കല്ലറ: ദിവംഗതനായ മാർ അലക്സാണ്ടർ ചൂളപ്പറമ്പിലിന്‍റെ 75-ാം ചരമവാർഷികത്തോടനുബന്ധിച്ച് കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ബിഷപ് ചൂളപ്പറമ്പിൽ മെമ്മോറിയൽ (ബിസിഎം) ഫുട്ബോൾ, വടംവലി ടൂർണമെന്‍റിന്‍റെ ലോഗോ പതിച്ച ഔദ്യോഗിക പതാക പ്രകാശനം ചെയ്തു.
കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട് പതാക പ്രകാശനം നിർവഹിച്ചു. കോട്ടയം കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി സെക്രട്ടറി ഫാ. സൈമൺ പുല്ലാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കുര്യാക്കോസ് മാത്യു, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സെലിൻ എസ്ജെസി., കായികാധ്യാപകൻ ഷാരു സോജൻ, അധ്യാപകരായ ജോമി ജെയിംസ്, അലക്സ് ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.