ലാ​യ കൊ​ച്ചി ട​സ്‌​കേ​ഴ്‌​സി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന ആ​ര്‍​ബി​ട്രേ​ഷ​ന്‍ ട്രൈ​ബ്യൂ​ണ​ലി​ന്റെ (ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി) വി​ധി ബോം​ബെ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ആ​ര്‍​ബി​ട്രേ​ഷ​ന്‍ ട്രൈ​ബ്യൂ​ണ​ല്‍ 2015ല്‍ ​വി​ധി​ച്ച 538 കോ​ടി രൂ​പ​യാ​ണ് ബി​സി​സി​ഐ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കേ​ണ്ട​ത്. ബി​സി​സി​ഐ​യു​ടെ അ​പ്പീ​ല്‍ ത​ള്ളി​ക്കൊ​ണ്ടാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി. ന​ഷ്ട​പ​രി​ഹാ​രം വേ​ണ്ടെ​ന്നും ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ മ​തി​യെ​ന്നു​മു​ള്ള കൊ​ച്ചി ട​സ്‌​കേ​ഴ്‌​സി​ന്റെ ആ​വ​ശ്യം ബി​സി​സി​ഐ ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യം ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​ക്കു മു​മ്പാ​കെ എ​ത്തി​യ​ത്.

ബി​സി​സി​ഐ​ക്കു തി​രി​ച്ച​ടി

ത​ര്‍​ക്ക പ​രി​ഹാ​സ കോ​ട​തി ഉ​ത്ത​ര​വ്, ബോം​ബെ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച​ത് ബി​സി​സി​ഐ​ക്കു തി​രി​ച്ച​ടി​യാ​യി. കൊ​ച്ചി ട​സ്‌​കേ​ഴ്‌​സ് ഫ്രാ​ഞ്ചൈ​സി​യു​ടെ മാ​തൃ ക​മ്പ​നി​യാ​യ കൊ​ച്ചി ക്രി​ക്ക​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നും (കെ​സി​പി​എ​ല്‍) അ​തി​ന്റെ പ്ര​ധാ​ന ഷെ​യ​ര്‍​ഹോ​ള്‍​ഡേ​ഴ്‌​സാ​യ റോ​ങ്‌​ദേ​വൂ സ്‌​പോ​ര്‍​ട്‌​സ് വേ​ള്‍​ഡി​നും (ആ​ര്‍​എ​സ്ഡ​ബ്ല്യു) 537.5 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​യു​ടെ വി​ധി. ബോം​ബെ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു.
1996 ലെ ​ആ​ര്‍​ബി​ട്രേ​ഷ​ന്‍ ആ​ന്‍​ഡ് ക​ണ്‍​സി​ലി​യേ​ഷ​ന്‍ നി​യ​മ​ത്തി​ന്റെ സെ​ക്ഷ​ന്‍ 34 പ്ര​കാ​രം ജ​സ്റ്റി​സ് ആ​ര്‍.​ഐ. ചാ​ഗ്ല​യാ​ണ് ബി​സി​സി​ഐ​യു​ടെ ഹ​ര്‍​ജി ത​ള്ളി​യ​ത്.

പ്ര​ശ്‌​നം തു​ട​ങ്ങി​യ​ത് ഇ​ങ്ങ​നെ

ക​രാ​ര്‍ ലം​ഘ​നം ആ​രോ​പി​ച്ചാ​യി​രു​ന്നു 2011ല്‍ ​ബി​സി​സി​ഐ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് കൊ​ച്ചി ട​സ്‌​കേ​ഴ്‌​സി​നെ പു​റ​ത്താ​ക്കി​യ​ത്. ഐ​പി​എ​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ട​സ്‌​കേ​ഴ്സ് ടീം ​ന​ല്‍​കി​യ 153 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഗ്യാ​ര​ന്റി, 2011 സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​നു ബി​സി​സി​ഐ ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്‍​വ​ലി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ പു​തി​യ ഗ്യാ​ര​ന്റി ന​ല്‍​കാ​നു​ള്ള നി​ര്‍​ദേ​ശം പാ​ലി​ക്കാ​ന്‍ ട​സ്‌​കേ​ഴ്സ് വി​സ​മ്മ​തി​ച്ചു. അ​തോ​ടെ ക​രാ​ര്‍ ലം​ഘ​ന​ത്തി​ന്റെ പേ​രി​ല്‍ ബി​സി​സി​ഐ 2011 സെ​പ്റ്റം​ബ​റി​ല്‍ ടീ​മി​നെ പു​റ​ത്താ​ക്കി. ന​ഷ്ട​പ​രി​ഹാ​രം വേ​ണ്ടെ​ന്നും ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ച്ചാ​ല്‍ മ​തി​യെ​ന്നു​മു​ള്ള ട​സ്‌​കേ​ഴ്‌​സി​ന്റെ ആ​വ​ശ്യം ബി​സി​സി​ഐ ത​ള്ളി. അ​തോ​ടെ വി​ഷ​യം ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​ക്കു മു​മ്പാ​കെ എ​ത്തി.

