Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Suffers

ഗ്രാമീണ ഇന്ത്യയുടെ രോഷം ബിജെപിക്ക് തിരിച്ചടി: കോൺഗ്രസ്‌

ന്യൂ​ഡ​ൽ​ഹി: പ​ണ​പ്പെ​രു​പ്പം, തൊ​ഴി​ലി​ല്ലാ​യ്മ, വ​രു​മാ​ന​ക്കു​റ​വ് എ​ന്നി​വ​യ്ക്കെ​തി​രേ​യു​ള്ള ​ഗ്രാ​മീ​ണ ഇ​ന്ത്യ​യു​ടെ രോ​ഷം വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു തി​രി​ച്ച​ടി​‍യാ​കു​മെ​ന്നു കോ​ൺ​​ഗ്ര​സ്.

വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ​യു​ള്ള ജ​ന​ങ്ങ​ളു​ടെ അ​സം​തൃ​പ്തി രാ​ജ​സ്ഥാ​നി​ലെ സ​മീ​പ​കാ​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ലൂ​ടെ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ പ​ണ​പ്പെ​രു​പ്പം കൂ​ടു​ത​ൽ ക​ടു​ത്ത ആ​ഘാ​ത​മാ​ണ് ഏ​ൽ​പി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി ന​ഗ​ര​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ പി​ന്നി​ലാ​ണ്. അ​ടി​സ്ഥാ​ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മു​ത​ൽ പാ​ച​ക​വാ​ത​കം, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, മ​രു​ന്നു​ക​ൾ, ഗ​താ​ഗ​തം എ​ന്നി​ങ്ങ​നെ ഓ​രോ അ​വ​ശ്യ​വ​സ്തു​വി​ന്‍റെ​യും ചെ​ല​വ് വ​ർ​ധി​ക്കു​ന്നു. ഇ​തെ​ങ്ങ​നെ ഒ​രു ക​ർ​ഷ​ക​ന്‍റെ​യോ ക​ർ​ഷ​ക​ത്തൊഴി​ലാ​ളി​യു​ടെ​യോ കു​ടും​ബ​ത്തി​ന് താ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് ജ​യ്റാം ര​മേ​ശ് ചോ​ദി​ച്ചു.

മ​ഹാ​ത്മാഗാ​ന്ധി ദേ​ശീ​യ ​ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ മോ​ദി സ​ർ​ക്കാ​ർ ത​ക​ർ​ത്തുക​ള​ഞ്ഞു. ഗ്രാ​മീ​ണ ദ​രി​ദ്ര​രു​ടെ തൊ​ഴി​ൽ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് മോ​ദി സ​ർ​ക്കാ​ർ പു​തി​യ ആ​ശ​ങ്ക​ക​ൾ സൃ​ഷ്‌​ടി​ച്ചെന്നും ജ​യ്റാം പ​റ​ഞ്ഞു.

വ​രു​മാ​നം ഒ​രേ നി​ല​യി​ൽ തു​ട​രു​ന്നു. ചെ​ല​വു​ക​ൾ വ​ർ​ഷം തോ​റും കു​തി​ച്ചു​യ​രു​ക​യും. ഇ​താ​ണ് മോ​ദി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന "വി​ല​ക്ക​യ​റ്റ ശി​ക്ഷ'​യെ​ന്നും കോ​ൺ​​ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up