Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Ticket

ആർജി കർ ഇരയുടെ അമ്മ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ലെ ആ​​​ർ​​​ജി ക​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട യു​​​വ ഡോ​​​ക്ട​​​റു​​​ടെ അ​​​മ്മ ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത.

നോ​​​ർ​​​ത്ത് പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലെ പാ​​​നി​​​ഹ​​​ട്ടി മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

നേ​​​ര​​​ത്തെ ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്ന് ഓ​​​ഫ​​​ർ വ​​​ന്നി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ന്ന് മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​യാ​​​റെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ലെ​​​ന്നും ഡോ​​​ക്ട​​​റു​​​ടെ അ​​​മ്മ പ​​​റ​​​ഞ്ഞു. “എ​​​ന്‍റെ മ​​​ക​​​ൾ​​​ക്കു നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​നും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​നു​​​മാ​​​ണ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​ത്’’- അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തു​​​ട​​​രാ​​​ൻ സി​​​പി​​​എം സ​​​ഹാ​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​വ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​ർ​​​ജു​​​ൻ സിം​​​ഗ് ഈ​​​യി​​​ടെ യു​​​വ​​​ഡോ​​​ക്ട​​​റു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു​​​.

2024 ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് മു​​​പ്പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​രി​​​യാ​​​യ യു​​​വഡോ​​​ക്ട​​​ർ ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തു​​​ട​​​ർ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​രും സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ന‌​​​ട​​​ത്തി. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ തൃ​​​ണ​​​മൂ​​​ൽ സ​​​ർ​​​ക്കാ​​​ർ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up