2012 മു​ത​ല്‍ കോ​ട​തി​യി​ല്‍

2012 ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് വി​ഷ​യം ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി​ക്കു മു​മ്പാ​കെ എ​ത്തു​ന്ന​ത്. അ​ന്യാ​യ​മാ​യാ​ണ് ത​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു കൊ​ച്ചി ട​സ്‌​കേ​ഴ്‌​സ് ഫ്രാ​ഞ്ചൈ​സി​യു​ടെ നി​ല​പാ​ട്. 2015ല്‍ ​ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി ട​സ്‌​കേ​ഴ്‌​സ് സം​ഘ​ത്തി​ന് അ​നു​കൂ​ല​മാ​യ വി​ധി പ്ര​സ്താ​വി​ച്ചു. ഭാ​വി​യി​ലെ വ​രു​മാ​ന ന​ഷ്ട​ത്തി​ന്റെ പേ​രി​ല്‍ കൊ​ച്ചി ക്രി​ക്ക​റ്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് (കെ​സി​പി​എ​ല്‍) 385.50 കോ​ടി രൂ​പ​യും, ബാ​ങ്ക് ഗ്യാ​ര​ന്റി അ​ന്യാ​യ​മാ​യി പ​ണ​മാ​ക്കി പി​ന്‍​വ​ലി​ച്ച​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി റോ​ങ്‌​ദേ​വൂ സ്‌​പോ​ര്‍​ട്‌​സ് വേ​ള്‍​ഡി​ന് (ആ​ര്‍​എ​സ്ഡ​ബ്ല്യു) 153.34 കോ​ടി രൂ​പ​യു​മാ​ണ് ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി വി​ധി​ച്ച​ത്. 2015 ജൂ​ലൈ 17ന് ​ത​ര്‍​ക്ക പ​രി​ഹാ​ര കോ​ട​തി ന​ട​ത്തി​യ വി​ധി​ക്കെ​തി​രേ, ബി​സി​സി​ഐ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു.

