Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Protests

Thrissur

പാ​ലം നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​കം; ബി​ജെ​പി പ്ര​തി​ഷേ​ധി​ച്ചു

പൂ​മം​ഗ​ലം: മു​ന്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 1.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന പു​ളി​ക്ക​ല​ച്ചി​റ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ങ്ങ​ള്‍​ക്കെ​തി​രെ ബി​ജെ​പി പൂ​മം​ഗ​ലം, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ള്‍ താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ല്‍ കൈ​വ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​റ​പ്പി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ര്‍​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നി​ല​വി​ലു​ള്ള അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ഷേ​ധ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സൗ​ത്ത് സോ​ണ്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി​നോ​യ് കോ​ലാ​ന്ത്ര, ബി​ജെ​പി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് വ​ലി​യ​പ​റ​മ്പി​ല്‍, ബി​ജെ​പി ആ​ളൂ​ര്‍ മ​ണ്ഡ ലം ​സെ​ക്ര​ട്ട​റി റി​ജോ​ഷ് കൈ​ത​വ​ള​പ്പി​ല്‍, ബി​ജെ​പി പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ത് വെ​ള്ളാ​പ്പ​ള്ളി, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ര്‍​ഡം​ഗം അ​ശ്വ​തി ജി​നേ​ഷ്, യു​വ​മോ​ര്‍​ച്ച ആ​ളൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​ജി​ത്ത് അ​ര​യം പ​റ​മ്പി​ല്‍, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ലാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up