Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BDJS Candidate

ആ​ർ​എ​സ്‌​പി​യി​ൽനിന്നു രാ​ജി​വ​ച്ച സം​സ്ഥാ​ന​ ക​മ്മി​റ്റി അം​ഗം ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി

കൊ​​​ല്ലം: ഇ​​​ര​​​വി​​​പു​​​ര​​​ത്തെ സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യു​​​ണ്ടാ​​​യ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന്‌ ആ​​​ർ​​​എ​​​സ്‌​​​പി​​​യി​​​ൽ വീ​​​ണ്ടും രാ​​​ജി. സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും യു​​​ടി​​​യു​​​സി നേ​​​താ​​​വും കാ​​​ഷ്യു കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ൻ ബോ​​​ർ​​​ഡ്‌ അം​​​ഗ​​​വു​​​മാ​​​യ സ​​​ജി ഡി. ​​​ആ​​​ന​​​ന്ദാ​​​ണ് രാ​​​ജി​​​വ​​​ച്ച​​​ത്‌.

ആ​​​ർ​​​എ​​​സ്പി വി​​​ട്ട സ​​​ജി ഡി. ​​​ആ​​​ന​​​ന്ദ് ഇ​​​ര​​​വി​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ബി‍​ഡി​​​ജെ​​​എ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കും. ഇ​​​ര​​​വി​​​പു​​​ര​​​ത്ത് പ​​​ണാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്മേ​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​ണ് ത​​​ന്‍റെ പോ​​​രാ​​​ട്ട​​​മെ​​​ന്ന് സ​​​ജി ഡി. ​​​ആ​​​ന​​​ന്ദ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ര​​​വി​​​പു​​​രം, ച​​​വ​​​റ സീ​​​റ്റു​​​ക​​​ളി​​​ൽ ആ​​​ർ​​​എ​​​സ്പി-​​​എ​​​ൽ​​​ഡി​​​എ​​​ഫ് ഡീ​​​ലെ​​​ന്നും സ​​​ജി ഡി. ​​​ആ​​​ന​​​ന്ദ് ആ​​​രോ​​​പി​​​ച്ചു. ഈ ​​​ഡീ​​​ൽ പ്ര​​​കാ​​​ര​​​മാ​​​ണ് കാ​​​ർ​​​ത്തി​​​ക് പ്രേ​​​മ​​​ച​​​ന്ദ്ര​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ഇ​​​ര​​​വി​​​പു​​​ര​​​ത്ത് പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്ത് ഉ​​​ട​​​ൻ സ​​​ജീ​​​വ​​​മാ​​​കു​​​മെ​​​ന്നും സ​​​ജി ഡി. ​​​ആ​​​ന​​​ന്ദ് വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ര​​​വി​​​പു​​​രം സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യു​​​ണ്ടാ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജി​​​യാ​​​ണി​​​ത്‌. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി​​​യും ജി​​​ല്ലാ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്‌ അം​​​ഗ​​​മാ​​​യ എ​​​ൻ. നൗ​​​ഷാ​​​ദ്‌ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

ഷി​​​ബു ബേ​​​ബി​​​ജോ​​​ണി​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു രാ​​​ജി​​​യെ​​​ന്ന് സ​​​ജി ഡി. ​​​ആ​​​ന​​​ന്ദ്‌ നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞ​​​ത്.

Latest News

Corehub Up