പി​റ​ന്ന​തു മു​ത​ല്‍ വി​വാ​ദം

2011 ഐ​പി​എ​ല്‍ സീ​സ​ണി​ലേ​ക്കു​ള്ള ര​ണ്ടു പു​തി​യ ഫ്രാ​ഞ്ചൈ​സി​ക​ളി​ല്‍ ഒ​ന്നാ​യാ​ണ് കൊ​ച്ചി ട​സ്‌​കേ​ഴി​സി​ന്റെ വ​ര​വ്. 12 ന​ഗ​ര​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ബി​ഡിം​ഗി​ല്‍ 1702 കോ​ടി രൂ​പ​യ്ക്ക് പൂ​ന വാ​രി​യേ​ഴ്‌​സും 1533 കോ​ടി രൂ​പ​യ്ക്ക് കൊ​ച്ചി ട​സ്‌​കേ​ഴ്‌​സും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി ടീ​മു​ക​ളെ ഉ​ണ്ടാ​ക്കാ​നു​ള്ള അ​നു​മ​തി സ്വ​ന്ത​മാ​ക്കി. സ​ഹാ​റ ഗ്രൂ​പ്പാ​യി​രു​ന്നു പൂ​ന​യ്ക്കു​വേ​ണ്ടി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.
ടീ​മി​ന്റെ പേ​ര് ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത് ഇ​ന്‍​ഡി ക​മാ​ന്‍​ഡോ​സ് എ​ന്നാ​യി​രു​ന്നു എ​ന്നാ​ല്‍, ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി ട​സ്‌​കേ​ഴ്‌​സ് കേ​ര​ള എ​ന്നാ​ക്കി. ര​വീ​ന്ദ്ര ഗെ​യ്ക് വാ​ദ്, ശൈ​ലേ​ന്ദ്ര ഗെ​യ്ക് വാ​ദ്, ശ​രി ത​രൂ​ര്‍ എ​ന്നി​വ​രു​ടെ റോ​ങ്‌​ദേ​വൂ സ്‌​പോ​ര്‍​ട്‌​സ് വേ​ള്‍​ഡി​നാ​യി​രു​ന്നു 26 ശ​ത​മാ​നം ഓ​ഹ​രി. വി​യ​ര്‍​പ്പ് ഓ​ഹ​രി​യാ​യി സു​ന​ന്ദ പു​ഷ്‌​ക​റി​നും ഫ്രാ​ഞ്ചൈ​സി​യി​ല്‍ വി​ഹി​തം ന​ല്‍​കി​യ​തും വി​വാ​ദ​ത്തി​ലേ​ക്കു ടീ​മി​നെ വ​ലി​ച്ചി​ഴ​ച്ചു.
2011 ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ 14 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ആ​റ് ജ​യം, എ​ട്ട് തോ​ല്‍​വി എ​ന്ന പ്ര​ക​ട​ന​വു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു കൊ​ച്ചി ട​സ്‌​കേ​ഴ്‌​സ് ഫി​നി​ഷ് ചെ​യ്ത​ത്. കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​മാ​യി​രു​ന്നു ടീ​മി​ന്റെ ആ​സ്ഥാ​നം. മ​ഹേ​ല ജ​യ​വ​ര്‍​ധ​നെ​യാ​യി​രു​ന്നു ട​സ്‌​കേ​ഴ്‌​സി​ന്റെ ക്യാ​പ്റ്റ​ന്‍. മ​ല​യാ​ളി പേ​സ​ര്‍ എ​സ്. ശ്രീ​ശാ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, ല​ങ്ക​ന്‍ ഇ​തി​ഹാ​സ സ്പി​ന്ന​ര്‍ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍, ന്യൂ​സി​ല​ന്‍​ഡ് വെ​ടി​ക്കെ​ട്ട് ബാ​റ്റ​ര്‍ ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം എ​ന്നി​ങ്ങ​നെ നീ​ണ്ട താ​ര​നി​ര കൊ​ച്ചി ട​സ്‌​കേ​ഴ്‌​സി​ന് ഉ​ണ്ടാ​യി​രു​ന്നു.

Sports

വി​​ജ​​യാ​​ഘോ​​ഷ​​ത്തി​​ന് മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം

ബം​​ഗ​​ളൂ​​രു: ബം​​ഗ​​ളൂ​​രു​​വി​​ലെ എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലു​​ണ്ടാ​​യ തി​​ക്കി​​ലും തി​​ര​​ക്കി​​ലുംപെ​​ട്ട് നി​​ര​​വ​​ധി പേ​​രു​​ടെ ജീ​​വ​​ൻ ഹ​​നി​​ക്ക​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ജ​​യാ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് (ബി​​സി​​സി​​ഐ) അ​​പെ​​ക്സ് കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ൽ പു​​തി​​യ ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു.

28-ാമ​​ത് ബി​​സി​​സി​​ഐ അ​​പെ​​ക്സ് കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. 2025 ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് കി​​രീ​​ടം റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള ആ​​ഹ്ലാ​​ദ​​മാ​​ണ് ദു​​ര​​ന്ത​​മാ​​യി പ​​രി​​ണ​​മി​​ച്ച​​ത്.

“ബം​​ഗ​​ളൂ​​രു​​വി​​ൽ വി​​ജ​​യാ​​ഘോ​​ഷ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ സം​​ഭ​​വ​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ൽ, ഭാ​​വി​​യി​​ൽ ഇ​​ത്ത​​രം ദു​​ര​​ന്ത​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​നാ​​യി സ​​മ​​ഗ്ര​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​രു ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ക്കാ​​ൻ അ​​പെ​​ക്സ് കൗ​​ണ്‍​സി​​ൽ തീ​​രു​​മാ​​നി​​ച്ചു”- ബി​​സി​​സി​​ഐ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

ദേ​​വ​​ജി​​ത് സൈ​​കി​​യ (ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍), പ്ര​​ഭ്തേ​​ജ് സിം​​ഗ് ഭാ​​ട്ടി​​യ, രാ​​ജീ​​വ് ശു​​ക്ല എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ക​​മ്മി​​റ്റി 15 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കും.

Latest News

Corehub Up